യുഎഇയിൽ വേനലവധി തീരുന്നു; നാട്ടിൽ നിന്ന് മടങ്ങുന്ന പ്രവാസികളെ വലച്ച് വിമാന നിരക്ക് കുതിക്കുന്നു
യു എ ഇയിൽ വേനലവധി അവസാനിച്ചതോടെ പ്രവാസികൾ മടക്കയാത്ര തുടങ്ങുകയാണ്. മേഖലയിലെ ഒട്ടുമിക്ക സ്കൂളുകളും ഓഗസ്റ്റ് 26- ന് വീണ്ടും തുറക്കും. നേരത്തെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്തവർക്ക് ന്യായമായ നിരക്കുകൾ ലഭിച്ചുവെങ്കിലും അവസാന നിമിഷം യാത്ര ചെയ്യുന്നവർക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്.
ആഗസ്റ്റ് 18 ന് എയർ ഇന്ത്യ എക്സ്പ്രസുമായി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാനത്തിന് ഏകദേശം 43,468 രൂപ ചിലവ് വരുമെന്ന് ഒരു ജനപ്രിയ ട്രാവൽ വെബ്സൈറ്റ് പറയുന്നു. സ്പൈസ് ജെറ്റ് 44,565 രൂപയും ഇൻഡിഗോ 49,296 രൂപയും എയർ ഇന്ത്യ 77,223 രൂപയുമാണ് ഈടാക്കുന്നത് എന്നാണ് പറയുന്നത്.

വ്യത്യസ്ത വെബ്സൈറ്റുകളിലും ഏജൻസികളിലും നിരക്കുകളിൽ നേരിയ വ്യത്യാസമുണ്ടാകുമെങ്കിലും, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് പറക്കുന്നതിന് ഇപ്പോൾ കുറഞ്ഞത് 50,000 രൂപ ചിലവാകും. വെറും 6,000 രൂപയ്ക്ക് ഒരേ യാത്ര നടത്താമെന്നിരിക്കെ, ഓഫ്-പീക്ക് നിരക്കുകളിൽ നിന്നുള്ള ഗണ്യമായ കുതിപ്പാണിത്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് വിമാനക്കൂലിക്ക് മാത്രം രണ്ട് ലക്ഷം രൂപയോളം വരും.
പ്രധാന ഇന്ത്യൻ നഗരങ്ങളിലുടനീളം ഉയർന്ന വിമാന നിരക്ക്
മുംബൈ, ബെംഗളൂരു, ഡൽഹി വഴി യു എ ഇയിലേക്കുള്ള വിമാനങ്ങളുടെ വിമാന നിരക്കിൽ മാറ്റമില്ല; ഈ റൂട്ടുകളിൽ വില ഉയർന്നതാണ്. അതുപോലെ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്കുകളും ഏതാണ്ട് സമാനനിരക്ക് തന്നെയാണ്. സെപ്റ്റംബർ പകുതിയോടെ യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ചെലവേറും.
അതേസമയം, യു എ ഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ നിലവിൽ 5,713 രൂപയ്ക്ക് ലഭ്യമാണ്. വരാനിരിക്കുന്ന ഓണാഘോഷത്തോടെ ഈ നിരക്കുകളിൽ മാറ്റം വരുമോ എന്നത് അനിശ്ചിതത്വത്തിലാണ്. എന്നിരുന്നാലും, ഓണാഘോഷം സമാപിക്കുന്ന മുറയ്ക്ക് സെപ്റ്റംബർ മൂന്നാം വാരം മുതൽ യാത്രാനിരക്കുകളിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നു.
വിമാനനിരക്കിലെ കുത്തനെയുള്ള വർധന നിരവധി പ്രവാസികളെയാണ് ബാധിക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തവർക്ക് ഈ ഉയർന്ന ചിലവുകൾ ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും ബാക്കിയുള്ളവരെ വല്ലാതെ ബാധിച്ചു. തിരിച്ചുവരാനുള്ള വിമാനങ്ങൾക്ക് ഉയർന്ന ചിലവുകൾ ഉണ്ടെങ്കിലും, യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾക്ക് കുറഞ്ഞ നിരക്ക് പ്രവാസികൾക്ക് താൽക്കാലിക ആശ്വാസമാ
ണ്.
-
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന് കെണി ഒരുക്കി; ഇനി പെട്രോ യുവാന് വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും












Click it and Unblock the Notifications