കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൊക്കാന അവാര്‍ഡുകള്‍ സമ്മാനിച്ചു

  • By Staff
Google Oneindia Malayalam News

ചിക്കാഗോ: വടക്കന്‍ അമേരിക്കയിലെ മലയാളിസംഘടനയായ ഫൊക്കാനയുടെ ചലച്ചിത്രഅവാര്‍ഡുകള്‍ സമ്മാനിച്ചു. ഫൊക്കാന കണ്‍വെന്‍ഷന്റെ ഭാഗമായി ചിക്കാഗോയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ അരങ്ങേറിയ താരനിശയില്‍ വച്ചാണ് ഫൊക്കാന-സാമി ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മേഘമല്‍ഹാറിനുള്ള രണ്ടു ലക്ഷം രൂപയുടെ അവാര്‍ഡും ശില്പവും നിര്‍മ്മാതാവ് എം.വി. ശ്രേയംസ്കുമാര്‍ ഫൊക്കാന പ്രസിഡന്റ് ഡോ. എം. അനിരുദ്ധനില്‍ നിന്നും ഏറ്റുവാങ്ങി. കെഎസ്എഫ്ഡിസി ചെയര്‍മാനും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ജയറാം(കൊച്ചു കൊച്ചുസന്തോഷങ്ങള്‍) സാമി ലാബ്സ്ഡയറക്ടര്‍ മുഹമ്മദ് മജീദില്‍ നിന്നും മികച്ച നടിക്കുള്ള അവാര്‍ഡ് സംയുക്താവര്‍മ്മ(മേഘമല്‍ഹാര്‍) മിസ് സാമിയില്‍ നിന്നും ഏറ്റുവാങ്ങി.

ഫൊക്കാന സെക്രട്ടറി ഐ.വര്‍ീസ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സത്യന്‍ അന്തിക്കാടിന്(കൊച്ചു കൊച്ചു സന്തോഷങ്ങള്‍) സമ്മാനിച്ചു. മേഘമല്‍ഹാറിലെ അഭിനയത്തിന് ബിജുമേനോന് പ്രത്യേക അവാര്‍ഡുണ്ടായിരുന്നു. ഷക്കീലാ പ്രസാദാണ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തിയത്.

നേരത്തെ നടന്ന സാമ്പത്തികവികസന സെമിനാര്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാങ്കേതികവിദഗ്ധന്‍ സാം പിട്രോഡ മുഖ്യപ്രഭാഷണം നടത്തി. വിവരസാങ്കേതികവിദ്യ, വൈദ്യുതി, കൊച്ചിതുറമുഖം, മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള പവര്‍ ഗ്രിഡ്, ടൂറിസം, കാര്‍ഷികോല്പന്ന സംസ്കരണം എന്നീ മേഖലകളില്‍ കേരളം ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സാം പിട്രോഡ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ്കാര്യമന്ത്രി എം.എം. ഹസ്സന്‍ അധ്യക്ഷനായിരുന്നു. മേഴ്സി രവി എംഎല്‍എ, രാജു എബ്രഹാം എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനം സമാപിച്ചു

ഫൊക്കാനയുടെ പത്താം ദ്വിവാര്‍ഷികസമ്മേളനം ജൂലായ് ആറ് ശനിയാഴ്ച രാത്രി സമാപിച്ചു. ഏകദേശം 12,000 ഓളം അമേരിക്കന്‍ മലയാളികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സമാപന സമ്മേളനം അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ലളിത് മാന്‍സിംഗ് ഉദ്ഘാടനം ചെയ്തു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു.

ഫൊക്കാന പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ നിക്കളാസ് സക്കറിയ, ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സുരേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം ആസ്ത്രിയ-സ്ലോവേനിയ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ വിലയിരുത്തി. അഗസ്ത്യന്‍ കാരിംകുറ്റിയില്‍ അതിഥികളെ പരിചയപ്പെടുത്തി.

മന്മഥന്‍നായര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. കണ്‍വെന്‍ഷന്‍ കോ-കണ്‍വീനര്‍ ജയചന്ദ്രന്‍ സ്വാഗതവും ഫൊക്കാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കോശി നന്ദിയും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X