ഞാന്‍ ആള് ശരിയല്ലെന്ന് അവർക്ക് മനസിലായി; ആർഎസ്പിയിൽ നിന്ന് പിടിച്ചുപുറത്താക്കി'; വെളിപ്പെടുത്തി ഇന്നസെന്റ്
തൃശൂര്‍: മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ച താരമാണ് ഇന്നസെന്റ്. ക്യാന്‍സര്‍ എന്ന മഹാരോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട അപൂര്‍വ്വ വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഇന്നസെന്റ് എംപിയായി ലോക്സഭയിലും സാന്നിദ്ധ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പണ്ട് കാലത്ത് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്നസെന്റ്.
കൗമുദി മൂവിസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതിനെ കുറിച്ച് പറയുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ കഴിയാത്തതിനെ കുറിച്ചും തുടര്‍ന്ന് ആര്എസ്പിയില് എത്തിതും പിന്നീട് ആര്എസ്പിയില് നിന്നും പുറത്താക്കിയതിനെ കുറിച്ചുമാണ് ഇന്നസെന്റ് മനസുതുറക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

എന്റെ പിതാവ് ഒരു കമ്മ്യൂണിസ്റ്റുകാരന് ആയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ പിന്നെ ഒരു കമ്മ്യൂണിസ്റ്റുകാരന് ആവാം എന്ന് ഞാന്‍ തീരുമാനിച്ചു. അന്ന് പരിചയമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളോട് പറഞ്ഞു, എനിക്ക് പാര്‍ട്ടിയില്‍ ചേരണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ഈ ജയ് വിളിക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. നേരെ അതിന്റെ സെക്രട്ടറി സ്ഥാനമോ അങ്ങനെ എന്തെങ്കിലും നല്‍കണമെന്ന് ഞാന്‍ പറഞ്ഞു.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

എന്നാല്‍ അവര്‍ പറഞ്ഞത്, ആ പരിപാടി ഇവിടെ നടക്കില്ല, വേറെ എവിടെയെങ്കിലും പോയ്ക്കോ എന്ന് പറഞ്ഞു. ഞാന്‍ പോയാല്‍ പിന്നെ എന്നെ കിട്ടില്ല, നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ ചേര്‍ക്കൂ എന്ന് പറഞ്ഞു. എന്നാല്‍ ഇവിടെ മെമ്പര്‍ഷിപ്പുമില്ല, ഒന്നുമില്ല, ഇത് അങ്ങനെ കളിക്കാന്‍ പറ്റിയ സാധനമല്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനെ അന്വേഷിച്ചപ്പോളാണ് ആര്‍എസ്പി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, അതിന്റെ ഒരു യോഗത്തിന് അവിടെ ഞാന്‍ ചെന്നു.

ഇരിങ്ങാലക്കുടയില്‍ വെറെ ആര്എസ്പിക്കാരൊന്നുമില്ല, ഒരു പൊസിഷന്‍ തന്നാല്‍ കൂടെ നില്‍ക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ എന്നെ അവര്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സെക്രട്ടറിയായി എന്നെ നിയോഗിച്ചു. ഇന്നുവരെ ഒരു ജാഥയ്ക്ക് പോലും പോവാത്ത ഞാനാണ്. അങ്ങനെ മണ്ഡലം സെക്രട്ടറിയായി. എന്റെ പേരില്‍ അന്ന് ലെറ്റര്‍ പാഡൊക്കെ അടിച്ചു. അങ്ങനെ കുറച്ച് നാള് ഞാന്‍ ആര്‍എസ്പിയുടെ സെക്രട്ടറിയായി- ഇന്നസെന്റ് പറഞ്ഞു.

ആ സമയത്ത് മന്ത്രി ബേബി ജോണ്‍, ടികെ ദിവാകരന്, കെകെ കുമാരപ്പിള്ള, ശ്രീകണ്ഡന് നായര്‍ ഇവരൊക്കെ ആര്‍എസ്പിയുടെ വലിയ നേതാക്കന്മാരാണ്. അവര്‍ കൊല്ലത്തും തിരുവനന്തപുരത്തൊക്കെയാണ്. ചില കാര്യങ്ങള്‍ക്ക് അവിടെ ഞാന്‍ ചെല്ലും. അവിടെ ചെന്ന് ഇന്നെ ആളെ സ്ഥലം മാറ്റണം. അപ്പോള്‍ പറയും അത് നടക്കില്ല, പിന്നെ തിരിച്ച് നാട്ടിലേക്ക് വരും. ആ കാലഘട്ടത്തിലായിരുന്നു, ഒരു സുകുമാരന്‍ മാഷിനെ ഒരു സുഹൃത്ത് എന്റടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.

ഇദ്ദേഹത്തിന് ആര്എസ്പിയില് ചേരണം എന്നാണ് പറഞ്ഞത്, ഇദ്ദേഹം വന്നാല്‍ എന്റെ അടപ്പ് തെറിക്കുമെന്ന് എനിക്ക് മനസിലായി. ഞാന്‍ അന്വേഷിക്കട്ടെ എന്ന് പറഞ്ഞു, പെട്ടെന്ന് അങ്ങനെ രാഷ്ട്രീയത്തിലേക്ക് കയറിവരാന്‍ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞു. എന്നാല്‍ ആയാള്‍ വന്നാല്‍ ഞാന്‍ പുറത്താകുമെന്ന് കരുതിയതോടെ സുഹൃത്തിനോട് മേലാല്‍ ഇങ്ങനെയുള്ള ആളുകളെ കൊണ്ടുവരരുതെന്ന് പറഞ്ഞു. നമ്മളേക്കാള്‍ വിവരമില്ലാത്തവരെ മാത്രമാണ് നമ്മള് ചേര്ക്കേണ്ടതെന്നും അദ്ദേഹം സുഹൃത്തിനോട് പറഞ്ഞു.

ഈ പറഞ്ഞ കാര്യം ഇന്നും രാഷ്ട്രീത്തില്‍ നടക്കുന്നുണ്ട്. പല സ്ഥലങ്ങളിലും പല മിടുക്കന്മാരായ ആള്‍ക്കാരെ പിടിച്ച് മാറ്റിക്കളയും. അങ്ങനെ എന്റെ രാഷ്ട്രീയ കാലം ഉണ്ടായിരുന്നില്ല. ഒരു നേരംമ്പോക്കിന് വേണ്ടി മാത്രമാണ് അന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് ഇന്നസെന്റ് പറയുന്നു. കൂടാതെ തന്നെ ആര്എസ്പിയില് നിന്നും പുറത്താക്കിയ കഥയും ഇന്നസെന്റ് വെളിപ്പെടുത്തി.

ഞാനൊന്നും ശരിയല്ല എന്ന് അവര്‍ക്ക് മനസിലായി. അതോടെ എന്നെ ആര്എസ്പിയില് നിന്ന് അവര്‍ പുറത്താക്കി. അതോട് കൂടി നമുക്കും സമാധാനമായി. കാരണം ആ സമയത്തും എന്റെ മനസിന്റെ ഉള്ളില്‍ സിനിമയായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥത നമുക്ക് ഇല്ലാതെ പോയത്. അന്ന് മദ്രാസിലുള്ള മോഹനനെ ഇടയ്ക്ക് വിളിക്കും. സിനിമയില്‍ വല്ല വേഷവും ഉണ്ടെങ്കില്‍ വിളിക്കാന്‍- ഇന്നസെന്റ് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications