Get Updates
Get notified of breaking news, exclusive insights, and must-see stories!

വരൻ എത്താൻ വൈകി, സ്വന്തം സഹോദരനെ വിവാഹം കഴിച്ച് യുവതി; പിന്നീട് സംഭവിച്ചത്..

വരൻ എത്താത്തത് മൂലം വിവാഹം മുടങ്ങിയ പല സംഭവങ്ങളും നമ്മൾ കേട്ടുകാണും. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ ശരിക്കും നിങ്ങൾ ഞെട്ടിപ്പോകും. വരൻ മുങ്ങിയത് കാരണം വിവാഹം മുടങ്ങുമെന്ന ഘട്ടത്തിൽ വധുവിന്റെ സുഹൃത്തോ കാമുകനോ വരെ വധുവിനെ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നിട്ടുണ്ടാകാം. എന്നാൽ വധുവിന്റെ സ്വന്തം സഹോദരൻ തന്നെ വിവാ​ഹം കഴിച്ച സംഭവത്തെക്കുറിച്ച് കേട്ടുകാണില്ല.

ഉത്തർപ്രദേശിലാണ് സംഭവം. വരൻ വരാതായതോടെ വധുവിന്റെ സഹോദരൻ തന്നെ വധുവിന വിവഹാം കഴിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധയുമായി ബന്ധപ്പെട്ട് വിവാഹം കഴിക്കാനിരുന്ന വരൻ വരാതായതോടെയാണ് പദ്ധതിയിൽ നിന്നും ലഭിക്കുന്ന ആനുകൂല്യം നേടാൻ വധു സഹോദരനെ വിവാഹം കഴിച്ചത്.

wedding

മാർച്ച് അഞ്ചിന് മഹാരാജ്ഗഞ്ചിൽ നടന്ന സമൂഹ വിവാഹത്തിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് തിങ്കളാഴ്ച പറഞ്ഞു. വരൻ രമേഷ് യാദവ് കൃത്യസമയത്ത് വിവാഹത്തിന് എത്താതെ വന്നതോടെ ആണ് പ്രീതി യാദവ് എന്ന യുവതിയുടെ വിവാഹം സ​ഹോദരനുമായി നടത്തിയത്. സഹോദരൻ കൃഷ്ണയാണ് സഹോദരിയെ വിവാഹം കഴിച്ചത്.

സമൂ​ഹ വിവാഹത്തിലൂടെ വിവാ​ഹിതരാകുന്നവർക്ക് 51000 രൂപ സർക്കാർ നൽകും. ഈ തുകയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്. അന്വേഷണത്തിന് ഉത്തരവിടുകയും കേസെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഒരു വില്ലേജ് ഡെവലപ്പ്മെന്റ് ഓഫീസറെ സസ്പെൻഡ് ചെയ്യുകയും പരിപാടിക്ക് മുമ്പ് രേഖകൾ പരിശോധിച്ച ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

പദ്ധതി പ്രകാരം വിവാഹിതരാകുന്ന ദമ്പതികൾക്ക് 51000 രൂപയാണ് നൽകുന്നത്. വധുവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 35000 രൂപ അയക്കുകയും ദമ്പതികൾക്ക് സമ്മാനങ്ങൾ വാങ്ങാൻ 10000 രൂപയും ചടങ്ങി ക്രമീകരിക്കാൻ 6000 രൂപയുമാണ് നൽകുന്നത്. നേരത്തെ സമാനമായ തട്ടിപ്പ് ബല്ലിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

അതിൽ 240 യോ​ഗ്യതയില്ലാത്ത ആളുകൾ ഈ ആനുകൂല്യങ്ങൾ നേടുന്നതിനായി സ്വയം എൻ റോൾ ചെയ്തു. 20 സംഘങ്ങൾ രൂപീകരിച്ച് വീട് വീടാന്തരം കയറി അന്വേഷണ നടത്തുകയും ചില സർക്കാർ ഉദ്യോ​ഗസ്ഥരടക്കം 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ നവദമ്പതികളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ അന്ന് തീരുമാനിച്ചിരുന്നു. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ പരിപാടിയിൽ ദമ്പതികൾക്ക് സർക്കാർ വിവാഹ സർട്ടിഫിക്കറ്റ് നൽകുമെന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ മന്ത്രി അസിം അരുൺ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+