കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ-സീരിയല്‍ താരമാവേണ്ട, ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യത പറഞ്ഞ് അഡോണി

Google Oneindia Malayalam News

ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു അഡോണി ജോണ്‍. 77 ദിവസത്തോളം ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നിന്ന ശേഷമായിരുന്നു താരത്തിന്റെ പുറത്താകല്‍. അതേസമയം ബിഗ് ബോസിലേക്ക് യോഗ്യത ലഭിക്കാന്‍ എന്തൊക്കെ ആവശ്യമാണെന്ന് അഡോണി ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. വലിയ സിനിമാ-സീരിയല്‍ താരങ്ങള്‍ ആവണമെന്നില്ലെന്നായിരുന്നു അഡോണി പറഞ്ഞിരിക്കുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ലഹങ്കയില്‍ അതീവ സുന്ദരിയായി നടി ഭാവന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

പലരും എന്നോട് ഞാന്‍ എങ്ങനെ ബിഗ് ബോസിലെത്തി എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ ഇന്‍സ്റ്റഗ്രാം പേജിലൊക്കെ ഫോളോ ചെയ്യുന്നവര്‍ വരെ ഇങ്ങനെ ചോദിച്ചവരിലുണ്ട്. ചിലര്‍ ബോസ് കണ്ടതിന് ശേഷം എന്നെ വിളിച്ചുണ്ട്. പക്ഷേ പലതും അറിയാന്‍ വൈകാറുണ്ട്. സാധാരണയാളുകളെ പോലെ സോഷ്യല്‍ മീഡിയയില്‍ കയറില്‍ ഫോട്ടോ ഇടുന്നയാളാണ് ഞാന്‍. ഒരിക്കല്‍ ഒരു ഫോട്ടോ ഇട്ടാല്‍ പിന്നെ കയറുന്നത് ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും.

2

ഇന്‍സ്റ്റഗ്രാമില്‍ എനിക്കാകെ 46 ഫോളോവേഴ്‌സായിരുന്നു എനിക്കുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നത്. ആ സമയത്തൊന്നും ഒരു പ്രതീക്ഷയുമില്ലായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ നമ്മളെ അറിയുമെന്ന് സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്ന കാര്യമല്ല. ആ ഒരു പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതെന്ന് ഞാന്‍ കരുതുന്ന കാര്യത്തെ കുറിച്ച് പറയാം.

3

പഠിക്കുന്ന കാലത്ത് പ്രസംഗം, ഡിബേറ്റ്, ആര്‍ജെ ഹണ്ട്, തുടങ്ങിയ മത്സരത്തിലേക്ക് ഒക്കെ ഞാന്‍ തിരിഞ്ഞിരുന്നു. പൈസയായിരുന്നു തുടക്കത്തില്‍ ഞാന്‍ ലക്ഷ്യമിട്ടത്. കുറച്ച് കഴിഞ്ഞപ്പോള്‍ അത് പാഷനായി മാറി. ആഴ്ച തോറും വലിയ മത്സരങ്ങള്‍ പതിവായിരുന്നു. കൊവിഡ് വന്നതോടെയാണ് അതിലൊരു മാറ്റം വന്നതെന്നും അഡോണി പറഞ്ഞു. ആ മത്സരങ്ങളില്‍ നിന്ന് റിയാലിറ്റി ഷോയിലേക്ക് വന്നു. അങ്ങനെ കരിയര്‍ മുന്നോട്ട് പോയിരുന്നതെന്നും അഡോണി വ്യക്തമാക്കി.

4

ശ്രീകണ്ഠന്‍ നായരുടെ ഷോയിലാണ് ഞാന്‍ ആദ്യമായി എത്തിയത്. അത്തരമൊരു മത്സരവേദിയില്‍ നിന്നുമാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. നമുക്കൊരു കഴിവുണ്ടെങ്കില്‍ അതിലാണ് ഫോക്കസ് ചെയ്യേണ്ടത്. ആ കഴിവ് പോളിഷ് ചെയ്ത് മെച്ചപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കണം. അതിനായി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഒരു കാലത്ത് മാനിക്കപ്പെടുമെന്ന് ഉറപ്പാണ്. ലക്ഷക്കണക്കിന് ആപ്ലിക്കേഷന്‍ വരുന്ന ബിഗ് ബോസിലേക്ക് ഒരു പ്രസംഗ മത്സരവേദിയില്‍ നിന്നാണ് ഞാനെത്തിയത്.

Recommended Video

cmsvideo
വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | Oneindia Malayalam
5

46 മത്സരങ്ങള്‍ തോറ്റ് പോയത് കൊണ്ട്, പരാജയപ്പെട്ട് തലകുനിച്ച് നിന്നയാള്‍ ലോകത്തെമ്പാടുമുള്ള ആളുകള്‍ക്ക് കാണാന്‍ സാധിച്ചത് തോല്‍വിയെ മറന്ന് മുന്നോട്ട് പോയത് കൊണ്ടാണ്. നമ്മുടെ ഉള്ളിലുള്ള ചെറിയ കഴിവ് കൊണ്ട് എവിടെയുമെത്തില്ലെന്ന് കരുതരുത്. അതിനെ നമ്മള്‍ വളര്‍ത്തിയെടുക്കണം. അതിലൂടെ നമുക്ക് മുന്നേറാന്‍ സാധിക്കും. ഒരിക്കല്‍ ലോകം അതേ കഴിവിലൂടെ നിങ്ങളെ അംഗീകരിക്കുമെന്നും അഡോണി പറഞ്ഞു.

ബോള്‍ഡ് ലുക്കില്‍ നടി ഷംന കാസിം; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
bigg boss season 3 fame adoney john reveals how he selected to bigg boss goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X