സൗദി അറേബ്യയിൽ ആദ്യമായി ചെങ്കടലിനടിയിൽ വിവാഹം; ആഘോഷവും വെള്ളത്തിനടിയിൽ..
ഇപ്പോൾ പഴയ പോലെയല്ല വിവാഹങ്ങൾ. പലരും പുതിയ ആശയങ്ങൾ അവതരിപ്പിച്ചുതുടങ്ങി. ഓഡിറ്റോയറിങ്ങളിൽ നിന്നും ഡെസ്റ്റിനേഷൻ വെഡ്ഡിംഗിലേക്ക് എത്തി. ഇപ്പോൾ ഒരു സാഹസിക വിവാഹമാണ് വൈറൽ ആയിരിക്കുന്നത്.
ഇതുവരെ കണ്ടുവന്ന വിവാഹങ്ങൾ പോലെയല്ല സമുദ്രത്തിന്റെ ഉപരിതലത്തിനടിയിൽ നിന്നാണ് ഈ വിവാഹം നടന്നത്. ഒന്ന് അമ്പരന്നുപോയോ. ഈ ദമ്പതികൾ മുങ്ങൽ വിദഗ്ധരാണ്. അതുകൊണ്ട് തന്നെയാണ് ഒരുമിച്ച് ഒരു ജീവിതം ആരംഭിക്കാൻ അസാധാരണമായ അണ്ടർവാണ്ടർ വിവാഹം തിരഞ്ഞെടുത്തത്.

ഹസ്സൻ അബു അൽ ഓലയും യാസ്മിൻ ദഫ്താർദാറും ആണ് ജിദ്ദയ്ക്ക് പുറത്തുള്ള ചെങ്കടലിലെ അതിശയിപ്പിക്കുന്ന പവിഴപ്പുറ്റുകളുടെയും സമുദ്രജീവികളുടെയും ഇടയിൽ വെച്ച് പ്രണയം സഫലമാക്കിയത്. ഇത്തരത്തിലുള്ള ആദ്യ സംഭവങ്ങളിലൊന്നായ പരിപാടചിയിൽ ഒരു ചെറിയ കൂട്ടം മുങ്ങൽ വിദഗ്ധർ പങ്കെടുത്തു.
ക്യാപ്റ്റൻ ഫൈസൽ ഫ്ലെംബന്റെ നേകൃത്വത്തിലുള്ള പ്രാദേശിക ഡൈവിംഗ് ഗ്രൂപ്പായ സൗദി ഡൈവേഴ്സ് ആണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സൗദി ഡൈവേഴ്സ് ടീം വിദഗ്ദ പിന്തുണയും ആവശ്യമായ ഗിയർ സപ്ലൈ ചെയ്തും അണ്ടർവാട്ടർ സെലിബ്രേഷൻ സംഘടിപ്പിക്കുകയും ചെയ്തു.
തീർച്ചയായും ഇത് ഒരു ആശ്ചര്യമായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്. തങ്ങൾ ഇത്തരം ഒരു വിവാഹത്തിനായി ഒരുങ്ങിയതിന് ശേഷം ക്യാപ്റ്റൻ ഫൈസലും ടീമും തങ്ങളുടെ വിവാഹം കടലിനടിയിൽ വെച്ച് ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നതായി പറഞ്ഞതായി ഹസ്സൻ അബു ഓല ഒരു അഭിമുഖത്തിൽ പറഞ്ഞു. അത് മറക്കാൻ പറ്റാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. തടസ്സങ്ങളൊന്നും ഇല്ലാതെ ആഘോഷം സുഗമമായി നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വൈറൽ വിവാഹ കഥയിലൂടെ സൗദി അറേബ്യയുടെ സമുദ്ര അത്ഭുതങ്ങൾ കണ്ടെത്താൻ ആഗോള മുങ്ങൽ വിദഗ്ധർക്ക് പ്രചോദനം ആകുമെന്നാണ് ദമ്പതികൾ കരുതുന്നത്. യുവാക്കളുടെ രാജകുമാരനും മഹത്തായ രാജ്യത്തിന്റെ ദീർഘവീഷണമുള്ള മുഹമ്മദ് ഹിൻ സൽമാന്റെ ദർശനം സാക്ഷാത്ക്കരിക്കുന്നതിന് തങ്ങൾക്ക് സംഭാവന നൽകാനുള്ള ഒരു വഴി മാത്രമാണ് ഇതെന്നും അബു ഓല പറഞ്ഞു.












Click it and Unblock the Notifications