Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയാണ് അന്ന് ആദ്യമെത്തിയത്, 30 ദിവസത്തോളം വീട്ടില്‍ വന്ന് ആശ്വസിപ്പിച്ചെന്ന് സംവിധായകന്‍ ജോഷി

മലയാളത്തിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ താരം മമ്മൂട്ടിയുടെ 70ാം പിറന്നാള്‍ നാളെ ആഘോഷിക്കാന്‍ ഇരിക്കുകയാണ്. ഓരോരുത്തരുമായി മമ്മൂട്ടിയുമായുള്ള ബന്ധങ്ങളെ കുറിച്ച് പറഞ്ഞ് വരികയാണ്. സിനിമാ മേഖലയില്‍ മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സംവിധായകന്‍ ജോഷി ചില അറിയാകഥകള്‍ കൂടി വെളിപ്പെടുത്തുകയാണ്.

മകളുടെ വിയോഗവുമായി ആകെ തകര്‍ന്നിരിക്കുന്ന സമയത്ത് എങ്ങനെയാണ് മമ്മൂട്ടി സഹായിച്ചതെന്നും, നേരില്‍ വന്ന് ദിവസങ്ങളോളം തന്നെ ആശ്വസിപ്പിച്ചതുമെല്ലാം ജോഷി വെളിപ്പെടുത്തി. മനോരമ ഓണ്‍ലൈനില്‍ എഴുതിയ മമ്മൂട്ടിയുടെ പിറന്നാള്‍ ദിന കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.

1

മകള്‍ ഐശ്വര്യയുടെ വിയോഗത്തെ കുറിച്ചാണ് ജോഷി പറഞ്ഞത്. മകള്‍ പോയപ്പോള്‍ തകര്‍ന്ന് നിന്ന തന്നെ ആശ്വസിപ്പിക്കാനായി ആദ്യം ഓടിയെത്തിയ വ്യക്തി മമ്മൂട്ടിയായിരുന്നു. സൂപ്പര്‍ താരമായ മമ്മൂട്ടിക്ക് അന്ന് ഷൂട്ടുണ്ടായിരുന്നു. കിംഗ് ആന്‍ഡ് ആന്‍ഡ് കമ്മീഷണര്‍ എന്ന വലിയ പടത്തിലാണ് അദ്ദേഹം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പക്ഷേ ഇതൊന്നും എന്റെ ക്ഷേമങ്ങള്‍ അന്വേഷിക്കുന്നതിന് തടസ്സമായിട്ടില്ല. ഷൂട്ടിംഗിന് പോകുമ്പോള്‍ എല്ലാ ദിവസവും രാവിലെ എന്റെ വീട്ടില്‍ വന്ന ശേഷം സംസാരിക്കുകയും, അതിന് ശേഷം മാത്രം പോകുകയും ചെയ്യുന്ന ശീലമായിരുന്നു മമ്മൂട്ടിക്കുണ്ടായിരുന്നു.

2

ഇത് പകല്‍ മാത്രമുള്ള കാര്യമല്ല. രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് എത്ര വൈകിയായിട്ടായാലും മമ്മൂട്ടി എന്റെ വീട്ടില്‍ വീണ്ടുമെത്തും. കൂടെയിരുന്ന് തന്നെ ആശ്വസിപ്പിക്കുമെന്നും ജോഷി പറയുന്നു. പ്രിയ സംവിധായകന്റെ വിഷമം നിറഞ്ഞ അവസ്ഥ മനസ്സിലാക്കിയിട്ടാവും മമ്മൂട്ടി കൂടെയിരുന്ന് ആശ്വസിപ്പിച്ചത്. അതേസമയം ഒരു മാസത്തോളമാണ് ഇങ്ങനെ എന്നെ പഴയ രീതിയിലേക്ക് മടക്കി കൊണ്ടുവരാനായി, ആശ്വാസ വാക്കുകളുമായി മമ്മൂട്ടി വീട്ടിലെത്തിയത്. ഇതുപോലൊരു ബന്ധുവിനെ കിട്ടുന്നതിനേക്കാള്‍ വലിയ മഹാഭാഗ്യം വേറെന്താണ് ഉള്ളതെന്നും ജോഷി ചോദിക്കുന്നു.

3

മമ്മൂട്ടിയും ഞാനും തമ്മിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. സംവിധായകനും അഭിനേതാവുമെന്ന നിലയിലൊക്കെയുള്ള ബന്ധവും അത്തരത്തിലുള്ളതാണ്. ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ വീട്ടിലെ ഒരംഗം തന്നെയാണ് മമ്മൂട്ടി. തിരിച്ച് ഞാനും മമ്മൂട്ടിയുടെ വീട്ടിലെ ഒരംഗമാണ്. എന്നെ ചിലപ്പോള്‍ ആറുമാസമൊക്കെ മമ്മൂട്ടി വിളിക്കാതിരിക്കും. ഞാനും തിരിച്ച് വിളിച്ചില്ലെന്ന് ഒക്കെ വരും. പക്ഷേ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഒരു വിള്ളലുമുണ്ടാവില്ല. വളരെ ആഴമേറിയ ബന്ധമാണത്. അതുകൊണ്ട് തന്നെ എപ്പോഴും വിളിച്ച് കൊണ്ടിരിക്കേണ്ട കാര്യവുമില്ലെന്നും ന്യൂഡല്‍ഹിയുടെ സംവിധായകന്‍ പറയുന്നു.

