ദിവസേനെ 1000 രൂപയുടെ ലോട്ടറി, ചൂതാട്ടത്തിന് അടിമ, വൈഗയെ കൊന്നശേഷവും ചൂതാട്ടം; പൊലീസ് കണ്ടെത്തല്‍
കൊച്ചി: വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. വൈഗയുടെ മരണത്തിലേക്ക് വഴിവച്ച സനുമോഹന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം ചൂതാട്ടമാണെന്ന് പൊലീസ് പറയുന്നു. ഗോവ ഉള്‍പ്പടെയുള്ള വിവിധ സംഥലങ്ങളില്‍ എത്തി സനു മോഹന്‍ ചൂതാട്ടം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. വിശദാംശങ്ങളിലേക്ക്..
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

മികച്ച വരുമാനം
ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുമ്പോള്‍ മികച്ച വരുമാനം നേടിയിരുന്ന ആളാണ് സനു മോഹന്‍. എന്നാല്‍ ചൂതാട്ടത്തിന് അടിമയായിരുന്ന സനു മോഹന്റെ വരുമാനം മുഴുവന്‍ ആ വഴിക്ക് പോകുകയായിരുന്നു. ആയിരം രൂപയ്ക്കെങ്കിലും സനു ഒരു ദിവസം ലോട്ടറി എടുക്കും. ലോട്ടറിയുടെ വലിയ ശേഖരം ഫ്ളാറ്റില്‍ കണ്ടെത്തിയിരുന്നു.

ഒണ്‍ലൈന്‍ ചൂതാട്ടം
കൂടാതെ ഓണ്‍ലൈന്‍ ചൂതാട്ടത്തിലും സനുവിന് വലിയ താല്പര്യമായിരുന്നു. ഭാര്യയുടെ സ്കൂട്ടറില്‍ നിന്നും ഫ്ളാറ്റിനകത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട രേഖഖകള്‍ ലഭിച്ചിരുന്നു. ബിസിനസിനെന്ന് പറഞ്ഞ് പലരില്‍ നിന്നായി വലിയ തുകയും സനു കടം വാങ്ങിയിരുന്നു.

പൊലീസ് കരുതുന്നത്
ഇങ്ങനെ കടം വാങ്ങിയ തുക മാര്‍ച്ച് 22ന് കുറച്ച് പേര്‍ക്ക് തിരികെ നല്‍കാമെന്ന് സനു അറിയിച്ചിരുന്നു. എന്നാല്‍ ഇത് നല്കാനാകാതെ വന്നതോടെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടെന്നാണ് പൊലീസ് കരുതുന്നത്.

ഫ്ളാറ്റ് വിറ്റു
നേരത്തെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഫ്ളാറ്റ് സനു മോഹന്‍ വിറ്റിരുന്നു. കൂടാതെ ഭാര്യയുടെ ആഭരണങ്ങള്‍ അവര്‍ അറിയാതെ 11 ലക്ഷം രൂപ വായ്പ്പയും എടുത്തു. ഇങ്ങനെ ലഭിച്ച പണം എന്ത് ചെയ്തെന്ന് അറിയില്ല, ഇക്കാര്യവും കണ്ടെത്തേണ്ടതുണ്ട്. വൈഗയുടെ മരണത്തിന് ശേഷം സനു ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.

കാര്‍ വിറ്റ പണം
കൊലപാതകത്തിന് ശേഷം കാര്‍ കോയമ്പത്തൂരില്‍ വിറ്റിരുന്നുയ ഇവിടെ നിന്ന് ലഭിച്ച 50000 രൂപ എ്ത് ചെയ്തെന്ന് വ്യക്തമല്ല, ഇതും ചൂതാട്ടം നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. കുറച്ചു പണം ചെലവാക്കിയെന്നും ബാക്കി പണം പോക്കറ്റടിച്ചെന്നുമാണ് സനു പറഞ്ഞത്. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications