'ഭർത്താവ് തല്ലിച്ചതച്ചു, മുറിഞ്ഞ ഭാഗത്ത് മുളക് തേക്കും'; ദുരനുഭവങ്ങൾ താണ്ടിയ മിസ് കോഴിക്കോട് ഫാത്തിമ

ഇത്തവണത്തെ മിസ് കോഴിക്കോട് ടൈറ്റില്‍ വിന്നര്‍ പട്ടം ചൂടിയ ഫാത്തിമയ്ക്ക് പറയാന്‍ വലിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. കുട്ടിക്കാലത്ത് മനസില്‍ കൊണ്ടു നടന്ന സ്വപ്നങ്ങളിലേക്ക് നടന്നുകയറിയ ഫാത്തിമ ജീവിതത്തില്‍ നേരിട്ട വിഷമങ്ങള്‍ അത്രത്തോളമായിരുന്നു. ഇന്ന് മിസ് കോഴിക്കോട് പട്ടത്തിന്റെ സന്തോഷത്തില്‍ നില്ക്കുമ്പോള് ഫാത്തിമ അതേ കുറിച്ച് തുറന്നുപറയുകയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഫാത്തിമ മനസ് തുറക്കുന്നത്. ഫാത്തിമയുടെ വാക്കുകളിലേക്ക്....

കുട്ടിക്കാലം മുതലുള്ള ആഗ്രഹം
കുട്ടിക്കാലം മുതല്‍ ജിമ്മില്‍ പോകാനുള്ള ആഗ്രഹമുണ്ട്. എന്നാല്‍ അന്നൊന്നും ജിമ്മില്‍ ലേഡീസ് പോകാറില്ലായിരുന്നു. എന്റെ ഉമ്മയുടെ വീട് ഒരു ജിംനേഷ്യത്തിന്റെ അടുത്തായിരുന്നു. 12 വയസുള്ള സമയത്ത് അവിടെയുള്ള പോസ്റ്റര്‍ ഞാന്‍ നോക്കാറുണ്ടായിരുന്നു. അന്ന് കരുതും അതേ പോലെ സിക്സ് പാക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കും. എന്നാല്‍ അന്ന് പോവാന്‍ പറ്റില്ലെന്ന് പറഞ്ഞു.

ആ സമയത്ത് ഉപ്പയുടെ കൂടെ ഗള്‍ഫില്‍
പ്ലസ് വണ്‍ മുഴുവനാക്കിയിട്ടില്ല, ആ സമയത്ത് ഉപ്പയുടെ കൂടെ ഗള്‍ഫില്‍ പോയി, പിന്നീട് 19ാം വയസില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഒരു സൈക്കോയായിരുന്നു. വിവാഹത്തിന് ശേഷം ഹൈദരബാദിലേക്ക് പോയി, ആ സമയത്ത് ഉപദ്രവിക്കുമായിരുന്നു. ബെല്‍റ്റ് കൊണ്ട് അടിക്കുക, മുറിഞ്ഞ ഭാഗത്ത് മുളകുപൊടി തേക്കുക അങ്ങനെയൊക്കെ ചെയ്യുമായിരുന്നു.

കോണ്‍ഫിഡന്‍സ് വന്ന സമയം
ജിമ്മില്‍ വന്ന് വര്‍ക്കൗട്ട് ചെയ്യുന്ന സമയത്ത് കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. വര്‍ക്കൗട്ട് ചെയ്തു തുടങ്ങി. സിക്സ് പാക്കൊക്കെ വന്നു തുടങ്ങിയതോടെ കോണ്‍ഫിഡന്‍സ് വന്നു തുടങ്ങി. പിന്നെ വിചാരിച്ചു സ്റ്റേജില്‍ ഒന്ന് ഇറങ്ങി നോക്കാമെന്ന്. അങ്ങനെയാണ് ഇതിലേക്ക് വന്നതെന്ന് ഫാത്തിമ പറഞ്ഞു. കൂടാതെ തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ഫാത്തിമ തുറന്നുപറഞ്ഞു.

ആ സമയത്ത് ഉപ്പയുടെ കൂടെ ഗള്‍ഫില്‍
പ്ലസ് വണ്‍ മുഴുവനാക്കിയിട്ടില്ല, ആ സമയത്ത് ഉപ്പയുടെ കൂടെ ഗള്‍ഫില്‍ പോയി, പിന്നീട് 19ാം വയസില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഒരു സൈക്കോയായിരുന്നു. വിവാഹത്തിന് ശേഷം ഹൈദരബാദിലേക്ക് പോയി, ആ സമയത്ത് ഉപദ്രവിക്കുമായിരുന്നു. ബെല്‍റ്റ് കൊണ്ട് അടിക്കുക, മുറിഞ്ഞ ഭാഗത്ത് മുളകുപൊടി തേക്കുക അങ്ങനെയൊക്കെ ചെയ്യുമായിരുന്നു.

