കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭൂകമ്പം: കല മൂന്ന് ലക്ഷം നല്കി
കുവൈറ്റ്: ഗുജറാത്തിലെ ഭൂകമ്പ ദുരിതാശ്വാസത്തിന് കുവൈറ്റ് മലയാളികളുടെ സംഘടനയായ കേരളാ ആര്‍ട് ലവ് അസോസിയേഷന് (കല) മൂന്നു ലക്ഷത്തിലധികം രൂപ സംഭാവന നല്കി.
3,03,028 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കലയുടെ പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതി പ്രഭു ദയാലിന് കൈമാറി. കല ജനറല്‍ സെക്രട്ടറി ദിവാകര വാര്യര്‍, കല പ്രസിഡന്റ് ജെ.ആല്‍ബര്‍ട്ട് , പ്രവര്‍ത്തക സമിതി അംഗങ്ങളായ നോബി ആന്റണി,സി.കൃഷ്ണന്,സുഗതന് പന്തളം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്കിയ മുഴുവന്‍ മലയാളികള്‍ക്കും കല ഭാരവാഹികള്‍ നന്ദി പറഞ്ഞു.