'അന്ന് ഗിരീഷ് പുത്തഞ്ചേരി ആശുപത്രി മുറിയിൽ ചോര ശർദ്ദിച്ചു, 22 ദിവസങ്ങളാണ് ഐസിയുവിൽ കിടന്നത്'; ആലപ്പി അഷ്‌റഫ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട, പ്രത്യേകിച്ച് തൊണ്ണൂറുകളിൽ സംഗീതം ആസ്വദിച്ചവരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട ഗാനരചയിതാവ് ആരെന്ന് ചോദിച്ചാൽ ഗിരീഷ് പുത്തഞ്ചേരി എന്നായിരിക്കും ഭൂരിഭാഗം പേരുടെയും മറുപടി. ഇപ്പോഴിതാ ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും രോഗത്തെ കുറിച്ചുമൊക്കെ സംവിധായകൻ തുറന്ന് സംസാരിച്ചു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
പ്രണയവും വിരഹവും ജീവിതവും സന്തോഷവും ഒക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് സിനിമാ പാട്ടുകളിലൂടെ മനുഷ്യ മനസുകളിൽ നിറച്ച കഴിവുറ്റ പ്രതിഭാശാലി ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹം വിടവാങ്ങിയിട്ട് പതിനാറ് വർഷങ്ങൾ തികയുകയാണ്. ഇനിയും എഴുതി തീർക്കാനുള്ള ഒരായിരം വരികൾ ആ തൂലിക തുമ്പിൽ ബാക്കി വച്ചിട്ട് അദ്ദേഹം യാത്രയായത് 2010ലായിരുന്നു. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ആ സൃഷ്‌ടികൾ എന്നും നമ്മോടൊപ്പമുണ്ട്.
വയലാറും പി ഭാസ്‌കരനും അടിസ്ഥാനമിട്ട് ശ്രീകുമാരൻ തമ്പിയും യൂസഫലി കേച്ചേരിയും മങ്കൊമ്പ് ഗോപാലകൃഷ്‌ണനും ഒക്കെ ചേർന്ന് പണിതുയർത്തിയ മലയാള ചലച്ചിത്ര കാവ്യ ലോകത്ത് തിളങ്ങുന്ന താരമായിരുന്നു ഈ പുത്തഞ്ചേരിക്കാരൻ. അദ്ദേഹം സിനിമയിലേക്ക് വരുന്ന സമയം മുതൽ എനിക്ക് അടുപ്പമുണ്ടായിരുന്നു. അന്നൊക്കെ ചില ദിവസങ്ങളിൽ മദ്രാസിലുള്ള എന്റെ ഫ്ലാറ്റിൽ അദ്ദേഹം താമസിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ജയരാജ് സംവിധാനം ചെയ്‌ത ജോണി വാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം ഹിറ്റായത് മുതലാണ് ഗിരീഷ് ശ്രദ്ധിക്കപ്പെട്ടത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ്‌പി വെങ്കിടേഷിന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും കൂടി ചേർന്നപ്പോൾ എവർഗ്രീൻ സോങ്ങായി മാറിയിരുന്നു. കൃഷ്‌ണ ഗുഡിയിലെ പ്രണയകാലത്ത് എന്ന ചിത്രത്തിലെ പിന്നെയും പിന്നെയും എന്ന ഗാനം ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഓർമ്മകളെ ഉണർത്തുന്നതാണ്.
ബാലേട്ടനിലെ ഇന്നലെ എന്ന പാട്ടും നൊമ്പരം ഉണർത്തുന്നതായിരുന്നു. പിതാവിനെ നഷ്‌ടപ്പെടുന്ന ഒരാളുടെ വേദന നിറഞ്ഞ ഗാനമായിരുന്നു അത്. ഉസ്‌താദ് എന്ന ചിത്രത്തിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന പാട്ടും അതുപോലെ ആയിരുന്നു. വടക്കുംനാഥൻ എന്ന ചിത്രത്തിലെ കളഭം തരാം എന്ന ഗാനം അതിമനോഹരമായിരുന്നു. ആയിരക്കണക്കിന് മനോഹര ഗാനങ്ങൾ ആ തൂലികയിൽ നിന്ന് പിറന്നിരുന്നു.
അടുത്തിടെ മനോരമയിൽ ഞാൻ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു, ഗിരീഷ് പുത്തഞ്ചേരി ആവർത്തിച്ച് ഉപയോഗിച്ച വാക്കുകൾ എന്നിട്ടും മനോഹാരിത ചോരാതെ ഗാനങ്ങൾ. പല ഗാന രചയിതാക്കളും അവരുടെ പാട്ടുകളിൽ ചില വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കാറുണ്ട്. ഗിരീഷ് പുത്തഞ്ചേരിക്ക് ഇഷ്‌ടമുള്ള വാക്കാണ് പ്രാവ്. ഞാനും പിന്നെയാണ് അത് ശ്രദ്ധിച്ചത്. സിനിമാ പാട്ടുകൾ മാത്രമല്ല കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഏഴ് തവണയാണ് ഈ കലാകാരനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയത്. ഒരു ചിത്രം സംവിധാനം ചെയ്യാനും അദ്ദേഹം തയ്യാറെടുത്തിരുന്നു. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയും കരുതലോടെയും കൈകാര്യം ചെയ്‌ത ഗിരീഷിന് ആരോഗ്യ കാര്യത്തിൽ മാത്രം ശ്രദ്ധയില്ലായിരുന്നു. അദ്ദേഹത്തിന് ബിപിയും ഷുഗറും ഒക്കെ ഉണ്ടായിരുന്നിട്ടും ആ അസുഖങ്ങളെ വലിയ കാര്യമാക്കാതെ മദ്യപാനം ശീലമാക്കിയിരുന്നു.
അദ്ദേഹത്തെ അസുഖബാധിതനായി മാറ്റിയതും അകാല മരണത്തിൽ എത്തിച്ചതും ഒരുപക്ഷേ ആ ശീലമായിരിക്കും. അസുഖ ബാധിതനായി നിൽക്കുമ്പോഴാണ് കമലിന്റെ ചിത്രത്തിൽ പാട്ടെഴുതാനായി അദ്ദേഹം കൊടുങ്ങല്ലൂരിൽ എത്തുന്നത്. ഒരു ദിവസം പെട്ടെന്ന് കമലിനെ വിളിച്ച് ഹോട്ടലിലേക്ക് വരുത്തുകയായിരുന്നു. റിസപ്‌ഷനിൽ ചോര പുരണ്ട ചുണ്ടുമായി സംസാരിക്കാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു ഗിരീഷ്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു. ആശുപത്രിയിലെ കാഷ്വാലിറ്റിയുടെ തൊട്ടടുത്തുള്ള മുറിയിൽ വച്ച് ഗിരീഷ് ചോര ശർദ്ദിച്ചു. പെട്ടെന്ന് തന്നെ ഐസിയുവിലേക്ക് മാറ്റി. 22 ദിവസം അവിടെ കിടന്നു. അത്യാവശ്യം നല്ല പിടിവാശി ഉള്ളയാളാണ് ഗിരീഷെന്ന് ഡോക്‌ടർ പറയുന്നു. ആത്മാർത്ഥ സുഹൃത്തുക്കളായി അവർ മാറി, ഡോക്‌ടറുടെ മകളുടെ വിവാഹത്തിന് ഗിരീഷ് പങ്കെടുത്തു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചാണ് ഗിരീഷ് മരണത്തിന് കീഴടങ്ങുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications