ഗാന്ധിജി സ്വവര്‍ഗ്ഗാനുരാഗിയെന്ന്
ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മഗാന്ധി സ്വവര്‍ഗാനുരാഗിയായിരുന്നുവെന്നു പുലിറ്റ്‌സര്‍ ജേതാവ് ജോസഫ് ലോയ് വെല്‍ഡിന്റെ പുസ്തകം വിവാദമാകുന്നു.
ആര്‍ക്കിടെക്റ്റും ബോഡി ബില്‍ഡറുമായിരുന്ന യഹൂദ വംശജന്‍ ഹെര്‍മന്‍ കാലെന്‍ബാക്കുമായി ഗാന്ധിക്കു സ്വവര്‍ഗാനുരാഗ ബന്ധം ഉണ്ടായിരുന്നുവെന്നാണ് ലോയ് വെഡ് രചിച്ച 'ഗ്രേറ്റ് സോള്‍: മഹാത്മാ ഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ' എന്ന ഗ്രന്ഥം ആരോപിക്കുന്നത്.
ധനികനായിരുന്ന കാലെന്‍ബാക്കാണു ഗാന്ധിജിക്കു ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ്‌റ്റോയി ഫാം നിര്‍മിച്ചു നല്‍കിയത്. കാലെന്‍ബാക്കുമായി ജീവിക്കുന്നതിനാണ് ഭാര്യയെ വിട്ട് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്നും പുസ്തകം ആരോപിയ്ക്കുന്നു. സ്ത്രീപുരുഷ ബന്ധത്തെക്കാള്‍ വൃത്തികെട്ട ഒന്നും എനിക്ക് സങ്കല്‍പിക്കാനാവില്ലെന്ന് ഗാന്ധി പറഞ്ഞതായും ആസക്തിയോടെ ഒരു സ്ത്രീയെയും നോക്കരുതെന്നും ഹെര്‍മനെക്കൊണ്ട് ഗാന്ധിജി പ്രതിജ്ഞയെടുപ്പിച്ചെന്നും പുസ്തകത്തിലുണ്ട്. ഇതുള്‍പ്പെടെ ഒട്ടേറെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ലോയ് വെല്‍ഡ് നടത്തിയിരിക്കുന്നത്.
'ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയ 1914ലാണത്രെ ഈ ബന്ധം പിരിയുന്നത്. ഒന്നാം ലോകയുദ്ധ സമയമായതിനാല്‍ ഹെര്‍മന് ഇന്ത്യയിലെത്താന്‍ അനുമതി കിട്ടിയില്ല. പിന്നീട് കത്തുകള്‍ വഴിയായിരുന്നു ഇവരുടെ ബന്ധം തുടര്‍ന്നതെന്നും പുസ്തകത്തിലുണ്ട്.












Click it and Unblock the Notifications