കഥ പറയുമ്പോഴിലെ ബാലനെ പോലെ, മമ്മൂട്ടി ആള്‍ക്കൂട്ടത്തില്‍ നിന്ന് തിരിച്ചറിഞ്ഞു, അനുഭവുമായി സഹപാഠി
കാതിലെ കടുക്കന്‍ വിറ്റ് സുഹൃത്തിനെ സിനിമയിലെത്തിച്ച ബാര്‍ബര്‍ ബാലന്റെ കഥ എല്ലാവര്‍ക്കുമറിയാം. അശോക് രാജ് എന്ന സൂപ്പര്‍ സ്റ്റാറിലൂടെ ബാലനും ഒരു സൂപ്പര്‍ താരമായ സുഹൃത്താണെന്ന് കഥപറയുമ്പോഴില്‍ പറയുന്നത്. അശോക് രാജിനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ജീവിതത്തിലും ഇതുപോലൊരു സുഹൃത്തുണ്ട്. എന്നാല്‍ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ കാര്യങ്ങളല്ല വിശ്വേശ്വര ബാബു പണിക്കര്‍ക്ക് പറയാനുള്ളത്. വിശ്വേശര ബാബുവിന്റെ സഹപാഠിയാണ് മമ്മൂക്ക. പലപ്പോഴായി തന്നെ ആള്‍കൂട്ടത്തില്‍ നിന്നടക്കം തിരിച്ചറിഞ്ഞ് ചേര്‍ത്തുപിടിച്ച മമ്മൂട്ടിയുടെ സ്നേഹത്തെ കുറിച്ചാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഒപ്പം മമ്മൂട്ടിയുടെ 70ാം പിറന്നാളിനുള്ള ആശംസയും ബാബു നേരുന്നു.

വൈക്കത്തെ കുലശേഖരപുരം സ്കൂളിലാണ് മമ്മൂട്ടിയും വിശ്വേശര ബാബുവും പഠിച്ചത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം മമ്മൂട്ടി പൂര്‍ത്തിയാക്കിയത് ഇവിടെ വെച്ചാണ്. ക്ലാസില്‍ എല്ലാവരോടും നന്മയോടെ മാത്രം സംസാരിക്കുന്നയാളായിരുന്നു മമ്മൂട്ടി. അന്നേ അഭിനനയിക്കാനുള്ള വാസന മമ്മൂട്ടിയില്‍ ഉണ്ടായിരുന്നു. വളരെ പ്രത്യേകയുള്ള വ്യക്തിയായത് കൊണ്ട് മാത്രമാണ് ഇത്രയും നല്ല നിലയില്‍ മമ്മൂട്ടിക്ക് എത്താന്‍ സാധിച്ചത്. കലോത്സവത്തിലൊക്കെ മോണോ ആക്ടിലൊക്കെ മമ്മൂട്ടി പങ്കെടുക്കാറുണ്ടായിരുന്നു. പത്താം ക്ലാസില്‍ നിന്ന് പിരിഞ്ഞ ശേഷം വീണ്ടും കാണുന്നതും രസകരമായിട്ടായിരുന്നുവെന്നും വിശ്വേശര ബാബു പറയുന്നു.
രാത്രി എറണാകുളത്ത് നിന്ന് ബസില്‍ വരുമ്പോള്‍ എന്റെ പിറകില്‍ നിന്ന് ഒരാള്‍ വിളിച്ചു. എന്റെ മുഴുവന്‍ പേര് അറിയുന്ന ചുരുക്കം ചിലരേയുള്ളൂ. വിളിച്ചിരുന്നത് മുഴുവന്‍ പേര് പറഞ്ഞായിരുന്നു. ഞാന്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ ആരെയും കണ്ടിട്ടില്ല. പിന്നോട്ട് പോയി നോക്കിയപ്പോഴാണ് മമ്മൂട്ടിയെ കണ്ടത്. എവിടെയാണ് മമ്മൂട്ടി എന്ന് ഞാന്‍ ചോദിച്ചു. മഞ്ചേരിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുകയാണെന്നും, ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് കാണണമെന്നും പറഞ്ഞു. തുടര്‍ന്ന് മമ്മൂട്ടി അദ്ദേഹത്തിന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറങ്ങി പോവുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ ശേഷം മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇങ്ങനെയായിരുന്നുവെന്ന് വിശ്വേശര ബാബു പറഞ്ഞു.
ഞങ്ങള്‍ പഠിച്ച സ്കൂളിന്റെ നൂറാം വാര്‍ഷികത്തിന് മമ്മൂട്ടി ഉദ്ഘാടകനായി വന്നിരുന്നു. അന്നാണ് പിന്നീട് കാണാന്‍ പറ്റിയത്. കഥപറയുമ്പോള്‍ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു അന്ന് മമ്മൂട്ടി ബാബുവിനെ ഓര്‍ത്തെടുത്ത് പറഞ്ഞത്. എനിക്ക് ആ ചടങ്ങിന് ക്ഷണമില്ലായിരുന്നു. മമ്മൂട്ടി വരുന്നു എന്നുള്ളത് കൊണ്ടാണ് പരിപാടിക്ക് പോയത്. ഞാന്‍ വരുന്നത് കാറില്‍ വെച്ച് പുള്ളി കണ്ടിരുന്നു. അവിടെ പിള്ളേരൊക്കെ ആ സമയത്തുള്ളത് കൊണ്ട് കാര്‍ നിര്‍ത്തിയില്ല. നേരെ സ്റ്റേജിലേക്കാണ് പോയത്. പ്രസംഗിക്കുന്ന സമയത്ത് ഞാന്‍ എന്റെ കൂട്ടുകാരന് ബാബുവിനെ കണ്ടു എന്നെല്ലാം പറഞ്ഞു. മമ്മൂട്ടി അത് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി.
ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും മമ്മൂട്ടി എന്നെ ഓര്‍ത്തിരിക്കുന്നല്ലോ എന്നതായിരുന്നു എന്റെ സന്തോഷം. അദ്ദേഹത്തിന്റെ ഇന്നത്തെ ലെവലെന്താണ്. അങ്ങനെ ഒരാള്‍ എന്നെ ഓര്‍ക്കുന്നത് തന്നെ അദ്ഭുതമാണ്. പിറ്റേന്ന് പല മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നു. അപ്പോഴാണ് ഇതെന്തെന്റെ കാര്യമാണല്ലോ എന്നൊക്കെ മനസ്സിലായത്. പിന്നെ പലരും എന്നെ ചൂണ്ടിക്കാണിച്ച് മമ്മൂട്ടിയുടെ സഹപാഠിയാണെന്നൊക്കെ പറയാറുണ്ടായിരുന്നു. അതില്‍ അഭിമാനമുവുമുണ്ട്. എനിക്ക് മാധ്യമങ്ങളോട് ഇങ്ങനെയെല്ലാം സംസാരിക്കാന്‍ തന്നെ സാധിച്ചത് മമ്മൂട്ടി കാരണമാണ്. ആ പരിപാടി കഴിഞ്ഞ് കാണുന്നത്, എന്റെ കൂട്ടുകാര്‍ ചേര്‍ന്ന് വൈക്കത്ത് പുഷ്മേള തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ്.
സ്കൂളിലെ ആ പ്രസംഗം കേട്ടാണ് ആ സുഹൃത്തുക്കള്‍ എന്നെ കാണാന്‍ വന്നത്. അവര്‍ പറഞ്ഞു മമ്മൂട്ടിയെ വിളിക്കണമെന്ന്. മമ്മൂട്ടി എന്നത് നിങ്ങള്‍ പറയുന്ന പോലെ ചെറിയൊരു ആളല്ലല്ലോ എന്ന് ഞാനും പറഞ്ഞു. ഞാന്‍ ചെന്ന് വിളിച്ചാല്‍ അദ്ദേഹം വരുമോ എന്ന് അറിയില്ലായിരുന്നു മറുപടി പറഞ്ഞത്. ഒടുവില്‍ പോകാന്‍ തീരുമാനിച്ചു. മമ്മൂട്ടി എറണാകുളത്ത് തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. ഒടുവില്‍ വീട്ടിലെത്തി. മമ്മൂട്ടിയുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഡ്രൈവറിന് അത് സുഖിച്ചില്ലെന്ന് തോന്നുന്നു. എന്നോട് ഇരിക്കാന്‍ പറഞ്ഞു. പിന്നാലെ അദ്ദേഹത്തിന്റെ പിഎ വന്നു ആരാണെന്നൊക്കെ ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞ ഉടനെ മമ്മൂട്ടി മുറിയില്‍ നിന്ന് ഇറങ്ങി വന്നു.
Recommended Video
സാരിയില്‍ അതിസുന്ദരിയായി കൃഷ്ണപ്രഭ; വൈറലായി പുതിയ ചിത്രങ്ങള്‍
ഒരു മുന്നറിയിപ്പുമില്ലാതെ എന്താ വന്നതെന്ന് ചിരിയോടെ ചോദിച്ചു. മമ്മൂട്ടിയുണ്ടെന്ന് മനസ്സിലായി വന്നതാണെന്ന് ഞാനും പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ചു. പുഷ്പമേളയുടെ കാര്യവും പറഞ്ഞു. ലൗ ഇന്‍ സിംഗപ്പൂരിന്റെ ഷൂട്ടിംഗിനായി നാളെ സിംഗപ്പൂരിലേക്ക് പോവുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞേ തിരിച്ചുവരൂ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ മടങ്ങിപ്പോന്നു. പിന്നീട് ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്നിലെ ലൈബ്രറി ഉദ്ഘാടനത്തിനും മമ്മൂട്ടി വന്നിരുന്നു. ബിനോയ് വിശ്വവുമായിട്ടാണ് മമ്മൂട്ടി വന്നത്. അങ്ങനെ അവിടെ വെച്ച് ഞങ്ങള്‍ സംസാരിച്ചു. അതിന് ശേഷം മമ്മൂട്ടിയെ കാണാന്‍ സാധിച്ചിട്ടില്ലെന്നും വിശ്വേശ്വര ബാബു പറഞ്ഞു.
-
മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് പിണറായി, 'സിപിഎമ്മുകാര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ പറ്റാത്ത കാലമായോ -
സെലിബ്രിറ്റി കാഴ്ച്ചക്കാരനേക്കാള് മലയാളിക്ക് പ്രധാനം റഫീഖും സിദ്ദിഖും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് പികെ നവാസ് -
കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ മമ്മൂട്ടിക്ക് അഭിവാദ്യം; പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ












Click it and Unblock the Notifications