സംശയരോഗിയായിരുന്നു
വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ പൂട്ടിയിട്ടാണ് പോകുക. പുറത്ത് നിന്ന് ആരും വരണ്ടേ എന്ന രീതിയായിരുന്നു. വീട്ടില്‍ എത്തിയാല്‍ ഒന്ന് റൗണ്ട് അടിക്കും കട്ടിലിന് അടിയില്‍ അരെങ്കിലുമുണ്ടോ, ബാത്ത്റൂമില്‍ ആരെങ്കിലുമുണ്ടോ എന്നൊക്കെ നോക്കും. ഒരു ദിവസം ഒരു തമാശ പറഞ്ഞതിന്, ഭര്‍ത്താവിനോട് ഇങ്ങനെയാണോ സംസാരിക്കുക എന്ന് പറഞ്ഞ് കറി എടുത്ത് ദേഹത്ത് ഒഴിച്ചു.

മുളകുപൊടി മുറിഞ്ഞ ഭാഗത്ത് തേച്ചുപിടിച്ചു
ഭക്ഷണം വേണ്ടായെന്ന് പറഞ്ഞതിന് ചോറ് എടുത്ത് ദേഹത്ത് തേച്ചു. അതിന് ശേഷം മുഖം കഴുകാന്‍ പോയപ്പോള്‍ കത്രിക ഉപയോഗിച്ച് മുടി മുറിച്ചു. നല്ല നീളമുള്ള മുടിയായിരുന്നു. വസ്ത്രം അഴിച്ച് ബെല്‍റ്റ് കൊണ്ട് അടിക്കാറുണ്ടെന്നും ഫാത്തിമ പറയുന്നു. അതിന് ശേഷം ഒരു ഗ്ലാസില്‍ മുളകുപൊടി ഒരു ഗ്ലാസില്‍ മികസ് ചെയ്തിട്ട് മുറിഞ്ഞ ഭാഗത്തേക്ക് തേച്ചുതന്നു. ഇപ്പോള്‍ ഇതൊക്കെ പറയുമ്പോള്‍ ചിരി വരുന്നെന്നും ഫാത്തിമ പറഞ്ഞു.

അപ്പോള്‍ എനിക്ക് പാവം തോന്നും
ഇത് എല്ലാം കഴിഞ്ഞിട്ട് സോറി പറയും, അപ്പോള്‍ എനിക്ക് പാവം തോന്നും. അതാണ് എന്റെ പ്രശ്നം, എപ്പോഴും ഇങ്ങനെ തന്നെ അടിയുണ്ടാക്കും സോറി പറയും, അതൊക്കെ കാണുമ്പോള്‍ എനിക്ക് പാവം തോന്നും. ഞാന്‍ പിന്നെയും പോകും. ഒന്ന് രണ്ട് വട്ടം അങ്ങനെ പോയി. വേണ്ടാന്ന് വച്ചിരിക്കുന്ന സമയത്താണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍
അന്ന് ഞാന്‍ കരുതി ഗര്‍ഭിണയാണെന്ന് അറിഞ്ഞാല്‍ നിര്‍ത്തുമായിരിക്കും. എന്നാല്‍ ആ സമയത്തും അടിക്ക് ഒരു കുറവുമില്ല. എട്ടാം മാസം വരെ അടിച്ചുകൊണ്ടേയിരുന്നു. വീട്ടില്‍ എത്തിയതിന് ശേഷമാണ് അടിക്ക് കുറച്ച് കുറവുണ്ടായത്. വീട്ടില്‍ കസിന്‍സ് വന്നാലും പ്രശ്നമായിരുന്നു. അവര്‍ നിന്നെ കാണാന്‍ വരുന്നതല്ലേ. അവര്‍ എന്ന് എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന മക്കളാ. അതൊക്കെ പറഞ്ഞ് അടിയുണ്ടാക്കുമായിരുന്നു.

ആരുടെ കുട്ടിയാണെന്ന് ചോദിച്ചു
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
പൂച്ചക്കണ്ണായിരുന്നു, എനിക്ക് പൂച്ചക്കണ്ണില്ല, അവള്‍ക്ക് പൂച്ചക്കണ്ണില്ല, അപ്പോള്‍ ഇതാരുടെ കുട്ടിയാണെന്ന് ചോദിച്ചു. ഒരിക്കല്‍ നില്ക്കാന് പറ്റാതായതോടെ സഹോദരനെ വിളിച്ച് ഇവിടെ നിന്ന് കൊണ്ടു പോകാന്‍ പറഞ്ഞു. അന്ന് ഞാന്‍ പോയാല്‍ കുട്ടിയെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ശേഷം പോകുന്നില്ലെന്ന് പറഞ്ഞ് ഞാന്‍ അവിടെ തന്നെ നിന്നെന്ന് ഫാത്തിമ പറഞ്ഞു.

പ്രതികരിച്ച് തുടങ്ങി
ദിവസങ്ങള്‍ക്ക് ശേഷം സഹോദരന്റെ സഹായത്താലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ശേഷം അഞ്ച് വര്‍ഷത്തോളം പല ജോലിക്കും പോയി. അതിന് ശേഷമാണ് ജിമ്മില്‍ ജോയിന്‍ ചെയ്തത്. തന്റെ മസില് വന്നതോടെ സംസാരിക്കാനും പ്രതികരിക്കാനുമുള്ള കോണ്‍ഫിഡന്‍സ് വന്നെന്നും ഫാത്തിമ അഭിമുഖത്തില്‍ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications