അരീക്കോട് ഇരട്ടകൊല: സഭ നിര്‍ത്തി വച്ചു

സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ശൂന്യവേളയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൊലക്കേസിലെ പ്രതി നിയമസഭയില്‍ ഇരിക്കുന്നത് നാണക്കേടാണ്. പി.കെ ബഷീര്‍ എം.എല്‍.എയെ ഉടന്‍ അറസ്റ്റ് ചെയ്യണം.
എം.എല്‍.എയുടെ കൊലവിളിയും കൊലപാതകവും തമ്മില്‍ ബന്ധമുണ്ട്. കേസിലെ പ്രതികളെല്ലാം മുസ്ലിം ലീഗുകാരാണ്. പികെ ബഷീര്‍ എംഎല്‍എയെ അറസ്റ്റു ചെയ്യേണ്ട ആഭ്യന്തരമന്ത്രി തൊട്ടടുത്തിരിക്കുന്നു. ഇത് നടത്തിക്കേണ്ട മുഖ്യമന്ത്രി ഒന്നാം നിരയില്‍ ഇരിക്കുന്നു. അറസ്റ്റു ചെയ്യേണ്ട ഡിജിപി പ്രസംഗം കേട്ടുകൊണ്ട് ഗ്യാലറിയിലും ഇരിക്കുന്നു. ഇത് എന്തൊരു വിരോധാഭാസമാണെന്നും കോടിയേരി ചോദിച്ചു.
സ്വന്തക്കാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് ആരോപിച്ചു. എന്നാല്‍ കേസില്‍ അന്വേഷണം ശരിയായ വിധത്തിലാണ് നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തും. പ്രതികളുടെ സ്ഥാനമാനങ്ങള്‍ നോക്കിയല്ല പോലീസ് അന്വേഷണം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് എഴരയോടെയാണ് കുനിയില്‍ അങ്ങാടിയില്‍ അബൂബക്കറിനും ആസാദിനും വെട്ടേറ്റത്. ഫുട്ബോള്‍ മേള നടത്തിപ്പുമായി ബന്ധപ്പെട്ട് കുനിയിലെ രണ്ട് കഌ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മുമ്പ് അടിപിടിയില്‍ കലാശിക്കുകയും കഴിഞ്ഞ ജനുവരി അഞ്ചിന് കുറുവങ്ങാടന്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന് (32) കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ ആറുപ്രതികളില്‍ അബൂബക്കറും ആസാദും രണ്ട് മാസത്തോളം മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. അത്തീഖുറഹ്മാന്‍ വധത്തിന്റെ പ്രതികാരമാണ് ഇവരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
അതീഖുറഹ്മാന് കുടുംബസഹായ ഫണ്ട് വിതരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് എം.എല്‍.എയെ ആറാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications