കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍തോയുടെ കഥകള്‍... അസഹിഷ്ണുതയുടെ കാലത്തെ കഥകള്‍

  • By Desk
Google Oneindia Malayalam News

വിഭജനത്തിന്റെയും വര്‍ഗീയകലാപങ്ങളുടെയും നേര്‍ചിത്രങ്ങള്‍ തന്റെ രചനകളില്‍ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിട്ടുള്ള ഉറുദു സാഹിത്യകാരനാണ് സാദത്ത് ഹസന്‍ മന്‍തോ.
ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനകാലത്തിനു മുമ്പും ശേഷവും എഴുതപ്പെട്ടുള്ള മന്‍തോയുടെ കഥകളും നാടകങ്ങളും ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ ഭാഷാദേശമന്യേ ആദരപൂര്‍വ്വം സ്വീകരിച്ചത് അതുകൊണ്ടാണ്.

അതെഴുതിവന്ന കാലത്ത് മന്‍തോയ്ക്ക് നേരിടേണ്ടിവന്ന അഗ്നിപരീക്ഷണങ്ങള്‍ നിരവധിയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നും ഭീഷണികളും വധശ്രമങ്ങളുമുണ്ടായി. കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ട പത്രസ്ഥാപനം അധികാരികള്‍ പൂട്ടി സീല്‍ ചെയ്തു. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കെന്നപോലെ വര്‍ഗീയവാദികള്‍ തുരത്തിക്കൊണ്ടിരുന്നു. എന്നിട്ടും അനീതിക്കും അധര്‍മ്മത്തിനുമെതിരെയുള്ള മന്‍തോയുടെ ശബ്ദം അടഞ്ഞില്ല. മാപ്പെഴുതിക്കൊടുത്താല്‍ മന്‍തോയ്ക്കും സ്വസ്ഥമായി ജീവിക്കാമായിരുന്നു. പക്ഷെ, അയാളിലെ വിപ്ലവകാരി അതുകൊണ്ടൊന്നും അടങ്ങുന്ന ആളായിരുന്നില്ലല്ലോ.

Manto

പഞ്ചാബിലെ ലുധിയാനയില്‍ 1912-ല്‍ മെയ് 11-ാം തീയതിയാണ് മന്‍തോയുടെ ജനനം. കോളജ് വിദ്യാഭ്യാസസത്തിന് ശേഷം പത്രപ്രവര്‍ത്തകനായി. ഇക്കാലത്ത് നാടകങ്ങളും സിനിമാതിരക്കഥയും ലേഖനങ്ങളും നിരന്തരം മന്‍തോയുടേതായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടുകൂടിയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാവുന്നതും പില്‍ക്കാലത്ത് മന്‍തോ രാജ്യഭ്രഷ്ടനാക്കപ്പെടുന്നതും.

നിരവധി പുസ്തകങ്ങള്‍ ഉറുദുവിലും ഹിന്ദിയിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി മലയാളത്തില്‍ മന്‍തോയുടെ കഥകള്‍ സമാഹരിക്കപ്പെടുന്നതുകൊണ്ടുതന്നെ നൃശംസതയുടെ ഈയൊരു കാലഘട്ടത്തില്‍ വീണ്ടും വായിക്കപ്പെടാനും ചര്‍ച്ചചെയ്യപ്പെടാനും അര്‍ഹതയുള്ള ഒരു പുസ്തകം എന്ന നിലയില്‍ സാദത്ത് ഹസന്‍ മന്‍തോയുടെ കഥകള്‍ക്ക് പ്രസക്തിയുണ്ട്.

പുസ്തകം: സാദത്ത് ഹസന്‍ മന്‍തോയുടെ കഥകള്‍
എഴുത്തുകാരന്‍: സാദത്ത് ഹസന്‍ മന്‍തോ
വിവര്‍ത്തനം: ഡോ പികെ ചന്ദ്രന്‍
പ്രസാധകര്‍: ഡി സി ബുക്‌സ്
വില: 150
isbn: 978 81 264 6452 4

English summary
Sadath Hasan Manto was an Urudu Short Story writer during the India-Pak division. His stories give u a clear picture of the life of that age.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X