Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ നിയമപരമാവാൻ ഈ നടപടി പൂർത്തിയാക്കണം!

ദുബായ്: ധാരാളം പേരാണ് വർഷം തോറും ജോലിക്കായി യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് പോവുന്നത്. എന്നാൽ യുഎഇക്ക് പുറത്ത് നിന്നുള്ള ബിരുദ, ജനന, വിവാഹ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ മറ്റ് ഔദ്യോഗിക രേഖകൾ രാജ്യത്ത് നിയമപരമായി ഉപയോഗിക്കാൻ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തൽ നിർബന്ധമാണെന്ന കാര്യം പലർക്കും അറിയില്ല. ഈ അംഗീകാരമില്ലാതെ ഒരു രേഖയ്ക്കും രാജ്യത്ത് നിയമപരമായ പ്രാബല്യമില്ല എന്നതാണ് ഇതിന്റെ കാര്യം.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ഈ സാക്ഷ്യപ്പെടുത്തൽ ഓൺലൈനായി പൂർത്തിയാക്കാം. അല്ലെങ്കിൽ, ടൈപ്പിംഗ് സെന്ററുകളോ പ്രൊഫഷണൽ അറ്റസ്‌റ്റേഷൻ സേവനങ്ങളോ മുഖേനയും ഇത് ചെയ്യാൻ സാധിക്കുമെന്നതാണ് കാര്യം.
അപേക്ഷ സമർപ്പിക്കുന്നത് മുതൽ പണമടയ്ക്കുന്നതും, രേഖകൾ കൊറിയർ വഴി ശേഖരിക്കുന്നത് ഉൾപ്പെടയുള്ള എല്ലാ നടപടികളും പൂർണമായും ഓൺലൈനായി ചെയ്യാൻ സാധിക്കും.

certificatesuae

എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നത്? ഒരു ഔദ്യോഗിക രേഖ യഥാർത്ഥവും ആധികാരികവുമാണെന്നും അംഗീകൃത സ്ഥാപനമാണ് നൽകിയിട്ടുള്ളതെന്നും സാക്ഷ്യപ്പെടുത്തലിലൂടെ ഉറപ്പുവരുത്തുന്നു. വ്യാജമായ രേഖകളോ കൃത്രിമം കാണിച്ചതോ ദുരുപയോഗം ചെയ്‌തിട്ടുള്ളതോ ആയ സർട്ടിഫിക്കറ്റുകൾ ഇതുവഴി തിരിച്ചറിയാൻ സാധിക്കും.

സാധാരണയായി സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ള രേഖകളിൽ ജനന സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ, ഡിപ്ലോമകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു. യുഎഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം രാജ്യങ്ങളും വിദേശത്ത് നിന്നുള്ള രേഖകൾ നേരിട്ട് അംഗീകരിക്കുന്നില്ല.

യുഎഇയിൽ സാക്ഷ്യപ്പെടുത്തിയ രേഖകൾ സാധാരണയായി തൊഴിൽ പെർമിറ്റുകൾ, ലേബർ കാർഡുകൾ, കുടുംബ വിസ സ്പോൺസർഷിപ്പ്, റെസിഡൻസ് വിസ അപേക്ഷകൾ, മറ്റ് ഔദ്യോഗിക നിയമ നടപടിക്രമങ്ങൾ എന്നിവയ്ക്ക് നിർബന്ധമാണ്. എന്നാൽ പ്രക്രിയയിൽ പല തലത്തിലുള്ള പരിശോധനകൾ നടക്കുന്നുണ്ട്.

യുഎഇയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്‌റ്റേഷന് എങ്ങനെ അപേക്ഷിക്കാം?

ഇതിന് മന്ത്രാലയം രണ്ട് ഓപ്ഷനുകൾ നൽകുന്നു: യുഎഇയ്ക്കകത്ത് നിന്നുള്ള സാക്ഷ്യപ്പെടുത്തൽ, യുഎഇക്ക് പുറത്ത് നിന്നുള്ള സാക്ഷ്യപ്പെടുത്തൽ. നിങ്ങൾ നിലവിൽ യുഎഇയിൽ താമസിക്കുന്ന വ്യക്തിയാണെങ്കിൽ, യുഎഇയ്ക്കകത്ത് നിന്നുള്ള സാക്ഷ്യപ്പെടുത്തൽ തിരഞ്ഞെടുക്കണം. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ഘട്ടം 1: ഇതിനായി വിദേശകാര്യ മന്ത്രാലയം പ്ലാറ്റ്‌ഫോം ഉപയോഗിക്കുക. വെബ്സൈറ്റ് സന്ദർശിക്കുകയോ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിക്കുകയോ ചെയ്യുക. 'സേവനങ്ങൾ' > 'വ്യക്തിഗത സേവനങ്ങൾ' > 'രേഖാ സാക്ഷ്യപ്പെടുത്തൽ' തിരഞ്ഞെടുക്കുക. 'സേവനം ആരംഭിക്കുക' ക്ലിക്ക് ചെയ്യുക. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം, മുന്നോട്ട് പോകുന്നതിനായി വീണ്ടും സേവനം തിരഞ്ഞെടുക്കുക.

