Get Updates
Get notified of breaking news, exclusive insights, and must-see stories!

പേടിച്ച് പേടിച്ച് ജീവിക്കുന്ന ജെൻ സീ ജോലിക്കാർ; എഐയുടെ കാര്യത്തിൽ ആശങ്ക കൂടുതലെന്ന് സർവേ

ന്യൂയോർക്ക്: എഐയുടെ സ്വാധീനം കൂടി വരുന്ന സമയത്താണ് നമ്മളുള്ളത്. അതിന്റെ വ്യാപ്‌തിയെ കുറിച്ചും വരും വരായ്‌കകളെ കുറിച്ചുമൊക്കെയുള്ള ചർച്ചകൾ കാര്യമായി തന്നെ നടക്കുന്നുണ്ട്. ലോകത്ത് എവിടെ ആയിരുന്നാലും തൊഴിലാളികളിൽ വലിയൊരു വിഭാഗം ഈ മാറ്റത്തെ സംശയ ദൃഷ്‌ടിയോടെ തന്നെയാണ് നോക്കി കാണുന്നത്.

തങ്ങളുടെ ജോലിസ്ഥലത്തെ ദൈനംദിന ജോലികളിൽ നിർമ്മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് ഭൂരിഭാഗം തൊഴിലാളികളും വിശ്വസിക്കുന്നു. കമ്പനികൾ എഐ ചാറ്റ്ബോട്ടുകളെയും ഓട്ടോമേഷനെയും കൂടുതൽ ആശ്രയിക്കുന്നതിനാൽ ജനറേഷൻ ഇസഡ് അഥവാ ജെൻ സീ വിഭാഗക്കാരിലാണ് ഈ ആശങ്ക ഏറ്റവുമധികം എന്നാണ് റിപ്പോർട്ട്. റാൻസ്‌റ്റാഡ് പുറത്തുവിട്ട ഒരു സർവേ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

aiemployee

റാൻസ്റ്റാഡിന്റെ വാർഷിക വർക്ക്‌മോണിറ്റർ റിപ്പോർട്ട് പ്രകാരം "ഐ ഏജന്റ് കഴിവുകളാവശ്യമുള്ള തൊഴിലൊഴിവുകളിൽ 1587 ശതമാനം വർധനവുണ്ടായി. കുറഞ്ഞ സങ്കീർണ്ണതയുള്ളതും ഇടപാട് സ്വഭാവമുള്ളതുമായ ജോലികൾക്ക് എഐയും ഓട്ടോമേഷനും പകരം വെക്കപ്പെടുന്നുവെന്നും പഠനം പറയുന്നു. അതായത് പല വിഭാഗങ്ങളിലും ഇപ്പോൾ തന്നെ മാനുഷിക സേവനങ്ങൾ പൂർണമായും എടുത്തു മാറ്റുകയും അവിടെ എഐയെ അവരോധിക്കുകയും ചെയ്‌തുവെന്ന് അർത്ഥം.

ലോകത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഏജൻസികളിലൊന്നായ റാൻസ്‌റ്റാഡ്, ഈ റിപ്പോർട്ടിനായി 35 വിപണികളിലായി 27,000 തൊഴിലാളികളെയും 1225 തൊഴിലുടമകളെയും ഉൾപ്പെടെ 3 ദശലക്ഷത്തിലധികം തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്‌തു എന്നാണ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സർവേ കൂടുതലായി യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നു.

ഉപഭോക്തൃ വികാരം മങ്ങിയതോടെ ലോകമെമ്പാടുമുള്ള കോർപ്പറേഷനുകൾ തൊഴിൽ വെട്ടിക്കുറയ്ക്കുന്നത് വർധിപ്പിച്ചു. ഇത് തൊഴിൽ വിപണികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ആക്രമണാത്മകമായ വിദേശ നയങ്ങളും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ തകർത്ത് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി.

എഐ കേന്ദ്രീകൃത സാങ്കേതിക സ്ഥാപനങ്ങൾ ഓട്ടോമേഷൻ വഴി ജോലികൾ മാറ്റിസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ, മിക്ക കമ്പനികളും എഐയിലെ വലിയ നിക്ഷേപത്തിൽ നിന്ന് യഥാർത്ഥ വരുമാനം കാത്തിരിക്കുകയാണ്. ഈ അസാധാരണമായ നിക്ഷേപ കുതിപ്പ് വരും വർഷങ്ങളിൽ ബിസിനസ് ലോകത്തെ രൂപപ്പെടുത്തുമെന്നും കരുതപ്പെടുന്നു. അതിന് പിന്നാലെയാണ് ജോലിക്കാരിൽ ഭീതി പിടിമുറുക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+