• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിന്റെ സ്പാനിഷ് മസാല പൊട്ടി, 14 കോടി പോയി, നൗഷാദ് തകര്‍ന്നുപോയെന്ന് ശാന്തിവിള

Google Oneindia Malayalam News

നിര്‍മാതാവും ഷെഫുമായിരുന്ന നൗഷാദിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ള അദ്ദേഹം സിനിമാക്കാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ നൗഷാദിന്റെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും അതിന് ശേഷം സിനിമാ ലോകം അദ്ദേഹത്തെ അവഗണിച്ചതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് ശാന്തിവിള ദിനേശ്.

കാണ്ഡഹാറില്‍ സംഗീതം നിരോധിച്ചു, സ്ത്രീകള്‍ക്ക് ടിവി ചാനലില്‍ ഇടമില്ല, പ്രതികാര നടപടിയുമായി താലിബാന്‍കാണ്ഡഹാറില്‍ സംഗീതം നിരോധിച്ചു, സ്ത്രീകള്‍ക്ക് ടിവി ചാനലില്‍ ഇടമില്ല, പ്രതികാര നടപടിയുമായി താലിബാന്‍

ലാല്‍ ജോസിന്റെ സ്പാനിഷ് മസാല എന്ന ചിത്രം നിര്‍മിച്ച് ഭീമമായ നഷ്ടമാണ് നൗഷാദിന് സംഭവിച്ചതെന്നും, അതിന് ശേഷം സംഭവിച്ച കാര്യങ്ങളും തുറന്ന് പറയുകയാണ് ശാന്തിവിള.

1

14 കോടി രൂപ മുടക്കിയാണ് നൗഷാദ് ലാല്‍ ജോസിന്റെ സ്പാനിഷ് മസാല 2012ല്‍ നിര്‍മിച്ചത്. ദയനീയമായി ആ ചിത്രം പരാജയപ്പട്ടെന്ന് ശാന്തിവിള പറഞ്ഞു. ലാല്‍ ജോസിന്റെ മറ്റ് സിനിമകള്‍ പോലെ സ്പാനിഷ് മസാല വന്നില്ലെന്ന് ഞാന്‍ നൗഷാദിനോട് ചോദിച്ചിരുന്നു. മറ്റ് സിനിമകളൊന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ 14 കോടി പോയെന്നായിരുന്നു അന്ന് നൗഷാദ് തന്നോട് പറഞ്ഞത്. സ്പാനിഷ് മസാല വിദേശത്തൊക്കെ ഷൂട്ട് ചെയ്ത് ആര്‍ഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നുവെന്ന് ശാന്തിവിള പറഞ്ഞു. ലാല്‍ ജോസിന്റെയും ദിലീപിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് ദയനീയ പരാജയമായിരുന്നു ആ സിനിമയെന്ന് ശാന്തിവിള വെളിപ്പെടുത്തി.

2

അവിടം മുതലാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്. അദ്ദേഹം പതിയെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വീണതെന്നും ശാന്തിവിള വെളിപ്പെടുത്തി. സിനിമാ മേഖലയില്‍ ഒരുപാട് പേര്‍ നൗഷാദിന്റെ സഹായം സ്വീകരിച്ചവരുണ്ടെന്ന് ശാന്തിവിള പറയുന്നു. ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് നടന്നാല്‍ ഫെഫ്ക ഒന്ന് വിളിച്ച് പറഞ്ഞാല്‍, മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന വിലയേക്കാള്‍ കുറച്ച് ഭക്ഷണം മേളയ്‌ക്കെത്തുന്ന സിനിമാക്കാര്‍ക്ക് നല്‍കുന്ന നല്ല മനസ്സിനുടമയായിരുന്നു നൗഷാദ്. ചില സന്ദര്‍ഭങ്ങളില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് നൗഷാദിനുണ്ടായത്. അപ്പോഴെല്ലാം ചിരിക്കുന്ന രീതിയായിരുന്നു നൗഷാദിനുണ്ടായിരുന്നതെന്നും ശാന്തിവിള പറഞ്ഞു.

