അയല്‍വാസിയുടെ മരം നിങ്ങള്‍ക്ക് ശല്യമായോ? എന്താണ് ചെയ്യേണ്ടത്... നിയമ നടപടികള്‍ ഇങ്ങനെ
മരം വച്ചുപിടിപ്പിക്കുന്നത് പുണ്യകരമാണ് എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരില്‍ കൂടുതല്‍ പേരും. എന്നാല്‍ അതുകൊണ്ട് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാകരുത്. പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമെല്ലാം മറ്റുള്ളവര്‍ക്ക് ഭീഷണിയായി ചില മരങ്ങള്‍ കാണാം. ഉറപ്പ് കുറഞ്ഞ മരങ്ങള്‍ ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലുമാകും.
ഇത്തരം ഘട്ടങ്ങളില്‍ എന്താണ് ചെയ്യേണ്ടത്. അയല്‍വാസിയുമായി രമ്യമായി പറഞ്ഞ് പരിഹാരം കാണുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇത്തരം സംസാരങ്ങളും ചര്‍ച്ചകളും ഫലം കണ്ടു എന്ന് വരില്ല. അപ്പോഴാണ് നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ എത്തുക. നാട്ടിലെ കാരണവന്മാരെ ഉള്‍പ്പെടുത്തിയോ വാര്‍ഡ് മെംബറെ ഉള്‍പ്പെടുത്തിയോ ഉള്ള ചര്‍ച്ചകള്‍ ഫലമുണ്ടായില്ലെങ്കില്‍ നിയമത്തിന്റെ വഴിക്ക് നീങ്ങാം.

ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. ഇതിന് പ്രത്യേക ഫോം ലഭ്യമായിരിക്കും. അല്ലെങ്കില്‍ വെള്ള കടലാസില്‍ എഴുതി തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് പരാതി സമര്‍പ്പിക്കാം. മുന്‍സിപ്പിലാറ്റിയിലാണ് പരാതി നല്കുന്നതെങ്കില് ആദ്യം പരാതി ന്യായമാണോ എന്ന പരിശോധന നടക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധിക്കുക.
പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയാല്‍ മരം നില്ക്കുന്ന പറമ്പിന്റെ ഉടമസ്ഥന് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കും. രണ്ടാഴ്ച്ചയ്ക്കകം മരം മുറിച്ചുമാറ്റണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. സമയ പരിധി കഴിഞ്ഞിട്ടും ഉടമ മരം മുറിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു നോട്ടീസ് കൂടി നല്‍കും. മരം മുറിച്ചുമാറ്റാത്തതിനാല്‍ മുന്‍സിപ്പാലിറ്റി ദൗത്യം ഏറ്റെടുക്കുമെന്ന് സൂചിപ്പിച്ചാണ് രണ്ടാമത്തെ നോട്ടീസ് നല്‍കുക.
മരം മുറിച്ചുമാറ്റാന്‍ മുന്‍സിപ്പാലിറ്റി നടപടി സ്വീകരിക്കും. ഇതിന് വേണ്ടി വരുന്ന ചെലവ് മരത്തിന്റെ ഉടമസ്ഥനില്‍ നിന്ന് ഈടാക്കും. മരം മുറിച്ചുമാറ്റാന്‍ സാധിക്കാതെ വിഷയം സങ്കീര്‍ണമായി തുടരുകയാണെങ്കില്‍ മുന്‍സിപ്പാലിറ്റിയുടെ ട്രീ കമ്മിറ്റി ചര്‍ച്ച ചെയ്യും. നഗരസഭാ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഗരസഭാ പ്രതിനിധി എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് ട്രീ കമ്മിറ്റി.
ട്രീ കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ യോഗം ചേരുകയും മിനുട്സ് തയ്യാറാക്കുകയും ചെയ്യും. ഈ കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമമാകും. മരം ഭീഷണിയാണ് എന്ന് ബോധ്യമായാല്‍ മുറിച്ചുമാറ്റി ഉടമയില്‍ നിന്ന് ചെലവ് ഈടാക്കും. മുറിച്ചുമാറ്റുന്നതിന് മുമ്പ് വല്ല അപകടത്തിനും മരം കാരണമായാല്‍ ഇതിനുള്ള നഷ്ടപരിഹാരം കൂടി ഉടമ നല്‍കേണ്ടി വരും. പൊതുസ്ഥലത്തുള്ള മരമാണ് വിഷയമെങ്കില്‍ മുന്‍സിപ്പാലിറ്റി സ്വന്തം ചെലവില്‍ നടപടിയെടുക്കും.
കേരള പഞ്ചായത്ത് ആക്ട് 238, ദുരന്ത നിവാരണ നിയമം 2005, ഇന്ത്യന്‍ ശിക്ഷാ നിയമം 133 എന്നിവ പ്രകാരമാണ് ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുക. മരം മാത്രമല്ല, മരത്തിന്റെ ചില്ലകള്‍ ഭീഷണിയായി നില്‍ക്കുന്നുണ്ടെങ്കിലും ഇതേ നിയമ പ്രകാരം നടപടിയെടുക്കാം. മരം, ചില്ലകള്‍, ഫലങ്ങള്‍ എന്നിവ വ്യക്തിയുടേയോ കൃഷിയുടേയോ നാശത്തിന് കാരണമാകുമെങ്കില്‍ നടപടി ഉറപ്പാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ മേലധികാരിക്ക് നല്കുന്ന പരാതിയില്‍ നടപടി വൈകുന്നു എന്ന ആക്ഷേപം നിരവധി ഉയരാറുണ്ട്. രാഷ്ട്രീയമായ ഇടപെടലുണ്ടാകുമ്പോഴാണ് നടപടികള്‍ വൈകാറ്. ഇത്തരം ഘട്ടത്തില്‍ പരാതിക്കാരന് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, ഡിവിഷനല്‍ മജിസ്ട്രേറ്റ് എന്നിവരെയും സമീപിച്ച് പരിഹാരം തേടാവുന്നതണ്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications