കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

Google Oneindia Malayalam News

മലയാള സിനിമയിലെ താരസംഘടനയാ അമ്മയിലെ തിരഞ്ഞെടുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. നേരത്തെ ഷമ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഷമ്മി നടത്തിയിരിക്കുന്നത്. അമ്മ മാഫിയ സംഘത്തിനും അപ്പുറമാണെന്ന് അദ്ദേഹം തുറന്നടിച്ചു. നേരത്തെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'ലാലേട്ടന്‍ എന്നും ഒന്നാമന്‍, വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിരി വരുന്നത്''ലാലേട്ടന്‍ എന്നും ഒന്നാമന്‍, വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിരി വരുന്നത്'

ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തന്നെ എത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനിടെ നടന്ന കാര്യങ്ങളല്ല പുറത്ത് അറിഞ്ഞിരിക്കുന്നതെന്ന് പറയുകയാണ് ഷമ്മി തിലകന്‍. ആദ്യമേ പറഞ്ഞ് ഉറപ്പിച്ച പ്രകാരമാണ് എല്ലാം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

1

നാമനിര്‍ദേശ പത്രിക ഡിക്ലറേഷനില്‍ എന്റെ ഒപ്പില്ലെന്ന കാരണമായിരുന്നു അത് തള്ളാനായി അവര്‍ പറഞ്ഞത്. ശരിക്കുമുള്ള കാരണം അതൊന്നുമല്ല. അവര്‍ എന്റെ നാമനിര്‍ദേശ പത്രിക തള്ളണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആ സമയത്ത് തന്നെ എന്റെ പക്കല്‍ നിന്നും ഒരു കൈയ്യബദ്ധം പറ്റി. ഞാന്‍ മൂന്ന് നോമിനേഷന്‍ നല്‍കിയിരുന്നു. ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇതില്‍ ഒന്നില്‍ മാത്രമേ മത്സരിക്കാനാവൂ. അത് ഒന്‍പതാം തീയതിക്കുള്ളില്‍ മാത്രം തീരുമാനിച്ചാല്‍ മതി. ഈ നാമനിര്‍ദേശ പത്രിക തള്ളി പോയതോടെ ഇടവേള ബാബു ഐകകണ്‌ഠ്യേന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

2

ഇടവേള ബാബുവിനോട് എനിക്ക് വ്യക്തിപരമായി യാതൊരു വിയോജിപ്പുമില്ല. 1997ല്‍ ഇതേ ഇടവേള ബാബുവിന് വേണ്ടി അമ്മയില്‍ ഞാന്‍ സംസാരിച്ചിരുന്നു. അന്ന് ഇടവേള ബാബുവിന് വോട്ടധികാരം പോലുമില്ലായിരുന്നു. എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നായിരുന്നു എന്റെ ആവശ്യം. ഇത്തവണ നാമനിര്‍ദേശം നല്‍കിയത് തന്നെ അമ്മ എന്ന സംഘടന ജനാധിപത്യപരമാകണം എന്ന ഉദ്ദേശത്തോടെയായിരുന്നു. എന്റെ നോമിനേഷന്‍ തള്ളിയത് അവര്‍ മനപ്പൂര്‍വം എടുത്ത തീരുമാനമാണ്. ഞാന്‍ പലരെയും ഫോണില്‍ വിളിച്ചപ്പോള്‍, അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്നൊക്കെയാണ് സംസാരം. ഞാന്‍ ഒപ്പിടാന്‍ വന്നപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു.

3

വളരെ സ്‌നേഹത്തോടെ ഷമ്മി ഒരു റിബല്‍ അല്ലേ എന്നാണ് ചോദിച്ചത്. അവസാന തിയതി ഡിസംബര്‍ മൂന്ന് വരെയായിരുന്നു. എന്നാല്‍ രണ്ടാം തിയതി വരെ എന്നെ ഇവര്‍ വട്ടു കളിപ്പിച്ചു. മോഹന്‍ലാല്‍ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങല്‍ ഉന്നയിക്കണം എന്ന് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധയുടെ അളവിനെ കുറിച്ച് തല്‍ക്കാലം ഞാനൊന്നും പറയുന്നില്ല. എന്നാല്‍ ഞാന്‍ അമ്മയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട പല രേഖകളും വിവരാവകാശ നിയമം പ്രകാരം ഞാന്‍ പരിശോധിച്ചു. അമ്മയുടെ ഓഫീസില്‍ നിന്നല്ല എനിക്ക് ആ രേഖകള്‍ ലഭിച്ചത്.

4

ഞാന്‍ ചോദിച്ച രേഖകള്‍ എനിക്ക് നല്‍കേണ്ട എന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി പറഞ്ഞത്. പിന്നീട് രജിസ്ട്രാര്‍ വഴിയാണ് രേഖകള്‍ ലഭിച്ചത്. അമ്മയുടെ പ്രവര്‍ത്തനം ഒട്ടും സുതാര്യമല്ല. അച്ഛന്‍ തിലകന്‍ പറഞ്ഞതിന് അപ്പുറമാണ് അമ്മ. അച്ഛന്‍ നേരത്തെ അമ്മ ഒരു മാഫിയ സംഘമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനും അപ്പുറമാണ് അമ്മയെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സിദ്ദീഖും ജയസൂര്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ ഭരണസമിതിയില്‍ ജയസൂര്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിദ്ദീഖ് ജോയിന്റെ സെക്രട്ടറിയുമായിരുന്നു.

5

അമ്മയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് നേരത്തെ ടിനി ടോമും വെളിപ്പെടുത്തിയിരുന്നു. ജനാധിപത്യ രീതിയില്‍ തന്നെ ആര്‍ക്ക് വേണമെങ്കിലും പത്രിക സമര്‍പ്പിക്കാമെന്ന് അസോസിയേഷനില്‍ ഇഷ്ടമുള്ളവര്‍ തന്നെ മത്സരിക്കട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്ന് ടിനി പറയുന്നു. മത്സരിക്കാന്‍ തീരുമാനിക്കാനായി എനിക്ക് ആകെ ഒരാളോട് മാത്രമേ ചോദിക്കാനുള്ളൂ, അയാളോട് ചോദിച്ചിട്ട് ഞാന്‍ ഈ സ്ഥാനത്ത് ഇരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അദ്ദേഹം എന്നിട്ട് മമ്മൂട്ടിയെ നേരിട്ട് വിളിച്ച് ചോദിച്ചായിരുന്നു ഈ സ്ഥാനത്തേക്ക് വരാന്‍ തീരുമാനിച്ചതെന്നും ടിനി ടോം പറഞ്ഞു. മമ്മൂട്ടി വേണ്ടി സ്ഥാനം ഒഴിഞ്ഞ് തരാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നും, മത്സരിച്ച് സ്ഥാനത്തേക്ക് വരാന്‍ ആഗ്രഹമില്ലെന്നും മമ്മൂട്ടി മോഹന്‍ലാലിനെ അറിയിക്കുകയായിരുന്നു.

6

മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന പാനലില്‍ സ്ത്രീകള്‍ക്ക് 48 ശതമാനം സംവരണമുണ്ട്. മോഹന്‍ലാലും ഇടവേള ബാബുവും സ്ത്രീകള്‍ക്ക് സ്ഥാനം കൊടുക്കണമെന്ന ആവശ്യത്തിലായിരുന്നു ശ്വേതാ മേനോന്‍, ആശ ശരത്ത് എന്നിങ്ങനെ രണ്ട് പേരെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പതിനൊന്ന് പേരാണ് ഉള്ളത്. പതിനഞ്ച് പേര്‍ മ്തസരിക്കും. അതേസമയം ലാല്‍, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസര്‍ ലത്തീഫ്, എന്നിവരാണ് ഔദ്യോഗിക പാനലിന് എതിരായി നോമിനേഷന്‍ നല്‍കിയിരിക്കുന്നത്. അമ്മ ഒരു രാഷ്ട്രീയ പ്രസ്ഥാനല്ല. ഇതൊരു ചാരിറ്റബിള്‍ സംഘടനയാണെന്നും, ജനാധിപത്യ രീതിയില്‍ ആര്‍ക്കും മത്സരിക്കാമെന്നും ടിനി ടോം പറഞ്ഞു.

7

ഷമ്മി തിലകന്റെ കാര്യവും ടിനി വ്യക്തമാക്കി. ഷമ്മി മത്സരിക്കാനായി നാമനിര്‍ദേശം കൊടുത്തതാണ് അസാധുവായത്. നാമനിര്‍ദേശത്തില്‍ അദ്ദേഹത്തിന്റെ ഒപ്പില്ലായിരുന്നു. അതുകൊണ്ടാണ് തള്ളിയത്. മാത്രമല്ല, എതിര്‍ സ്ഥാനത്ത് ഇടവേള ബാബുവിനെ പോലെ ശക്തനായ ഒരാള്‍ ഉള്ളത് കൊണ്ടാവണം നാമനിര്‍ദേശം തള്ളാനായി നല്‍കിയത്. അമ്മയ്ക്ക് വേണ്ടി എപ്പോഴും പ്രവര്‍ത്തിക്കുന്നയാളാണ് ഇടവേള ബാബു. എല്ലാവര്‍ക്കും അദ്ദേഹം മുന്‍നിരയില്‍ നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും ടിനി ടോം വ്യക്തമാക്കി. പാനലിന് പുറത്ത് നിന്നും മുകേഷ്, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

English summary
amma election: shammi thilakan says amma is bigger than mafia his remarks on mohanlal goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X