Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍, കാര്യം രൂക്ഷം തന്നെ

തിരുവനന്തപുരം: നിര്‍മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. സിനിമയിലെ സാങ്കേതിക വിദഗ്ദരെ തീരുമാനിക്കേണ്ടത് നിര്‍മാതാക്കളല്ലെന്നും സംവിധായകനാണെന്നും കമല്‍ വ്യക്തമാക്കി.

സാങ്കേതിക മികവുള്ളവരെ കൊണ്ട് മാത്രമേ സിനിമ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും കമല്‍ പറഞ്ഞു.

ആഞ്ഞടിച്ച് കമല്‍

ആഞ്ഞടിച്ച് കമല്‍

നിര്‍മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കമല്‍ രംഗത്തെത്തി. സിനിമയിലെ സാങ്കേതിക വിദഗ്ദരെ തീരുമാനിക്കേണ്ടത് സംവിധായകനാണെന്നും നിര്‍മാതാവല്ലെന്നും കമല്‍ വ്യക്തമാക്കി.

സിനിമ ചെയ്യാന്‍ കഴിയുന്നത്

സിനിമ ചെയ്യാന്‍ കഴിയുന്നത്

വഴിയെ പോകുന്നവരെ ഉപയോഗിച്ച് സംവിധായകന് സിനിമ ചെയ്യാന്‍ കഴിയില്ല. സാങ്കേതിക മികവുള്ളവരെ ഉപയോഗിച്ച് മാത്രമേ സിനിമ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും കമല്‍ പറയുന്നു.

നിര്‍മാതാക്കളുടെ സമരം

നിര്‍മാതാക്കളുടെ സമരം

തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച ഫെഫ്ക തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നിര്‍മാതാക്കള്‍ സമരം ആരംഭിച്ചത്. 33 ശതമാനം വേതനം വര്‍ധനവ് വരുത്തിയ ഫെഫ്ക തീരുമാനം അംഗീകരിക്കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ജനുവരി ഒന്നുമുതലാണ് സംഘടനാ സമരം ആരംഭിച്ചത്.

മാക്ടസംഘടന

മാക്ടസംഘടന

മാക്ട എന്നൊരു തൊഴിലാളി സംഘടന സിനിമാ മേഖലയില്‍ ഇല്ലെന്ന് കമല്‍ പറഞ്ഞു. ഈ പേര് ഉപയോഗിക്കരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചതാണ്.

 വേതനം തൊഴിലാളികളുടെ അവകാശം

വേതനം തൊഴിലാളികളുടെ അവകാശം

നിര്‍മാതാക്കളുടെ സമരം സിനിമാ മേഖല തള്ളിയതാണ്. പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് ഇപ്പോഴും ആരംഭിക്കുന്നുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും കമല്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+