3

ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുമ്പോഴും നൗഷാദ് എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്ക് തന്നെ അതായിരുന്നു. ഒരുകാലത്ത് ശരീരത്തിലെ കൊഴുപ്പ് കളയാനെല്ലാം വേണ്ടി നൗഷാദ് താക്കോല്‍ ദ്വാര ശസ്ത്രക്രിയ എല്ലാം നടത്തിയിരുന്നു. പക്ഷേ എത്ര ശസ്ത്രക്രിയ നടത്തിയിട്ടും അദ്ദേഹം ശരീരം വണ്ണം വെച്ച് വരുമായിരുന്നു. അത് ശരീരത്തിന്റെ പ്രകൃതമാണെന്നും ശാന്തിവിള പറയുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ നൗഷാദിന്റെ ജീവിതത്തിലുണ്ടായിരുന്നു. അതുപോലെ തന്നെ ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ടുവരാനും നൗഷാദിന് സാധിച്ചില്ലെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടായിരുന്നുവെന്നും ശാന്തിവിള വെളിപ്പെടുത്തി.

4

സഹിക്കാന്‍ പറ്റാത്ത നടുവേദന നൗഷാദിനുണ്ടായിരുന്നു. ആ വേദന കാരണം ഇടുപ്പെല്ല്് മാറ്റിവെക്കേണ്ടി വന്നു. വലിയ റിസ്‌കുള്ള കാര്യമായിരുന്നു അത്. ഇതിനൊക്കെ പുറമേ ഉയര്‍ന്ന പ്രമേഹവും നൗഷാദിനുണ്ടായിരുന്നു. ഇടുപ്പെല്ല് മാറ്റിവെച്ചതിന് ശേഷമുള്ള ഒരു കൊല്ലത്തോളം ആശുപത്രി വാസത്തില്‍ തന്നെയായിരുന്നു നൗഷാദ്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ മാത്രം ഇടുപ്പെല്ല് മാറ്റിവെച്ചതിന് 80 ലക്ഷം രൂപയാണ് ചെലവായത്. പിന്നെ എല്ല് രോഗ വിദഗ്ധരെ കാണാനായി വെല്ലൂരിലേക്കൊക്കെ പോയിരുന്നു. അത് കഴിഞ്ഞാണ് കഴിഞ്ഞ ഒരു മാസത്തോളമായി തിരുവല്ലയില്‍ ചികിത്സ തേടാനെത്തിയത്. തുടര്‍ന്നാണ് വിയോഗം സംഭവിച്ചതെന്നും ശാന്തിവിള പറഞ്ഞു.

5

പത്ത് ദിവസം മുമ്പ് മാത്രമാണ് ഹൃദ്രോഗം വന്ന് നൗഷാദിന്റെ ഭാര്യയുടെ വിയോഗമുണ്ടായത്. അത് കാണാന്‍ വിധിക്കപ്പെട്ടയാളാണ് നൗഷാദ്. ഒരു ദൈവവും ഒരു മനുഷ്യന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിധിക്കരുത്. നൗഷാദിന്റെ വിയോഗത്തിനും ആ ഒരു സംഭവം ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്ന് താന്‍ കരുതുന്നുണ്ടെന്ന് ശാന്തിവിള പറഞ്ഞു. ഇതിന് വേറൊരു വശവും പറയാനുണ്ട്. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തോളം നൗഷാദിന് കുട്ടികളുണ്ടായിരുന്നില്ല. പക്ഷേ നൗഷാദിനെ അത് അലട്ടിയിരുന്നില്ല. കൂട്ടുകാരും സിനിമയും കാറ്ററിംഗുമൊക്കെയാണ് അദ്ദേഹം വേറൊരു ലോകത്തായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നന്മ കൊണ്ടായിരിക്കണം 14 വര്‍ഷത്തിന് ശേഷം ഒരു മകളെ കിട്ടി.

6

ഇപ്പോള്‍ ആ മകള്‍ക്ക് 13 വയസ്സായി. പക്ഷേ ഇപ്പോള്‍ അമ്മയും അച്ഛനും ആ കുട്ടിക്ക് നഷ്ടമായിരിക്കുകയാണ്. ആരൊക്കെ ഇനി അവളെ നോക്കിയാലും, അച്ഛനും അമ്മയുമില്ല എന്ന് പറയുന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥയൊന്ന് ചിന്തിച്ച് നോക്കൂ. ഇതൊന്നുമല്ല കാര്യം. മലയാള സിനിമയുടെ കാര്യമാണ്. ഒരു കാലത്തും നന്ദിയില്ലാത്ത ലോകമാണ് മലയാള സിനിമ. ആരോടും ദയയില്ലാത്തവരാണ്. നൗഷാദിന് സിനിമാ മേഖലയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ഒരുപാട് പേര്‍ അദ്ദേഹത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ട്. അതൊന്നും തിരിച്ചുകൊടുത്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും ശാന്തിവിള പറഞ്ഞു.

7

നൗഷാദ് അതൊന്നും തിരിച്ചുചോദിക്കാനും പോയിട്ടുണ്ടാവില്ല. കാരണം എല്ലാവരോടും അത്രയും നല്ല ബന്ധമായിരുന്നു നൗഷാദിനുണ്ടായിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ കാണുന്ന എന്നോട് പോലും അദ്ദേഹം കാണിച്ച സൗഹൃദം അമ്പരിപ്പിക്കുന്നതായിരുന്നു. സൗഹൃദം അദ്ദേഹത്തിന്റെ വീക്ക്‌നെസ്സ് ആണെന്ന് പറയേണ്ടി വരും. നൗഷാദ് ജീവിച്ചിരിക്കുമ്പോഴാണ് ഭാര്യ പോയിരുന്നതെങ്കില്‍ തിരുവല്ലയില്‍ മലയാള സിനിമ മുഴുവനുമുണ്ടാവുമായിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്തവരാണ് മലയാള സിനിമാക്കാര്‍. സഹപ്രവര്‍ത്തകരോട് യാതൊരു യാതൊരു സ്‌നേഹവുമില്ലാത്തവരാണ് അവരെന്ന് തനിക്ക് വീണ്ടും പറയേണ്ടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

8

നിര്‍മാതാവ് ആന്റോ ജോസഫും മണിയന്‍പ്പിള്ള രാജുവും പോലുള്ള ആളുകള്‍ നൗഷാദിന്റെ സാഹചര്യത്തെ കുറിച്ച് എഫ്ബിയില്‍ കുറിപ്പെല്ലാം ഇട്ടിരുന്നു. ആന്റോയും നൗഷാദും ചേര്‍ന്ന് മമ്മൂട്ടിയുടെ ഒരു സിനിമ നിര്‍മിച്ചിരുന്നു. ആന്റോ ജോസഫും ബാദുഷയുമാണ് അദ്ദേഹത്തെ കാണാന്‍ തിരുവല്ല വരെയെത്തിയതെന്നും ശാന്തിവിള പറഞ്ഞു. എന്നാല്‍ എറണാകുളത്ത് നിന്ന് സിനിമാക്കാരെന്ന് പറയാന്‍ ഒരാളുപോലും എത്തിയെന്ന് പറയാനാവില്ല. ആകെ വന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് മാത്രമാണെന്നും, മാര്‍ട്ടിന്റെ സിനിമ നിര്‍മിച്ചതിന്റെ കടപ്പാട് അദ്ദേഹത്തിനുണ്ടെന്നും ശാന്തിവിള പറഞ്ഞു. നന്ദികെട്ടവ സിനിമാക്കാരില്‍ ഒരാള്‍ പോലും നൗഷാദിനെ അവസാനമായി കാണാനെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

cmsvideo
  ഉപ്പയുടെ കബറിൽ എനിക്ക് പോണം ..വണ്ടിയിൽ കയറാതെ നെഞ്ചുപൊട്ടി നഷ്‌വ | Oneindia Malayalam
  9

  തിരുവനന്തപുരത്ത് നിര്‍മാതാക്കളില്‍ ചിലര്‍ പോയിരുന്നുവെന്ന് ശാന്തിവിള വെളിപ്പെടുത്തുന്നു. ഒരുപാട് സ്‌നേഹം തന്ന, സൗഹൃദങ്ങളുള്ള, പലരെയും അന്നമൂട്ടിയ ഒരാള്‍ പോയപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും ഈ സിനിമാക്കാര്‍ തയ്യാറായില്ല. നൗഷാദിന്റെ അവസ്ഥ എല്ലാവര്‍ക്കുമുണ്ടാവും. പക്ഷേ നന്ദി എന്ന് പറയുന്നത് എല്ലാ മനുഷ്യനുമുണ്ടാവും. ഏറ്റവും സങ്കടകരമായ കാര്യം അദ്ദേഹം നിര്‍മിച്ച സിനിമയുടെ സംവിധായകരും താരങ്ങളും വരെ പോയില്ലെന്നതാണ്. ഉദ്ഘാടനത്തിനും കല്ല്യാണത്തിനുമൊക്കെ ഇവര്‍ പോകും. പക്ഷേ സഹപ്രവര്‍ത്തകനെ തിരിഞ്ഞുനോക്കില്ലെന്നും ശാന്തിവിള തുറന്നടിച്ചു.

  English summary
  dileep's spanish masala flopped and producer noushad lost 14 cr, santivila dinesh revelation goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X