Get Updates
Get notified of breaking news, exclusive insights, and must-see stories!

താരപദവിയും അംഗീകാരവും സിനിമാക്കാര്‍ക്ക് ഉണ്ടാക്കി കൊടുത്തത് തിയേറ്ററാണ്, മറക്കരുതെന്ന് വിനയന്‍

കൊച്ചി: മലയാള സിനിമ ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്. തിയേറ്റര്‍ എന്ന് തുറക്കുമെന്നറിയാത്ത അവസ്ഥയില്‍ പല നിര്‍മാതാക്കളും വിതരണക്കാരും വന്‍ പ്രതിസന്ധിയിലാണ്. പല തിയേറ്ററുകളും ഇനി തുറക്കാനാവുമോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രമടക്കം ഒടിടിയിലേക്ക് റിലീസിന് പോവുകയാണ്. പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് അടുത്ത ദിവസം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ഒടിടിയില്‍ പോകുമെന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ഇക്കാര്യത്തില്‍ സംവിധായകന്‍ ചില കാര്യങ്ങള്‍ തുറന്ന് പറയുകയാണ്.

കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

വിനയന്റെ ചിത്രം

വിനയന്റെ ചിത്രം

വിനയന്‍ വലിയ ക്യാന്‍വാസില്‍, മലയാള സിനിമയുടെ ബജറ്റിനും അപ്പുറം നില്‍ക്കുന്നൊരു സിനിമയാണ് ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ട് ചരിത്ര സിനിമയാണ്. 25 കോടിയോളം ബജറ്റാണ് ഈ ചിത്രത്തിനുള്ളത്. ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തന്റെ സ്വപ്‌ന ചിത്രമാണ് ഇതെന്ന് വിനയന്‍ തന്നെ പറഞ്ഞിരുന്നു. സിജു വില്‍സണാണ് ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി എത്തുന്നത്. താരമൂല്യം കുറഞ്ഞ നായകനായത് കൊണ്ട് സംവിധായകന്‍ റിസ്‌ക് എടുക്കില്ലെന്ന തരത്തില്‍ പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

എന്ത് വന്നാലും പോകില്ല

എന്ത് വന്നാലും പോകില്ല

പത്തൊന്‍പതാം നൂറ്റാണ്ട് എന്ത് വന്നാലും ഒടിടി റിലീസ് ഉണ്ടാവില്ലെന്ന് വിനയന്‍ വ്യക്തമാക്കിയിരിക്കുകയാണ്. എത്ര കാത്തിരിക്കേണ്ടി വന്നാലും സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് വിനയന്‍ വ്യക്തമാക്കി. സിനിമയുടെ എഡിറ്റിംഗ് വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ട്. ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹര്‍ഷനാണ്. കൊവിഡിന്റെ തീവ്രത ഒന്ന് കുറഞ്ഞതിന് ശേഷം ക്ലൈമാക്‌സ് അടക്കമുള്ള നിര്‍ണായക ഭാഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്യേണ്ടതുണ്ടെന്നും വിനയന്‍ പറഞ്ഞു.

സിനിമ സാധാരണക്കാരുടേത്

സിനിമ സാധാരണക്കാരുടേത്

സാധാരണക്കാരെ സംബന്ധിച്ച് സിനിമ എന്നത് വളരെ വലിയ കാര്യമാണ്. അവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റുന്ന വിനോദമാണ് സിനിമ. വര്‍ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദ വിന്യാസത്തിന്റെയും വിസ്മയ കാഴ്ച്ചയായ സിനിമ, നല്ല തിയേറ്ററുകളിലെ സാങ്കേതിക സൗകര്യത്തോട് കൂടി കാണേണ്ടതാണ്. എങ്കില്‍ മാത്രമേ അത് പൂര്‍ണ ആസ്വാദനമായി മാറുകയുള്ളൂ എന്നും സംവിധായകന്‍ വിനയന്‍ വ്യക്തമാക്കി.

ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക

ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക

ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഫോണിന്റെ സ്‌ക്രീനില്‍ കണ്ട് തൃപ്തിടയുന്നവരും ഉണ്ടല്ലോ? ഉള്ളത് കണ്ട് ഉള്ളപ്പോലെ തൃപ്തിയാവുക എന്ന അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ നൂറ് കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നിരവധി ആക്ഷന്‍ സീക്വന്‍സുകളും ഒക്കെയുള്ള പത്തൊന്‍പതാം നൂറ്റാണ്ട് പോലൊരു സിനിമ എന്ത് വന്നാലും ഒടിടിയില്‍ പോകില്ല. എത്ര കാത്തിരുന്നാലും ശരി തിയേറ്ററുകളില്‍ മാത്രം ആ ചിത്രം റിലീസ് ചെയ്യൂ എന്നാണ് ഞങ്ങള്‍ എടുത്തിരിക്കുന്ന തീരുമാനം.

സിനിമാക്കാര്‍ മറക്കരുത്

സിനിമാക്കാര്‍ മറക്കരുത്

വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാര്‍ നേടിയെടുത്തതില്‍ തീയറ്ററുകളിലെ ആരവങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാര്‍ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായമെന്നും വിനയന്‍ വ്യക്തമാക്കി. നേരത്തെ
തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നുറ്റാണ്ട് എന്ന് വിനയന്‍ വെളിപ്പെടുത്തിയിരുന്നു.

ഒരു ആക്ഷന്‍ ഫിലിം

ഒരു ആക്ഷന്‍ ഫിലിം

ഒരു ആക്ഷന്‍ ഓറിയന്റെഡ് ഫിലിം തന്നെ ആണ്. തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘട്ടന സംവിധായകര്‍ ഇതില്‍ അണിനിരക്കുന്നു.പക്ഷെ ഒരു ആക്ഷന്‍ ഫിലിം എന്നതോടൊപ്പം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേര്‍ച്ചിത്രം കൂടി ആയിരിക്കും ഈ സിനിമ. 175 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാന്‍ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥയും 'പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുവെന്നും വിനയന്‍ നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ദൃശ്യത്തിന്റെ ട്രെന്‍ഡ്

ദൃശ്യത്തിന്റെ ട്രെന്‍ഡ്

ദൃശ്യം രണ്ടാം ഭാഗമാണ് ഒടിടി ബിസിനസ്സിനെ കേരളത്തില്‍ ഇത്രത്തോളം പ്രചാരത്തിലെത്തിച്ചത്. അതിന് ശേഷം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ജോജി തുടങ്ങിയ ചിത്രങ്ങളും വലിയ വിജയമായി. ഇതേ തുടര്‍ന്ന് പല ചിത്രങ്ങളും ആ വഴി പോകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ജൂണ്‍ മുപ്പതിന് ആമസോണില്‍ റിലീസ് ചെയ്യാന്‍ നില്‍ക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, ഫഹദ് ഫാസിലിന്റെ മാലിക്ക്് എന്നീ ചിത്രങ്ങളും ഇതേ പാത പിന്തുടരുമെന്നാണ് സൂചന. അത് മലയാള സിനിമാ ലോകത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഭയം.

നാടനായി ഹോട്ട് ലുക്കിൽ പേർളി; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
    Vinayan about Siju Wilson | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+