Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിനെ പുലഭ്യം പറയുന്നവര്‍ക്കെതിരെ ബിജെപി; എതിര്‍ക്കാം, സോഷ്യല്‍ മീഡിയയിലെ ആക്രമണം മര്യാദയല്ലത്രേ!

നോട്ട് നിരോധനത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാലെഴുതിയ ബ്ലോഗിനെ വിമര്‍ശിക്കുന്നവര്‍ക്ക് ബിജെപിയുടെ മറുപടി. ലോകം ആരാധിക്കുന്ന നടനെതിരെ തത്വദീക്ഷ ഇല്ലാതെ പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്ന് ബിജെപി.

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന നടപടിയെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെ സോഷ്യല്‍ മീഡയയില്‍ ആക്രമിക്കുന്നവര്‍ക്കെതിരെ ബിജെപി രംഗത്ത്. സോഷ്യല്‍ മീഡിയകളിലൂടെ ലാലിനെ കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ പറഞ്ഞു.

മോഹന്‍ലാല്‍ പറഞ്ഞതില്‍ വിയോജിപ്പുണ്ടെങ്കില്‍ അതിലെ കാര്യ കാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ എതിര്‍ക്കുകയാണ് വേണ്ടതെന്നും അതാണ് ജനാധിപത്യ മര്യാദയെന്നും മുരളീധരന്‍. ലോകം ആരാധിക്കുന്ന നടനെതിരെ തത്വദീക്ഷ ഇല്ലാതെ പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്നും മുരളീധരന്‍ പറയുന്നു.

 പ്രസ്താവനയിലാണ് ഇക്കാര്യം

പ്രസ്താവനയിലാണ് ഇക്കാര്യം

ആത്മാഭിമാനിയായ ഇന്ത്യക്കാരന്റെ മുന്നിലൂടെ അവനെ പരിഹസിച്ചുകൊണ്ട് കടന്നു പോകുന്ന കള്ളപ്പണക്കാരനും തീവ്രവാദത്തിനും എതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നടപടിയെ ധൈര്യപൂര്‍വം പിന്തുണയ്ക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തതെന്ന് മുരളീധരന്‍ പറയുന്നു. നോട്ട് മാറ്റി എടുക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ള ചില കാത്തു നില്‍പ്പുകളുമായി കൂട്ടിയിണക്കുകയാണ് അദ്ദേഹം ചെയ്തതെന്നും മുരളീധരന്‍.

അഴിമതിയെ കുറിച്ച്

അഴിമതിയെ കുറിച്ച്

വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും വരെ വ്യാപിച്ച് കിടക്കുന്ന അഴിമതിയെ കുറിച്ചാണ് ലാല്‍ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത്. സത്യസന്ധമായ ഇന്ത്യയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിയുന്നു എന്നാണ് ലാല്‍ മോദിയുടെ നോട്ട് നിരോധന നടപടിയെ കുറിച്ച് പറയുന്നത്.

 പ്രതികരണം കളളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ

പ്രതികരണം കളളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ

കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെയാണ് ലാലിന്റെ പ്രതികരണമെന്ന് മുരളീധരന്‍ പറയുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി താത്കാലിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ് ലാലിന്റെ അഭിപ്രായമെന്നും മുരളീധരന്‍.

അവഹേളനം അപലപനീയം

അവഹേളനം അപലപനീയം

മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് വിവാദമുണ്ടാക്കുന്നതെന്ന് മുരളീധരന്‍ പറയുന്നു.ലോകം ആരാധിക്കുന്ന ഒരു നടനെ ഇത്തരത്തില്‍ അവഹേളിക്കുന്നത് അത്യന്തം അപലപനീയം തന്നെയാണെന്നും അദ്ദേഹം.

 അധിക്ഷേപങ്ങള്‍ ന്യായീകരിക്കാനാവില്ല

അധിക്ഷേപങ്ങള്‍ ന്യായീകരിക്കാനാവില്ല

പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ ലാല്‍ പിന്തുണ അറിയിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇത് ഏതൊരു പൗരനെയും പോലെ പദ്ധതിയുടെ നേട്ടങ്ങള്‍ അദ്ദേഹത്തിന് ബോധ്യമായതു കൊണ്ടാണെന്ന് ബ്ലോഗ് വായിക്കുന്ന ആര്‍ക്കും മനസിലാകും. എന്നാല്‍ മോഹന്‍ലാലിന്റെ അഭിപ്രായത്തെ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ആയുധമാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും മുരളീധരന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+