4

മമ്മൂട്ടി മണിരത്‌നത്തിന്റെ ദളപതി എന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ ഇടയായ കാരണവും മമ്മൂട്ടി പറയുന്നു. കുട്ടേട്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ആ സമയം മദ്രാസില്‍ നടക്കുന്നുണ്ടായിരുന്നു. മണിരത്‌നം ആ സമയത്താണ് ദളപതിയുടെ കഥയുമായി വരുന്നത്. ആ ചിത്രം ചെയ്യേണ്ടെന്നായിരുന്നു മമ്മൂട്ടി തീരുമാനിച്ചത്. എന്നോട് അത് പറയുകയും ചെയ്തു. എന്നാല്‍ മദ്രാസ്, കോയമ്പത്തൂര്‍ പോലെയുള്ള നഗരങ്ങളില്‍ മമ്മൂട്ടിയെ അറിയും. തമിഴ്‌നാട്ടിലെ ഗ്രാമീണര്‍ മമ്മൂട്ടിയെ പക്ഷേ അറിയില്ല. രജനീകാന്തിനെ പോലൊരു സൂപ്പര്‍ താരവും മണിരത്‌നത്തിനെ പോലൊരു സംവിധായകനും ഉണ്ടെങ്കില്‍ അത് സാധ്യമാകും. മമ്മൂട്ടിയെ അങ്ങനെ എല്ലാവരും അറിയും. ഈ ഉപദേശം കേട്ടാണ് മമ്മൂട്ടി ദളപതി ചെയ്തതെന്നും ജോഷി പറഞ്ഞു.

5

തന്നോടുള്ള സൗഹൃദം കൊണ്ട് ഉപദേശം കേട്ട് ദളപതിയില്‍ അഭിനയിച്ചത്. നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ മമ്മൂട്ടി അഭിനേതാവായി പ്രത്യക്ഷപ്പെട്ടതും ആത്മബന്ധത്തിന്റെ പുറത്താണെന്നും ജോഷി വ്യക്തമാക്കി. അതേസമയം മോഹന്‍ലാലും ഇത്തരമൊരു അനുഭവം പറയുന്നുണ്ട്. മമ്മൂട്ടി ഡ്രൈവ് ചെയ്യുമ്പോള്‍ കാറില്‍ ഇരിക്കാന്‍ തനിക്ക് പേടിയായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. നന്നായി തന്നെ അദ്ദേഹം ഡ്രൈവ് ചെയ്യും. പക്ഷേ എനിക്ക് ഡ്രൈവര്‍ ഓടിക്കുന്നതാണ് ഇഷ്ടം. ഞങ്ങള്‍ എല്ലാ ദിവസവും ഒരുമിച്ച് ചെന്നൈയിലായിരുന്നപ്പോള്‍ കാണുമായിരുന്നു. മിക്ക ദിവസങ്ങളിലും പോകുമ്പോള്‍ എന്നെയും വിളിക്കുമെങ്കിലും, ഞാന്‍ പോകാറില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

6

പിതാവുമായി മമ്മൂട്ടിക്കുണ്ടായ ബന്ധത്തെ കുറിച്ചും, അതിലൊരു അനുഭവത്തെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നു. മമ്മൂട്ടിക്ക് ദുല്‍ഖര്‍ സല്‍മാന്‍ ജനിച്ച സമയത്ത് നിന്ന് തിരിയാന്‍ തന്നെ ചെന്നൈയില്‍ സമയമില്ലായിരുന്നു. അന്ന് തിരക്ക് കാരണം മാസത്തില്‍ ഒരിക്കല്‍ തന്നെ നാട്ടിലെത്തുക പ്രയാസമാണ്. ഒരു ദിവസം രാത്രി ചെന്നൈയില്‍ നിന്ന് കൊച്ചിയിലെ വീട്ടിലെത്തി രാവിലെ തന്നെ ചെന്നൈയിലേക്ക് മമ്മൂക്ക തിരിച്ചുപോന്നു. അത്തവണ ചെമ്പിലെത്തി ബാപ്പയെയും കണ്ടില്ല. ബാപ്പ കുറച്ച് ദിവസം കഴിഞ്ഞ് തിരിച്ചുവിളിച്ചു. മോനെ കാണാന്‍ തിടുക്കമായത് കൊണ്ട് വന്ന് പോയതാണെന്ന് മമ്മൂക്ക പറഞ്ഞു. ചെമ്പിലുള്ള ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെ മോനെ കാണാന്‍ തിടുക്കമുണ്ടാവില്ലേ എന്നായിരുന്നു ബാപ്പയുടെ ചോദ്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത് മമ്മൂട്ടി തന്നോട് പറഞ്ഞതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

7

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ നിര്‍ണായക വേഷങ്ങള്‍ നല്‍കിയ സംവിധായകന്‍ ഫാസില്‍ പ്രിയ മമ്മൂട്ടി ചിത്രമേതാണെന്നും വെളിപ്പെടുത്തി. രാജമാണിക്യമാണ് തന്റെ പ്രിയ മമ്മൂട്ടി ചിത്രമെന്ന് ഫാസില്‍ പറയുന്നു. ചലനങ്ങള്‍, ഭാഷ, ഹാസ്യ, വികാരപ്രകടനങ്ങള്‍ എന്നിവ എല്ലാം അതിലുണ്ട്. മമ്മൂട്ടി ശരിക്കും അതില്‍ തകര്‍ത്ത് അഭിനയിച്ചു. അതുപോലെ തന്നെയാണ് ഹരികൃഷ്ണന്‍സിലെ കഥാപാത്രമെന്നും ഫാസില്‍ പറയുന്നു. ആ ചിത്രത്തില്‍ ഹാസ്യം ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ലെന്നും, മോഹന്‍ലാല്‍ ചെയ്യുന്നതിനേക്കാള്‍ ഗംഭീരമായി ആ റോള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ടെന്നും ഫാസില്‍ പറഞ്ഞു.

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+