'പ്രസവിച്ച 10 കുട്ടികളും നഷ്ടപ്പെട്ടു, അന്നമ്മ തളര്‍ന്നില്ല'; അമ്മമാര്‍ കേള്‍ക്കണം ഈ അതിജീവന കഥ
പലതവണ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ജീവിതത്തില്‍ പൊരുതി വിജയിച്ചവരെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര്, ഉഷ മാത്യു എന്ന അന്നമ്മ. കണ്ടന്റ് ക്രിയേറ്ററും സംരഭകയുമായ അന്നമ്മ ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങള്‍ ഒത്തിരിയാണ്. സ്വന്തം വീട്ടുകാരും കൂട്ടുകാരും കൈവിട്ടിട്ടും തളരാതെ അവര്‍ മുന്നോട്ടുപോയി. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്ത് നേരിട്ട വെല്ലുവിളികളും അതിന് അതിജീവിച്ച കഥയും തുറന്നുപറയുകയാണ് അന്നമ്മ.
കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആദ്യത്തെ മകന് ജനിക്കുന്നത്. ഏഴാമത്തെ മാസം പെട്ടെന്ന് പ്രസവിച്ചു. പിന്നാലെ കുഞ്ഞ് മരിച്ചുപോയി. വീണ്ടും ഗര്‍ഭിണിയായപ്പോഴാണ് ആ തിരക്കിനിടയില്‍ വേറെ ഒരു കാര്യം വളരുന്നുണ്ടെന്ന് മനസിലായത്. എനിക്ക് ജസ്റ്റേഷനല്‍ ഡയബറ്റിംഗ് എന്നൊരു സംഭവമുണ്ട്. ഗര്‍ഭകാല അടിസ്ഥാനത്തില്‍ വരുന്ന ഒരു ഷുഗര്‍.

പലര്‍ക്കും ഈ രോഗം വരുന്നുണ്ട്, എന്നാല്‍ എന്റെ ഈ രോഗം പലര്‍ക്കും വരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ എനിക്കും മറ്റൊരാള്‍ക്കും മാത്രമാണ് ആ രോഗം ഡിറ്റക്ട് ചെയ്തിട്ടുള്ളൂ. നമ്മള് എത്ര ഇന്സലിന് നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നുവോ അതിന് അനുസരിച്ച് ഷുഗര്‍ ലെവല്‍ കൂടിവരും. ആ സമയത്ത് 200ന് മുകളിലേക്ക് ഷുഗര്‍ ലെവല്‍ വരും.
എന്നാല്‍ അമ്മയാകണമെന്ന ആഗ്രഹം കൊണ്ട് നമ്മള് മുന്നോട്ടുപോയി. അങ്ങനെ എന്റെ രണ്ടാമത്തെ മകന് സാരംഗ്, അവനെ എട്ട് മാസമുള്ളപ്പോള്‍ ഞങ്ങള്‍ സിസേറിയന് ചെയ്തു. കാരണം, ഓരോ ദിവസം കൂടും തോറും ഷുഗര്‍ വാല്യു ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കും. അതിന് അനുസരിച്ച് ഹൃദയത്തിന് പ്രശ്നം വരും. പ്രഷര്‍ മുഴുവനായും ഡൗണ്‍ ആകും. കിഡ്നിക്ക് പ്രശ്നം വരും. രക്തം കട്ടപ്പിടിക്കും.
കുഞ്ഞിന് വേണ്ടത്ര പോഷകങ്ങള്‍ കിട്ടാതെ വയറ്റില്‍ കിടന്നു മരിക്കുന്ന അവസ്ഥയാണ്. അങ്ങനെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു, ഇനി നിനക്ക് ഗര്‍ഭിണിയാകാന്‍ സാധിക്കില്ല. അങ്ങനെ ഒരു നാല് വര്‍ഷം പൂര്‍ണമായും ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. ഒരു യൂണിറ്റിന് പകരം മൂന്ന് യൂണിറ്റായി.
