Get Updates
Get notified of breaking news, exclusive insights, and must-see stories!

മരയ്ക്കാര്‍ ഒടിടിയില്‍ പോകുന്നത് തടയാന്‍ ഫിലിം ചേംബര്‍, ചര്‍ച്ച, ബിഗ് റിലീസിന് ഒരുങ്ങി കുറുപ്പ്

കൊച്ചി: മരയ്ക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട് ഫിലിം ചേംബര്‍. ചിത്രം ഒടിടിക്ക് പോകാന്‍ ഒരുങ്ങുന്നുവെന്ന ആശങ്ക ഒരേസമയം മലയാള സിനിമയെയും വിതരണക്കാരെയും അടക്കം ബാധിച്ചിരിക്കുകയാണ്. എന്നാല്‍ മരയ്ക്കാര്‍ ഒടിടി റിലീസ് മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ ആശീര്‍വാദ് ഫിലിംസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. തിയേറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരമാണ് വിഷയത്തില്‍ ഫിലിം ചേംബര്‍ ഇടപെടുന്നത്. നടന്‍ മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് ചര്‍ച്ച നടത്തും. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.

1

മരയ്ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനായി ആമസോണുമായി പ്രാഥമിക ചര്‍ച്ച തുടങ്ങിയെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നാണ് ആന്റണി പറഞ്ഞിരുന്നത്. നിലവിലുള്ളത് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയാണ്. ഇതുവെച്ച് റിലീസ് ചെയ്താല്‍ റിലീസ് ലാഭകരമാകുമോ എന്നതിലാണ് ആശങ്കയുള്ളത്. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പറഞ്ഞിരുന്നു. എന്നാല്‍ ഒടിടിക്ക് റിലീസ് ചെയ്യരുതെന്നാണ് ആഗ്രഹമെന്നും, അതുകൊണ്ടാണ് മരയ്ക്കാറിന്റെ ടീമുമായി ചര്‍ച്ച നടത്തുന്നത്. ഒടിടിയില്‍ റിലീസ് ചെയ്താല്‍ ഇവര്‍ക്കെതിരെ വിലക്ക് കൊണ്ടുവരുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ തന്നെ നായകനാവുന്ന ആറാട്ട് റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് വിചാരിച്ച ചിത്രമാണിത്. ആറാട്ട് അടുത്ത വര്‍ഷം ഫെബ്രുവരി പത്തിനാണ് റിലീസ് ചെയ്യുക. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആറാട്ടും നേരത്തെ ഒടിടി റിലീസ് ഒരുങ്ങുന്നു എന്ന അഭ്യൂഹമുണ്ടായ ചിത്രമാണ്. എന്നാല്‍ ആറാട്ട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട ചിത്രമാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ ഇറങ്ങിയപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

അതേസമയം റിലീസുകള്‍ കേരളത്തില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ റിലീസായി ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് മാറും. മെഗാ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. നവംബര്‍ പന്ത്രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. 35 കോടിയോളമാണ് കുറുപ്പിന്റെ ബജറ്റ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നേരത്തെ ഒടിടിയില്‍ പോകാനിരുന്ന ചിത്രമാണിത്. മികച്ച ഓഫര്‍ വേണ്ടെന്ന് വെച്ച് തിയേറ്റര്‍ റിലീസ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ സ്‌ക്രീനില്‍ റിലീസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+