ഉർവശി ഒരു ഗായകനെ വിവാഹം കഴിക്കുമെന്ന് വാർത്ത വന്നു; സഹോദരന് വേണ്ടി ലക്ഷങ്ങൾ ചെലവിട്ടു';ശാന്തിവിള ദിനേശ്
നടിമാരായ ഉർവശി, കല്പന, കലാരഞ്ജിനിമാരുടെ സഹോദരനായ കമൽ റോയി അടുത്തിടെയാണ് വിടപറഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 'സായൂജ്യം' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച കമൽ റോയ്, സിനിമയിലും സീരിയലിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
അപ്രതീക്ഷിതമായി ജീവിതത്തിൽ വലിയൊരു ദുരന്തം നേരിട്ട വ്യക്തിയായിരുന്നു കമൽ എന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സഹോദരിമാരാണ് ലക്ഷങ്ങൾ ചിലവിട്ട് അദ്ദേഹത്തെ ജീവതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിങ്ങനെ

'ഇല്ലായ്മയുടെ ലോകത്തു നിന്നാണ് ചവറ വിപി നായരും ഭാര്യ വിജയലക്ഷ്മിയും അഞ്ചു മക്കളേയും കൂട്ടി ഭാഗ്യം തേടി കോടംപക്കത്തേക്ക് വണ്ടി കയറിയത് .അവരെ ഭാഗ്യം തുണച്ചു, സിനിമയിലേക്ക് അവർക്ക് കടന്നു ചെല്ലാൻ എളുപ്പമായി. ഏഴു പേർക്കും ചെറിയ ചെറിയ വേഷങ്ങൾ, അവസരങ്ങൾ കിട്ടി. മക്കൾ വലുതായപ്പോൾ മൂത്തമകൾ കലാരഞ്ജിനിക്ക് തന്നെ ആദ്യം നായികാവേഷം കിട്ടി. പിന്നെ കൽപന അരവിന്ദന്റെ പോക്കുവെയിലിലൂടെ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റ നായികയായിട്ട് അവരും തുടക്കം കുറച്ചു. തൊട്ടുപിന്നാലെ ഉർവശി മുന്താണി മുടിച്ചു എന്ന ഭാഗ്യരാജിന്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ആയ സിനിമയിലെ നായികയായി തെന്നിന്ത്യയിൽ തന്നെ ശ്രദ്ധേയയായി വളർന്നു. ആ ഭാഗ്യം കാണാനാവാതെ ചവറ വിപി നായർ വിട പറഞ്ഞു.
ബാല താരങ്ങളായിരുന്ന കമൽ റോയിയും പ്രിൻസ് എന്ന നന്ദുവും.പതിയെ പതിയെ ശ്രദ്ധയരായി. തന്റെ സിനിമയിലെ ടീനേജ് നായകനാക്കാം, തലമുടിയും വെട്ടി മീശയും എടുത്തു വരാൻ കമൽറായ്ക്ക് ഒരു ഓഫർ വന്നു. നായിക സിൽക്ക് സ്മിത, മീശ എടുക്കാൻ വയ്യാന്ന് കമൽറായ് ശാഠ്യം പിടിച്ചു, അങ്ങനെ കമൽറായുടെ അനിയൻ നന്ദു ആ ടീനേജ് നായകനായി, പടം സൂപ്പർ ഹിറ്റ് ആയി .ആ പടം ഭയങ്കരമായിട്ട് ശ്രദ്ധിക്കപ്പെട്ടു പക്ഷേ സിനിമ പുറത്തു വന്നപ്പോൾ നന്ദു എന്ന ടീനേജുകാരന് വലിയ ഷോക്കായി .അവൻ വേണ്ടാത്ത വഴികളിലൂടെ ഒക്കെ പോയി. ഒരുനാൾ അവൻ ആത്മഹത്യ ചെയ്ത വാർത്തയാണ് പുറത്തുവന്നത്.