പുറത്തുപറയാന്‍ കഴിയാത്ത പണികള്‍ ഒഴിച്ച്, മാന്യമായി പറയാന്‍ കഴിയുന്ന എല്ലാ പണികളും ഞാന്‍ ചെയ്തു. കിട്ടുന്ന ഓരോ രൂപയും എന്നെ സംബന്ധിച്ച് എന്റെ പ്രിയപ്പെട്ടവന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള കൈമുതലായിരുന്നു. കിട്ടുന്ന ഓരോ അവസരങ്ങളും ഞങ്ങള്‍ പണിയെടുത്തു. എട്ട് മണിക്കൂര്‍ പണിയെടുത്ത് നമ്മള് ക്ഷീണിക്കുമ്പോള്‍ അത് പത്തും പതിനെട്ടും മണിക്കൂറായി കൂടാനുള്ള ഊര്‍ജം നമുക്ക് കിട്ടി.
മകന് നാല് വയസായപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. മകന്റെ സ്കൂളില്‍ പഠിക്കുന്ന കൂട്ടുകാര്‍ക്ക് മൂന്നും നാലും സഹോദരങ്ങളുണ്ട്. ആ സമയത്ത് അവന് വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി. ഇവന് എന്നും വീട്ടിലേക്ക് വരുന്നത് കരഞ്ഞിട്ടാണ്. എനിക്ക് മാത്രം എന്താണ് ഒരു അനിയനെയും അനുജത്തിയെയും തരാത്തത് എന്ന് ചോദിച്ചു.
എന്നാല്‍ നാല് വയസ് വരെയുള്ള ഒരു കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിന് ഒരു പരിധിയുണ്ട്. എന്നാലും പറഞ്ഞുകൊടുത്തു, എന്നാലും വര്‍ക്ക് ആയില്ല. ഒരു ഡിപ്രസ്ഡ് മൂഡിലേക്ക് പോയപ്പോള്‍, ഞാന്‍ പറഞ്ഞു എന്റെ മുത്തിന് ഒരു കുഞ്ഞുവാവയെ തരുമെന്ന് പറഞ്ഞു. അവിടെ നിന്നും എത്തി നില്‍ക്കുന്നത് ഇപ്പോഴത്തെ സിത്താര, അവള്‍ക്ക് ഇപ്പോള്‍ 12 വയസായി.
ഞാന്‍ കൃത്യമായി പറയുകയാണ്, 12ആമത്തെ മകളാണ് എന്റെ സിത്താര. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് ഒന്ന് പ്രസവിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ അന്നമ്മ പ്രസവിച്ചത് 12 തവണയാണ്. അതില്‍ മൂന്നെണ്ണം സിസേറിയനായിരുന്നു. അമ്മമാര്‍ കേള്‍ക്കുക, ഇപ്പോള്‍ കല്യാണം കഴിക്കുന്നവര്‍ കേള്‍ക്കുക, കുഞ്ഞുങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ കേള്‍ക്കുക.
ഒരു ശതമാനം പോലും ചാന്‍സ് ഇല്ലാത്തിടത്തുനിന്നാണ് ഞാന്‍ പത്ത് മക്കളെ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടിട്ടാണ് വീണ്ടും പ്രതീക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ നിങ്ങള്‍ വിചാരിക്കും, അബോര്‍ഷനാണെന്ന്, എന്നാല്‍ എന്റെ കുഞ്ഞിന്റെ തുടിപ്പ് ഉള്ളില്‍ കേട്ടതിന് ശേഷമാണ് അത് നഷ്ടപ്പെടുന്നതെന്ന് അന്നമ്മ പറയുന്നു. ജോഷ് ടോക്സില്‍ സംസാരിക്കവെയാണ് അന്നമ്മ തന്റെ ജീവിതകഥ തുറന്നുപറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications