ദേവശയനി ഏകാദശി വരുന്നു; ഈ രാശിക്കാരെ തേടി സ്ഥാനക്കയറ്റം, ലോട്ടറി എടുത്താൽ അടിക്കാൻ സാധ്യത!
വേദ ജ്യോതിഷം എന്നത് പലരും കരുതുന്നത് പോലെ ചെറിയ കാര്യമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ വ്യത്യാസപ്പെടും.
ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

പറഞ്ഞുവന്നത് ജ്യോതിഷത്തിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ടെന്നാണ്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ദേവശയനി ഏകാദശിയും ചാതുർമാസവും. ഈ ദിവസം മുതൽ ഭഗവാൻ വിഷ്ണു നാലുമാസത്തെ യോഗനിദ്രയിലേക്ക് പ്രവേശിക്കുന്നുവെന്നും പ്രപഞ്ചത്തിന്റെ നിയന്ത്രണം ശിവനിലേക്ക് മാറ്റപ്പെടുന്നുവെന്നുമാണ് പരക്കെയുള്ള വിശ്വാസം. ഈ വർഷം ചാതുർമാസത്തിന്റെ ആരംഭം കുറിക്കുന്ന ദേവശയനി ഏകാദശി ജൂലൈ 25നാണ് വരുന്നത്.
സാധാരണയായി നാല് മാസത്തെ സവിശേഷവും പവിത്രവുമായ ഒരു കാലഘട്ടമാണ് ചാതുർമാസമെന്ന് കരുതപ്പെടുന്നു. ആഷാഢ മാസത്തിലെ (ദേവശയനി ഏകാദശി) ശുക്ലപക്ഷീയമായ ഏകാദശിയിൽ ആരംഭിച്ച് കാർത്തിക മാസത്തിലെ (ദേവുതാനി ഏകാദശി) ഏകാദശി വരെ ഇത് തുടരുമെന്നാണ് ജ്യോതിഷം പറയുന്നത്. ദേവശയനി ഏകാദശി ദിനത്തിൽ, ഭഗവാൻ വിഷ്ണു ക്ഷീരസാഗരത്തിലെ ശേഷനാഗത്തിന്റെ കിടക്കയിൽ നാല് മാസം യോഗനിദ്രയിൽ പ്രവേശിക്കുകയാണ് ചെയ്യുക.
ഇത് പ്രപഞ്ചത്തെ ഒന്നാകെ സ്വാധീനിക്കുന്ന കാര്യമാണ്. ഇക്കാലയളവിൽ പ്രപഞ്ചത്തിന്റെയും സൃഷ്ടിയുടെയും നടത്തിപ്പ് ഭഗവാൻ ശിവൻ ഏറ്റെടുക്കുന്നുവെന്നാണ് വിശ്വാസം. രക്ഷിതാവ് വിശ്രമത്തിലായതിനാൽ, വിവാഹം, മുണ്ഡനം, പൂണൂൽ ചടങ്ങ്, ഗൃഹപ്രവേശം തുടങ്ങിയ എല്ലാ ശുഭകരമായ പ്രവർത്തനങ്ങളും ഈ കാലയളവിൽ കർശനമായി വിലക്കുന്നു. എന്നാൽ ഈ സമയം ചില രാശിക്കാർക്ക് നല്ല കാലം കൊണ്ടുവരുന്നു.
മേടം
ഈ രാശിക്കാർക്ക് ചാതുർമാസവും ദേവശയനി ഏകാദശി കാലവും അനുഗ്രഹമായിരിക്കും. ഇവർക്ക് ജോലിയിൽ മികച്ച അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘനാളായി മുടങ്ങിക്കിടന്ന പദ്ധതികൾ സജീവമാകും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ സാധിക്കുകയും ചെയ്യും. ഇവരുടെ കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം രൂപപ്പെടും. വീടുമായി ബന്ധപ്പെട്ട ആഗ്രഹങ്ങൾ സഫലമാകും.
ചിങ്ങം
വിഷ്ണുവിന്റെയും ശിവന്റെയും അനുഗ്രഹത്താൽ, ചിങ്ങരാശിക്കാർക്ക് ഭാഗ്യത്തിന്റെ കാലം തുടങ്ങും. ജോലി സംബന്ധമായ തടസങ്ങൾ നീങ്ങുകയും സ്ഥാനക്കയറ്റത്തിനോ പുതിയ ഉത്തരവാദിത്തങ്ങൾക്കോ അവസരം ലഭിക്കും. ബിസിനസുകാർക്ക് പുതിയ പങ്കാളിത്തങ്ങൾ ഗുണകരമായി മാറും. വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല ഫലങ്ങൾ വരും.
തുലാം
തുലാം രാശിക്കാർക്ക്, ദേവശയനി ഏകാദശി കാലം പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണ്. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങാനുള്ള സാധ്യത കൂടുതലായി വരും എന്നതാണ് പ്രധാന കാര്യം. സൗകര്യങ്ങളും സുഖസൗകര്യങ്ങളും വർധിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും. എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടും. ഇക്കൂട്ടരുടെ ആരോഗ്യം മെച്ചപ്പെടും, വിട്ടുമാറാത്ത രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ലോട്ടറി ഉൾപ്പെടെയുള്ള നേട്ടങ്ങൾ തേടി വരാൻ സാധ്യത.














Click it and Unblock the Notifications