ലക്ഷ്മി നായരുടെ 'ഭാവി മരുമകളു'ടേതെന്ന പേരില്‍ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍... ആരാണ് പിന്നിൽ?

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാളും സെലിബ്രിറ്റി ഷെഫുമായ ലക്ഷ്മി നായര്‍ക്കെതിരായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ തുടരുന്നു. വ്യക്തിഹത്യ നടത്തുകയും തേജോവധം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ ലക്ഷ്മി നായര്‍ തന്നെ ഡി ജി പിക്ക് പരാതി നല്‍കിയിട്ടും ഫലമില്ല എന്ന് തന്നെ കരുതേണ്ടി വരും.

Read Also: രാജിവെക്കാനൊന്നും ലക്ഷ്മി നായരെ കിട്ടില്ല... ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ട് മടക്കി സമരക്കാര്‍.. കാണട്ടെ ഇനിയെന്തുണ്ട് കയ്യില്‍!

ഇപ്പോഴിതാ ലക്ഷ്മി നായരുടെ ഭാവി മരുമകളുടേത് എന്ന പേരില്‍ വാട്‌സ് ആപ്പിലും മറ്റും ചിത്രങ്ങള്‍ പരക്കുകയാണ്. നേരത്തെ ലക്ഷ്മി നായരുടെ കുളിസീന്‍, ലക്ഷ്മി നായര്‍ ഹോട്ട് തുടങ്ങിയ പേരുകളില്‍ സമാനമായ ഫോറങ്ങളില്‍ വീഡിയോയും പ്രചരിച്ചിരുന്നു. ലക്ഷ്മി നായരുടെ ഭാവി മരുമകളെന്ന് പറയപ്പെടുന്ന അനുരാധ പി നായര്‍ ഇതാദ്യമായിട്ടല്ല വാര്‍ത്തകളില്‍ നിറയുന്നത്.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ലക്ഷ്മി നായരുടെ മരുമകളുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍. ലക്ഷ്മി നായരെയും ഭാവി മരുമകളെന്ന് വിളിക്കപ്പെടുന്ന അനുരാധ പി നായരെയും പരാമര്‍ശിക്കുന്ന സന്ദേശങ്ങളും ഈ ചിത്രങ്ങള്‍ക്കൊപ്പമുണ്ട്.

സമരം തീര്‍ന്നതിന് പിന്നാലെ

സമരം തീര്‍ന്നതിന് പിന്നാലെ

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തീര്‍ന്നതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ വാട്‌സ് ആപ്പിലും മറ്റും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം നേടിയെടുക്കാന്‍ കഴിയാതെയാണ് സമരക്കാര്‍ സമരം അവസാനിപ്പിച്ചത്. ലക്ഷ്മി നായരെ മാറ്റി എന്ന് സമരക്കാര്‍ അവകാശപ്പെട്ടെങ്കിലും ലക്ഷ്മി നായര്‍ രാജി വെക്കുകയോ അവരെ പുറത്താക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത.

ആരാണ് അനുരാധ

ആരാണ് അനുരാധ

ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ എന്ന പേരിലാണ് അനുരാധ പി നായര്‍ ലോ അക്കാദമിയിലെ വിവാദത്തില്‍ നിറഞ്ഞത്. ലക്ഷ്മി നായരുടെ മകനായ വിഷ്ണു നായരുടെ പ്രതിശ്രുത വധുവാണ് ഈ പെണ്‍കുട്ടി. അനുരാധ പി നായരെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുന്നതായി ലക്ഷ്മി നായര്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അനുരാധയ്‌ക്കെതിരായ ആരോപണങ്ങള്‍

അനുരാധയ്‌ക്കെതിരായ ആരോപണങ്ങള്‍

പ്രിന്‍സിപ്പാള്‍ ലക്ഷ്മി ലക്ഷ്മി നായരുടെ ഭാവി മരുമകളായ അനുരാധയ്‌ക്കെതിരെ ലോ അക്കാദമിയിലെ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും രംഗത്ത് വന്നിരുന്നു. തങ്ങളുടെ കാര്യങ്ങള്‍ അനുരാധ നിയന്ത്രിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. തങ്ങള്‍ക്ക് വച്ചിരിക്കുന്ന നിയന്ത്രണങ്ങളൊന്നും ഈ കുട്ടിക്ക് ബാധകമല്ല എന്നും തോന്നിയത് പോലെ നടക്കാമെന്നും ആരും ചോദിക്കില്ല എന്നും കുട്ടികള്‍ പറഞ്ഞു.

ചിത്രങ്ങളും കാണിച്ചു

ചിത്രങ്ങളും കാണിച്ചു

ലെഗ്ഗിന്‍സും ഇറുകിയ ബനിയനും ധരിച്ച് പെണ്‍കുട്ടികളെ ലോ അക്കാദമി കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന് ലക്ഷ്മി നായര്‍ തന്നെ പറഞ്ഞിരുന്നു. ഇതിനെ അനുരാധയുടെ ചിത്രങ്ങള്‍ തന്നെ കാണിച്ച് വിദ്യാര്‍ഥിനികള്‍ ചോദ്യം ചെയ്തിരുന്നു. ലെഗ്ഗിന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച ഒരു പെണ്‍കുട്ടി കാമ്പസിനകത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ അനുരാധയുടേതാണ് എന്ന് പറഞ്ഞ് ആര്യ ജോണ്‍ എന്ന കുട്ടി ചാനല്‍ ചര്‍ച്ചയില്‍ കാണിച്ചു.

കെട്ടിച്ചമച്ച വാര്‍ത്തകള്‍

കെട്ടിച്ചമച്ച വാര്‍ത്തകള്‍

എന്നാല്‍ അനുരാധ പി നായര്‍ക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരുന്നു. അനുരാധ കോളജിലെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നു എന്നും കുട്ടികളെ നിയന്ത്രിക്കുന്നു എന്നും മറ്റും പറയുന്നത് തെറ്റാണ്. അനുനാധയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ മാധ്യമങ്ങളും ശ്രമിക്കുന്നതായി ലക്ഷ്മി നായര്‍ പരാതിപ്പെട്ടിരുന്നു.

മരുമകള്‍ കുടുങ്ങുമെന്ന്

മരുമകള്‍ കുടുങ്ങുമെന്ന്

അതേസമയം ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായര്‍ക്ക് ചട്ട വിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്നാണ് സിന്‍ഡിക്കേറ്റിന്റെ കണ്ടെത്തല്‍. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കേരളാ സര്‍വ്വകലാശാല പരീക്ഷാ ഉപസമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ അനുരാധ നായര്‍ക്കെതിരെ അന്വേഷണമുണ്ടാകും.

കുളിസീന്‍ എന്ന പേരില്‍

കുളിസീന്‍ എന്ന പേരില്‍

ലക്ഷ്മി നായരുടെ കുളിസീന്‍ എന്ന പേരില്‍ നേരത്തെ ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ലക്ഷ്മി നായരുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഒരു ടി വി ചാനല്‍ പരിപാടിയില്‍ നിന്നും വെട്ടിമാറ്റിയ ദൃശ്യങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വീഡിയോകള്‍ക്ക് എതിരെയും ലക്ഷ്മി നായര്‍ പരാതിപ്പെട്ടിട്ടുണ്ട്.

സൈബര്‍ സെല്‍ വഴി അന്വേഷണംസൈബര്‍ സെല്‍ വഴി അന്വേഷണം

സൈബര്‍ സെല്‍ വഴി അന്വേഷണംസൈബര്‍ സെല്‍ വഴി അന്വേഷണം

തന്റെ കുടുംബത്തെ ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ ലക്ഷ്മി നായര്‍ക്ക് അമര്‍ഷമുണ്ട്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം അവര്‍ പറഞ്ഞിട്ടുമുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാകും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുക. സോഷ്യല്‍ മീഡിയയിലും ലക്ഷ്മി നായരെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും.

ആരാണ് പിന്നില്‍

ആരാണ് പിന്നില്‍

ലക്ഷ്മി നായരെയും കുടുംബത്തെയും ഇങ്ങനെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ആരാണെന്നാണ് കണ്ടെത്തേണ്ടത്. ലോ അക്കാദമി സമരം അവസാനിച്ചെങ്കിലും അവര്‍ക്കും ബന്ധുക്കള്‍ക്കും എതിരായ ജനരോഷം സോഷ്യല്‍ മീഡിയയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സര്‍ക്കാരും വിവിധ വിദ്യാര്‍ഥി സംഘടനകളും ശ്രമിച്ചിട്ടും ലക്ഷ്മി നായരെ രാജിവെപ്പിക്കാന്‍ പറ്റിയില്ല എന്ന ഇച്ഛാഭംഗവും പലര്‍ക്കുമുണ്ട്.

അധിക്ഷേപിക്കുന്നവരോട് ലക്ഷ്മി പറയുന്നത്

അധിക്ഷേപിക്കുന്നവരോട് ലക്ഷ്മി പറയുന്നത്

പാചകക്കാരി എന്നുവിളിച്ച് തന്നെ അധിക്ഷേപിക്കുന്നവരോട് അതേ നാണയത്തില്‍ മറുപടി പറയാനും ലക്ഷ്മി നായര്‍ക്ക് മടിയില്ല. തനിക്ക് ഡോക്ടറേറ്റ് കിട്ടിയിട്ടുള്ളത് പാചകം ചെയ്തല്ല എന്നാണ് ലക്ഷ്മി നായര്‍ പറഞ്ഞത്. വ്യക്തിവൈരാഗ്യമാണ് ലോ അക്കാദമിയിലെ സമരത്തിന് കാരണമെന്ന് പറയാനും ലക്ഷ്മി നായര്‍ക്ക് രണ്ട് വട്ടം ആലോചിക്കേണ്ട കാര്യമില്ല. പാചകം ഒരു കഴിവാണെന്നും അത് ചെയ്തിട്ടുള്ളവര്‍ക്ക് അറിയാമെന്നും ലക്ഷ്മി നായര്‍ പറയാം.

സോഷ്യല്‍ മീഡിയ തിരിച്ചടിച്ചത്.

സോഷ്യല്‍ മീഡിയ തിരിച്ചടിച്ചത്.

ഇറുകിയ ബനിയനും ലെഗ്ഗിന്‍സും ധരിച്ച് ആര്‍ക്കും ക്യാമ്പസില്‍ പ്രവേശനമില്ല - എന്നത് ലോ അക്കാദമിയിലെ പ്രിന്‍സിപ്പാളായിരുന്നപ്പോള്‍ മുതല്‍ ലക്ഷ്മി നായര്‍ പറയുന്ന കാര്യമാണ്. എന്നാല്‍ മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താം. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വെക്കുന്ന ലക്ഷ്മി നായര്‍ സ്വന്തം വസ്ത്രത്തെക്കുറിച്ച് കൂടി ഒന്ന് ചിന്തിക്കണമെന്നായിരുന്നു സോഷ്യല്‍ മീഡിയ തിരിച്ചടിച്ചത്. ചോദ്യങ്ങളോട് മുഖം തിരിക്കാതെ മറുപടി പറയാന്‍ അപ്പോഴും ലക്ഷ്മി നായര്‍ തയ്യാറായി എന്നത് വേറെ കാര്യം.

അധ്യാപികയും സെലിബ്രിറ്റിയും

അധ്യാപികയും സെലിബ്രിറ്റിയും

ഞാന്‍ നിങ്ങളുടെ അധ്യാപിക മാത്രമല്ല, സെലിബ്രിറ്റി കൂടിയാണെന്ന് സമരത്തിന്റെ തുടക്കം മുതല്‍ തന്നെ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നതാണ്. കൈരളി ടിവിയിലെ കുക്കറി ഷോയിലെ അവതാരികയായിരുന്ന ലക്ഷ്മി നായര്‍ക്ക് അതിന് അനുസൃതമായി വസ്ത്രം ധരിക്കേണ്ടിയും, പെരുമാറേണ്ടിയും വരുമെന്നത് സാധാരണയാണ്. അതിനെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. - വ്യക്തമാണ് ലക്ഷ്മിയുടെ നിലപാട്.

സ്വഭാവഹത്യ നടത്താന്‍ ശ്രമം

സ്വഭാവഹത്യ നടത്താന്‍ ശ്രമം

ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കുള്ളവര്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു ലക്ഷ്മി നായരുടെ മറ്റൊരു പരാതി. തന്നെ മാത്രമല്ല മകന്‍ വിഷ്ണു നായരുടെ പ്രതിശ്രുത വധു അനുരാധയെയും അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അനുരാധ കോളേജിലെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നെന്നും കുട്ടികളെ നിയന്ത്രിക്കുന്നെന്നും പറയുന്നത് തെറ്റാണ്. അവരെയും മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നു.

ആരോപണങ്ങളില്‍ എന്തൊക്കെ

ആരോപണങ്ങളില്‍ എന്തൊക്കെ

ഭാവി മരുമകള്‍ക്ക് ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കി എന്നത് മുതല്‍ മുന്‍ എസ് എഫ് ഐ നേതാവുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് വരെ പ്രചാരണങ്ങള്‍ ഉണ്ടായി. എല്ലാ ആരോപണങ്ങളെയും ധൈര്യസമേതം നേരിടുകയാണ് ലക്ഷ്മി നായര്‍ ചെയ്തത്. ഒരു മാസത്തോളം നീണ്ടുനിന്ന സമരം അവസാനിക്കുമ്പോഴും ലക്ഷ്മി നായരെ തങ്ങളാവശ്യപ്പെട്ട പോലെ രാജി വെപ്പിക്കാനോ പുറത്താക്കാനോ സമരക്കാര്‍ക്ക് പറ്റിയില്ല എന്നത് സത്യമായി അവശേഷിക്കുന്നു.

English summary
Whats app groups spread images of college girl.
Please Wait while comments are loading...