മൂന്ന് പെൺമക്കളുടെയും ദാമ്പത്യ ജീവിതം സുരഭിലമായിരുന്നില്ല, തകർന്നു പോയി എന്ന് തന്നെ പറയാം. കലാരഞ്ജിനിയും മകനോടൊപ്പം ജീവിതത്തിൽ അങ്ങ് ഒതുങ്ങി. ഇപ്പോൾ അമ്മയോടൊപ്പം മദ്രാസിൽ അവരും അവരുടെ മകനും അമ്മയോടൊപ്പം താമസിക്കുന്നു. ഒതുങ്ങികൂടി എന്ന് തന്നെ എന്നെ പറയാം. കൽപന അനിൽ ബാബുവിലെ അനിലിനെ കല്യാണം കഴിച്ചു, ഒരു മോളായി, അത് കഴിഞ്ഞപ്പോൾ എന്ത് കാരണമെന്ന് അറിയില്ല ആ ബന്ധം ശിഥിലമായി. അധികം ആദിപിടിക്കാതെ ഒരുനാൾ കലപനയെ ഹൃദയം പറ്റിച്ചു യാത്രയാക്കി. ദക്ഷിണേന്ത്യൻ താരമായി ഉയർന്ന ഉർവശി ഒരു താരം തന്നെ കെട്ടും അത് ഒരു ഗായകൻ തന്നെ കെട്ടും എന്നൊക്കെ വാർത്ത വന്നിരുന്നു. ഒരു വലിയ നായകനുമായിട്ട് അവർക്ക് തുടക്കകാലത്ത് പ്രണയം ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും കെട്ടും എന്നുള്ള വാർത്ത അക്കാലത്ത് വന്നിരുന്നു .പക്ഷേ ഗായകനും നായകനും കെട്ടിയില്ല.
പക്ഷേ അവർക്ക് ഗായകനും നായകനുമായ ഒരാളെ കല്യാണം കഴിക്കാനായി, മനോജ്കെ ജയൻ, ഒരു മോളായി, പക്ഷെ ബന്ധം എവിടെയോ വെച്ച് വേർപിരിഞ്ഞുപോയി. ഉർവശിയും മനോജും വേറെ ഓരോരുത്തരെ കല്യാണം കഴിച്ചു രണ്ടുപേർക്കും ഓരോ ആൺകുട്ടികളും പിറന്നു, ഭംഗിയായിട്ട് ജീവിക്കുന്നു.
കമൽ റായി എന്ന് ഓർത്താൽ ശ്രീകുമാരൻ തമ്പി സാറിന്റെ യുവജനോത്സവത്തിലെ ആമുഖം കണ്ട നാൾ എന്നുള്ള പാട്ട് ഓർമ്മ വരും. കുറേ സിനിമകളിൽ പ്രായപൂർത്തിയായ ശേഷവും കമൽറോയ് അഭിനയിച്ചു. കമൽറോയ് തന്നെ പറയുന്നത് എല്ലാം കമ്പിപ്പടങ്ങൾ ആയിരുന്നു എന്നാണ്. ഇതിനിടയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്ന നിർമലന്റെ മകൾ രേഖാ നിർമലിനെ വിവാഹം കഴിച്ചു. ഒരു രാത്രി തൃശ്ശൂർ ബസ് സ്റ്റാൻഡിലെ ആരോ എന്തിനോ കമൽ റോയെ തലക്കടിച്ചു വീഴ്ത്തി. മൃതപ്രായനായ കമൽ റോയിയെ മദ്രാസിൽ എത്തിച്ച് ജീവൻ വീണ്ടെടുത്തു, ലക്ഷങ്ങൾ ചിലവിട്ട് വീണ്ടെടുത്തു.
അയാൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു, അകാല വാർദ്ധക്യത്തിലേക്ക് കടന്നു. തലയുടെ നടുക്ക് വലിയ ഒരു കുഴിയുമായിട്ട് അയാൾ ജീവിച്ചു .നരച്ച കമൽ പരിചിതർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന രൂപമായിരുന്നില്ല. ഒരു പെണ്ണിനെ കൂടെ കിട്ടി, ഒരു മോനുമായി. തൃശ്ശൂരിൽ എന്തൊക്കെയോ ചെയ്ത് ജീവിക്കുകയായിരുന്നു .54ാമത്തെ വയസ്സിൽ അമ്മയുടെ അടുത്തു പോയി മദ്രസിൽ പോയി കുറച്ചു നാൾ കഴിഞ്ഞ് കമൽ റോയിയെ മരണം ഹൃദ്രോഗത്തിന്റെ രൂപത്തിൽ വന്ന് കൂട്ടിക്കൊണ്ടുപോയി.
ആ പത്രങ്ങളിലൊക്കെ വായിക്കുമ്പോൾ ഈ രണ്ടാമത് കിട്ടിയ ഭാര്യയെ കുറിച്ചോ അതിലൊരു ആൺകുട്ടി ഉണ്ടെന്നുള്ളതിനെകുറിച്ചോ ഒന്നും ഒരു വാർത്തയിലും ഇല്ല. അതെന്താണെന്ന് എനിക്കറിയില്ല. എന്തായാലും പോയി ഇതൊക്കെ കാണാൻ പാവം വിജയലക്ഷ്മി അമ്മ ഇപ്പോഴും വീട്ടിൽ ഇരിക്കുന്നു'
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications