Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ട്, പക്ഷേ പ്രാവര്‍ത്തികമാവില്ല, കാരണം പറഞ്ഞ് മാലാ പാര്‍വതി

കൊച്ചി: ഡബ്ല്യുസിസി അടക്കം ദീര്‍ഘകാലമായി ഉന്നയിക്കുന്ന അമ്മയിലെ ഇന്റേണല്‍ സമിതി. സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും അത് ആവശ്യമാണെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് നടി മാലാ പാര്‍വതി. താരസംഘടനയായ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്ന് മാലാ പാര്‍വതി പറയുന്നു. പക്ഷേ അത് പ്രാവര്‍ത്തികമാവില്ലെന്ന് അവര്‍ പറയുന്നു. അമ്മ എന്ന സംഘടന ഒരിക്കലും തൊഴിലുടമയല്ല. വിശാഖ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് തൊഴിലുടമ-തൊഴിലാളി ബന്ധത്തെ കുറിച്ചാണ്. അതില്‍ താരസംഘടന ഒരിക്കലും വരില്ലെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

1

അമ്മ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഒരു മീറ്റിംഗിലോ പരിപാടികളിലോ ഒരു പ്രശ്‌നമുണ്ടായാല്‍ ഇന്റേണല്‍ കമ്മിറ്റിയിലേക്ക് വരാമെന്ന് മാത്രമാണ് ഉള്ളത്. അമ്മ എന്ന സംഘടന ഇതുവരെ ഒന്നും നിര്‍മിച്ചിട്ടില്ല. ഏതെങ്കിലും ചാനല്‍ ആയിരിക്കാം അവരുടെ ഷോ ഒക്കെ നിര്‍മിക്കുന്നത്. അതുമല്ലെങ്കില്‍ വേറേതെങ്കിലും ടീമായിരിക്കും. എന്നാല്‍ സിനിമ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം. അതിന് പ്രൊഡ്യൂസര്‍മാരുടെ പിന്തുണ വേണം. ചേംബര്‍ ഇത് ഗൗരവമായി തന്നെ എടുക്കേണ്ട വിഷയമാണ്. സിനിമ നിയന്ത്രിക്കുന്ന നിര്‍മാതാക്കളും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ്. അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ നമ്മള്‍ അടുത്ത ദിവസം മുതല്‍ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന് മാലാ പാര്‍വതി പറഞ്ഞു.

നിര്‍മാതാക്കളാണ് ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് മുന്‍കൈ എടുക്കേണ്ടത്. എന്റെ സിനിമയില്‍ ഇത്തരം കമ്മിറ്റി വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. സിനിമ ചെയ്യാനായി, വരുന്ന ചിലരുണ്ട്. അമല്‍ നീരദിന്റെ സെറ്റിന്റെ കാര്യം തന്നെയെടുക്കാം. അവിടെ ഒന്നും നടക്കില്ല. അതിനര്‍ത്ഥം സിനിമയില്‍ മോശം കാര്യങ്ങളില്ലെന്നല്ല. മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് വന്നാല്‍ ഈ പ്രശ്‌നമൊക്കെ മാറും. ഇപ്പോള്‍ അങ്ങനെ വന്നിട്ടുണ്ടെന്നും മാലാ പാര്‍വതി പറയുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരില്ലെന്ന് മുമ്പേ അറിയാമായിരുന്നു. നേരത്തെ റീസര്‍ച്ച് സ്‌കോളേഴ്‌സിന്റെ ജെന്‍ഡര്‍ ഇഷ്യൂസ് പഠിക്കാന്‍ മീനാക്ഷി ഗോപിനാഥ് ചെയര്‍മാനായി നിയോഗിച്ച സമാഗതി റിപ്പോര്‍ട്ടിനും സമാന അവസ്ഥയായിരുന്നു. ഒന്നും സംഭവിച്ചില്ലെന്നും മാലാ പാര്‍വതി പറഞ്ഞു.

കെമിസ്ട്രിയിലും ബയോളജിയിലുമൊക്കെ റീസര്‍ച്ച് ചെയ്യാന്‍ വരുന്നവര്‍ ഗൈഡ് ചെയ്യാന്‍ വരുന്നവരില്‍ നിന്നും നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞിരുന്നു. അതൊന്നും പുറത്ത് വന്നില്ല. ഹേമ കമ്മിറ്റിയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. പക്ഷേ പുറത്തുവരിക നിര്‍ദേശങ്ങള്‍ മാത്രമാണ്. അത് മാത്രമേ വരൂ എന്ന് ഉറപ്പുണ്ടായിരുന്നു. കാരണം ഇതിന് നിയമങ്ങള്‍ ഒന്നുമില്ല. തുറന്ന് പറഞ്ഞാല്‍ തന്നെ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്ന കാര്യത്തിലും വ്യക്തതയില്ല. അതിനാല്‍ അത് പുറത്തുവരില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും മാലാ പാര്‍വതി വ്യക്തമാക്കി. അതേസമയം തന്റെ പുതിയ ചിത്രമായ എഫ്‌ഐആര്‍ ഇന്ത്യയില്‍ പുതിയ കാലത്ത് മുസ്ലീങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+