കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകുന്ദന്‍ എന്റെ ഭാര്യയുടെ മാതാപിതാക്കളെ ഇറക്കിവിട്ടു; വീണ്ടും ബാല, എല്ലാവരും ചതിക്കുന്നു

Google Oneindia Malayalam News

കൊച്ചി: ഉണ്ണി മുകുന്ദനും നടന്‍ ബാലയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചവര്‍ക്ക് പണം നല്‍കിയില്ലെന്ന ബാലയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇപ്പോള്‍ ബാലയെ പിന്തുണച്ചും ഉണ്ണി മുകുന്ദനെ പിന്തണച്ചും നിരവധി പേര്‍ രംഗത്തുവരികയാണ്.

പണം കൊടുത്തുവെന്നും എത്ര കൊടുത്തുവെന്നും കാണിച്ച് ഉണ്ണി മുകുന്ദന്‍ തന്നെ പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കണക്കുകളില്‍ പൊരുത്തക്കേടുണ്ടല്ലോ എന്നാണ് ചിലരുടെ വിമര്‍ശനം. അതിനിടെയാണ് ബാല കൂടുതല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്...

1

ഉണ്ണി മുകുന്ദന്‍ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ച ചിലര്‍ക്കും അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പണം നല്‍കിയില്ല എന്നാണ് ബാല ആരോപിച്ചത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ആദ്യം ഈ ആരോപണം ഉന്നയിച്ചത്. പണം ലഭിച്ചില്ലെന്നും ഭാര്യ അസുഖമായി ആശുപത്രിയിലാണെന്നും അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്ന ഫോണ്‍ കോളും ബാല പരസ്യമാക്കിയിരുന്നു.

2

എനിക്ക് പണം തരാതിരുന്നത് വിഷയമാക്കുന്നില്ല. എന്നാല്‍ സിനിമ നിര്‍മിക്കാന്‍ കൂടെ നിന്നവരെ വഞ്ചിക്കരുത്. നിരവധി പേരാണ് തന്നോട് പരാതി പറയുന്നത്. പണം ഉണ്ണി മുകുന്ദന്‍ കൊടുത്തു തീര്‍ക്കണം. പലരും വളരെ പ്രയാസത്തിലാണ്... ഇങ്ങനെയായിരുന്നു ബാലയുടെ ആദ്യ പ്രതികരണം. ഇതിനെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്തുവന്നു. ഉണ്ണി പണം തന്നുവെന്ന് കാണിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റുചിലരും പ്രതികരിച്ചു.

3

തൊട്ടുപിന്നാലെയാണ് ഉണ്ണി മുകുന്ദനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബാല രംഗത്തുവന്നത്. ഞാന്‍ വീണു കിടക്കുന്നത് കൊണ്ട് ആര്‍ക്കും ചതിക്കാം എന്ന രീതിയാണെന്ന് ബാല മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട എനിക്ക് ജീവിക്കാന്‍ എന്നും ബാല തുറന്നടിച്ചു.

4

ഉണ്ണി മുകുന്ദന്‍ എന്റെ സുഹൃത്താണ്. എന്നാല്‍ പാവങ്ങളെ പറ്റിക്കരുത്. പണം കിട്ടിയില്ല എന്ന് പറഞ്ഞ് രാത്രി ഒരു മണിക്ക് വരെ എന്റെ വീട്ടിലേക്ക് ആളുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കാലുമാറിയിരിക്കുന്നു. എല്ലാവര്‍ക്കും എല്ലാം കിട്ടി. എനിക്ക് കിട്ടിയത് പണമല്ല എന്ന് മാത്രമെന്നും ബാല പ്രതികരിക്കുന്നു.

5

ഉണ്ണി മുകുന്ദന്റെ കാശ് കിട്ടിയിട്ട് വേണ്ട എനിക്ക് ജീവിക്കാന്‍. എന്റെ ആസ്തി എത്രയാണെന്ന് അറിയാമോ. എന്റെ ഭാര്യയുടെ മാതാപിതാക്കളെ വരെ ഉണ്ണി ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് ഇറക്കിവിട്ടു. എന്നെ ചതിക്കുകയാണ് ചെയ്തതെന്നും ബാല പറഞ്ഞു. അതേസമയം, സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ പ്രസ്താവന ശരിയല്ലെന്ന് സംവിധായകന്‍ അനൂപ് പന്തളം പറഞ്ഞു.

6

എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടി എന്നാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. എന്നാല്‍ ബാലയെ പിന്തുണച്ചാണ് നടി അഞ്ജലി അമീര്‍ രംഗത്തുവന്നത്. ബാലയ്ക്ക് നല്‍കി എന്ന് പറയുന്ന തുകയില്‍ അവര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഉണ്ണി മുകന്ദനെ അനുകൂലിച്ചാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉറപ്പുള്ളത് 60 സീറ്റ്; തിരിച്ചുവരവ് പ്രയാസം... 53 സീറ്റുകള്‍ കൂടി കിട്ടണംകര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉറപ്പുള്ളത് 60 സീറ്റ്; തിരിച്ചുവരവ് പ്രയാസം... 53 സീറ്റുകള്‍ കൂടി കിട്ടണം

7

ബാലയ്ക്ക് പ്രതിഫലമായി രണ്ടു ലക്ഷം രൂപ നല്‍കി എന്നാണ് ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ഛായാഗ്രാഹകനമ് ഏഴ് ലക്ഷം രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ബാലയ്ക്ക് ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. വ്യക്തത വരുത്താനാണ് ഈ വാര്‍ത്താ സമ്മേളനം. ബാല 20 ദിവസമാണ് പ്രവര്‍ത്തിച്ചത്. ദിവസം 10000 എന്ന കണക്കിലാണ് പ്രതിഫലം നിശ്ചയിച്ചത്. ബാലയെ താനാണ് ഈ സിനിമയിലേക്ക് നിര്‍ദേശിച്ചത്. ബാല മുമ്പ് നിര്‍മിച്ച സിനിമയില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ പ്രതിഫലം വാങ്ങിയിരുന്നില്ല എന്നും ഉണ്ണി മുകുന്ദന്‍ വിശദീകരിച്ചു.

ആ നാല് വാഹനങ്ങളും ദിലീപിന്റേതല്ല; നടി ആക്രമിക്കപ്പെട്ട വാഹനം ഉടമയ്ക്ക് കിട്ടി, പക്ഷേ...ആ നാല് വാഹനങ്ങളും ദിലീപിന്റേതല്ല; നടി ആക്രമിക്കപ്പെട്ട വാഹനം ഉടമയ്ക്ക് കിട്ടി, പക്ഷേ...

English summary
Actor Bala Revealed Unni Mukundan Thrown Out His Wife Parents From Studio, Revelations Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X