കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംകെ ഗ്രൂപ്പ് ഉന്നതിയിലേക്ക്

  • By Staff
Google Oneindia Malayalam News

ദുബായ്: ഗള്‍ഫിലെ ഏറ്റവും വിജയകരമായ കണ്‍സ്യൂമര്‍ ബിസിനസ് സ്ഥാപനമായി നില്‍ക്കുകയാണ് എംകെ ഗ്രൂപ്പ്. 1966ല്‍ സ്ഥാപിച്ച ഈ ഗ്രൂപ്പിന് പ്രധാനമായുമുള്ളത് ഡിപ്പാര്‍ട്ട്മെന്റ് സ്റോറുകളുടെയും സൂപ്പര്‍, ഹെപ്പര്‍മാര്‍ക്കറ്റുകളുമാണ്.

കൂടാതെ ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിയും വിതരണവും ഈ സ്ഥാപനം നടത്തിവരുന്നു. ഇന്‍ഫൊടെക് പരിശീലനം പോലുള്ള മേഖലകളില്‍ പോലും തങ്ങളുടെ വേരുകളാഴ്ത്താന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിരിക്കുന്നു.

യുഎഇ കേന്ദ്രമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെങ്കിലുംഇന്ത്യ, ഹോങ്കോംഗ്, തായ്ലാന്റ്, സ്പെയിന്‍, ഇന്തോനേഷ്യ, കെനിയ, താന്‍സാനിയ എന്നീ രാജ്യങ്ങളിലും എംകെ ഗ്രൂപ്പ് തങ്ങളുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചിട്ടുണ്ട്.

1,06,000 പേരാണ് ലോകത്തെ പല ഭാഗങ്ങളിലായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്. മാനേജിംഗ് ഡയറക്ടറായ എം.എ.യൂസഫ് അലിയുടെ കീഴില്‍ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചേരാനൊരുങ്ങുകയാണ് എംകെ ഗ്രൂപ്പ്സ്.

പാദരക്ഷ, ജ്വല്ലറി, ഇലക്ട്രോണിക്സ്, വീട്ടുസാധനങ്ങള്‍ തുടങ്ങിയ വിവിധഇനങ്ങളുടെ വ്യാപാരം എംകെ ഗ്രൂപ്പ്സ് നടത്തുന്നുണ്ട്. എംകെ ഗ്രൂപ്പ്സിന്റെ ലുലു ഗോള്‍ഡ് ജ്വല്ലറി സ്വര്‍ണവ്യാപാരരംഗത്ത് ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു.

ഗുണമേന്മയേറിയതും വൈവിധ്യമുള്ളതുമായ ആഭരണങ്ങളാണ് ലുലു ജ്വല്ലറിയുടെ ആകര്‍ഷണീയത. ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ച് പരമ്പരാഗതവും നൂതനവുമായ ഡിസൈനില്‍ ആഭരണങ്ങള്‍ ലഭിക്കുന്നു. അബുദാബിയിലെ അസിഫ് ജ്വല്ലറിയും ഗുണത്തിലും ഡിസൈനിലും ഒന്നാം കിടയില്‍ നില്‍ക്കുന്ന ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

22 കാരറ്റ് ഇന്ത്യന്‍ ആഭരണം, സിങ്കപ്പൂര്‍, ദുബായ് ശൈലികളിലുള്ള സ്വര്‍ണാഭരണങ്ങള്‍, 18 കാരറ്റ് സ്പാനിഷ് സ്വര്‍ണാഭരണം, ബല്‍ജിയം ഡയമണ്ടുകള്‍, ബര്‍ത്ത് സ്റോണുക കള്‍ തുടങ്ങിയവ ഇവിടങ്ങളില്‍ ലഭ്യമാണ്.

ഖത്തറിലെ ലുലു സെന്ററിന്റെ ഫോണ്‍നമ്പര്‍: 00974-4324324. ഫാക്സ്-00974-436434.

അബുദാബിയിസെ ആസിഫ് ജ്വല്ലറിയുടെ ഫോണ്‍നമ്പര്‍: 009712-6331366, ഫാക്സ്: 009712-6214246.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X