ഘട്ടം 2: സാക്ഷ്യപ്പെടുത്തൽ തരം തിരഞ്ഞെടുക്കുക 'യുഎഇയ്ക്കകത്ത് നിന്നുള്ള സാക്ഷ്യപ്പെടുത്തൽ', 'വ്യക്തിഗത രേഖകൾക്കുള്ള സാക്ഷ്യപ്പെടുത്തൽ', 'യുഎഇക്ക് പുറത്ത് നൽകിയ രേഖ' എന്നിവ തിരഞ്ഞെടുക്കുക. രേഖ നൽകിയ രാജ്യം തിരഞ്ഞെടുത്ത്, രേഖയുടെ തരം 'പൊതുവായ വ്യക്തിഗത രേഖ' എന്ന് നൽകണം.

ഘട്ടം 3: മുൻ സാക്ഷ്യപ്പെടുത്തലുകൾ ഉറപ്പാക്കുക വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകുന്നതിന് മുമ്പ്, യഥാർത്ഥ രേഖ നൽകിയ രാജ്യത്തെ വിദേശകാര്യ മന്ത്രാലയമോ, യുഎഇ എംബസി/കോൺസുലേറ്റ് അംഗീകരിച്ച ഭരണസമിതിയോ, കൂടാതെ രേഖ നൽകിയ രാജ്യത്തെ യുഎഇ എംബസി/കോൺസുലേറ്റും സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷയിൽ ഈ രണ്ട് ഓപ്ഷനുകൾക്കും 'അതെ' എന്ന് സ്ഥിരീകരിക്കണം. ഇത് പൂർത്തിയായാൽ മാത്രമേ നടപടികൾ മുന്നോട്ട് കൊണ്ടുപോകൂ.

ഘട്ടം 4: വ്യക്തിഗത, ഡെലിവറി വിവരങ്ങൾ രേഖപ്പെടുത്തുക നിങ്ങളുടെ പൂർണ്ണമായ പേര്, ഇമെയിൽ, മൊബൈൽ നമ്പർ, ഇഷ്‌ടപ്പെട്ട കൊറിയർ ദാതാവ് (എമിറേറ്റ്സ് പോസ്‌റ്റ്, സജീൽ, തൗസിയ, അരാമെക്‌സ്‌), ഡെലിവറിയുടെ തരം (സാധാരണ, അടുത്ത ദിവസം, എക്‌സ്പ്രസ്) എന്നിവ ഈ ഘട്ടത്തിൽ നൽകുക.

ഡെലിവറി വിലാസം, കൊറിയർ എടുക്കേണ്ട തീയതി എന്നിവയും നൽകണം. നിങ്ങളുടെ യഥാർത്ഥ രേഖകൾ കൊറിയറിന് കൈമാറണം. കൊറിയർ ആ രേഖകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തലിനായി സമർപ്പിക്കും.

ഘട്ടം 5: സാക്ഷ്യപ്പെടുത്തൽ ഫീസ് അടയ്ക്കുക ഫോം പൂരിപ്പിച്ച ശേഷം, മന്ത്രാലയം സാക്ഷ്യപ്പെടുത്തൽ ഫീസും കൊറിയർ ഡെലിവറി ചാർജുകളും ഉൾപ്പെടെയുള്ള മൊത്തം തുക സിസ്‌റ്റം കാണിക്കും. പേയ്മെന്റ് ഓൺലൈനായി മാത്രം. പൂർത്തിയായാൽ, ഇമെയിൽ വഴിയും എസ്എംഎസ് വഴിയും സ്ഥിരീകരണം ലഭിക്കും. കൊറിയർ ശേഖരണ വിവരങ്ങളും അതോടെ ഉറപ്പാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+