യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു; ഇനിയും വില ഉയരും... ഇനി നാട്ടില്‍ നിന്ന് ആഭരണം വാങ്ങാം
ദുബായ്: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലെങ്കിലും യുഎഇയില്‍ വില ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ ഗള്‍ഫ് രാജ്യങ്ങളെ തിരഞ്ഞെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് യുഎഇയിലെ വില വര്‍ധന. നിലവില്‍ കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതും യുഎഇയില്‍ നിന്ന് വാങ്ങുന്നതും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞിട്ടുണ്ട്.
അമേരിക്കയിലെ സാമ്പത്തിക രംഗത്തുണ്ടായ മാറ്റമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ആഗോള വിപണിയില്‍ വില ഉയരുമെന്നാണ് വിവരം. ഔണ്‍സ് സ്വര്‍ണത്തിന് 2400 ഡോളറിന് മുകളിലാണ് വില ഏറിയും കുറഞ്ഞും മുന്നോട്ട് പോകുന്നത്. യുഎഇയില്‍ ഇന്ന് സ്വര്‍ണത്തിന് 0.75 ദിര്‍ഹം വില കൂടി. അറിയാം കൂടുതല്‍ വിവരങ്ങള്‍...

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 296.75 ദിര്‍ഹമാണ് യുഎഇയില്‍ ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 274.75 ദിര്‍ഹവും. 21 കാരറ്റിന് 266 ദിര്‍ഹം നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 228 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ ഔണ്‍സ് സ്വര്‍ണത്തിന് 0.42 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ഒരു പവന് 51760 രൂപയും ഗ്രാമിന് 6470 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തെ വില തുടരുകയാണ്.
കേരളത്തില്‍ സാധാരണ 22 കാരറ്റ് സ്വര്‍ണത്തിനാണ് ഡിമാന്റ് കൂടുതല്‍. യുഎഇയിലെ ഇന്നത്തെ ഗ്രാം വില രൂപയിലേക്ക് മാറ്റുമ്പോള്‍ 6200ന് മുകളില്‍ വരും. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി 5 ശതമാനവും വാറ്റ് 5 ശതമാനവും യുഎഇയില്‍ അധികമായി ചെലവാകും. കേരളത്തില്‍ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും അധികം വരും. രണ്ടിടത്തെയും സ്വര്‍ണവിലയില്‍ പവന് ആയിരം രൂപയോളം മാത്രമാണ് വില വ്യത്യാസം. ആഴ്ചകള്‍ക്ക് മുമ്പ് 4000ത്തിന് മുകളിലായിരുന്നു.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ വേളയില്‍ നഷ്ടം വരുമെന്ന് മുന്‍കൂട്ടി കണ്ട് നിക്ഷേപം പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ഈ പണം സ്വര്‍ണത്തില്‍ നിക്ഷേപിച്ച് ലാഭം കൊയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ആവശ്യം ഉയരുകയും വില കൂടുകയും ചെയ്യും.
ജൂലൈയിലെ അമേരിക്കന്‍ തൊഴില്‍ ഡാറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിലേക്ക് ഉയര്‍ന്നു. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഇതെല്ലാം പലിശ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ഘടകങ്ങളാണ്. നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയില്‍ സാമ്പത്തിക രംഗത്തെ മാറ്റങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാണ്.
അമരിക്കയിലെ പലിശ നിരക്ക് അടുത്ത മാസം 50 ബേസിസ് പോയന്റ് കുറച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല, അസംസ്കൃത എണ്ണ വിലയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പു കുത്തുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഡോളറിനെതിരെ 83.80 എന്ന നിരക്കിലേക്ക് രൂപ ഇടിഞ്ഞിട്ടുണ്ട്. റിസര്‍വ് ബാങ്ക് ത്വരിത നടപടി സ്വീകരിച്ച് രൂപയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
-
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
ചൈനയുടേത് കാഞ്ഞ ബുദ്ധി തന്നെ! ഒരുതരി പോലും വില്‍ക്കാതെ സ്വര്‍ണം വാങ്ങിക്കൂട്ടി ചൈന; കാരണമിത് -
ചൈന മൂന്നാമത് മാത്രം... ഇത്തവണയും കൂടുതല്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ രാജ്യത്തിന്റെ ബാങ്ക് -
ഈ രാജ്യങ്ങളുടെ പക്കലുള്ളത് ടൺ കണക്കിന് സ്വർണ്ണം! ഇന്ത്യയുടെ സ്ഥാനം കണ്ട് ഞെട്ടരുത് -
മാസം 500 രൂപ മാറ്റിവെക്കാനുണ്ടോ? നിങ്ങളെ ലക്ഷപ്രഭുവാക്കാൻ സഹായിക്കുന്ന 'മാജിക്' നിക്ഷേപം ഇതാ! -
സ്വര്‍ണം വാങ്ങാന്‍ ഇനി ജ്വല്ലറിയിലേക്ക് പോകേണ്ട.. ഓണ്‍ലൈനായി വീട്ടിലെത്തും; ദുബായിലെ മാറ്റം -
കുതിച്ചുയർന്ന സ്വർണ്ണവിലയിൽ വൻ തകർച്ച; ഇത് വാങ്ങാൻ പറ്റിയ സമയമോ, അതോ കെണിയോ? -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ്












Click it and Unblock the Notifications