ആസ്തി ഇരട്ടിക്കും.. ശമ്പളവും കൂടും; രാജയോഗം തുടങ്ങി മക്കളെ.. ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട
ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന വ്യക്തികളുടെ ജാതകത്തിന്റെ പ്രധാന ഘടകങ്ങളാണ് ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, ജനന സമയം എന്നിവ. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ഗ്രഹങ്ങളെല്ലാം രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്. അസുരഗുരു എന്നാണ് വിശേഷണമെങ്കിലും സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.
ജനുവരി 13 ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4:02 ന് ശുക്രന് ധനു രാശിയില്‍ നിന്ന് മകരം രാശിയില്‍ പ്രവേശിച്ചു. ഇനി ഫെബ്രുവരി 6 വരെ മകരം രാശിയിലായിരിക്കും ശുക്രന്റെ സഞ്ചാരം. മകരം രാശിയില്‍ നേരത്തെ തന്നെ സൂര്യന്, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുണ്ട്. അതിനാല്‍ തല്‍ഫലമായി ശുക്രന് ഈ ഗ്രഹങ്ങളുമായി സംയോജിച്ച് ശുക്രദിത്യ, ലക്ഷ്മി നാരായണ യോഗ എന്നിവ സൃഷ്ടിക്കും.
അതിനൊപ്പം തന്നെ ശനിയുടെ രാശിയായ മകരത്തില്‍ ശുക്രന് സംയോജിക്കുന്നത് വഴി നവപഞ്ചമരാജയോഗവും സൃഷ്ടിക്കപ്പെടും. രണ്ട് ഗ്രഹങ്ങള്‍ അഞ്ച് ഒമ്പത് ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് നവ പഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നാണിത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗം വഴി നേട്ടങ്ങളുണ്ടാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നവപപഞ്ചമ രാജയോഗം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ലഗ്നഭാവത്തില്‍ അരുണനും ഒമ്പതാം ഭാവത്തില്‍ ശുക്രനും വസിക്കും. അതിനാല്‍ ഇവര്‍ക്ക് ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു.
കര്‍ക്കിടകം
നവപപഞ്ചമ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരില്‍ ശുക്രന് ഏഴാം ഭാവത്തിലും അരുണന് പന്ത്രണ്ടാം ഭാവത്തിലും നില്ക്കും. അതിനാല്‍ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
മകരം
നവപഞ്ചമ രാജയോഗം മകരം രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഈ രാശിക്കാരില്‍ ശുക്രന് ലഗ്ന ഭാവത്തിലും അരുണന് അഞ്ചാം ഭാവത്തിലും സ്ഥിതിചെയ്യുന്നു. അതിനാല്‍ കര്‍മ്മ രംഗത്ത് ശോഭിക്കാനാകും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ തേടിയെത്തും.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications