Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീ ക്രിസ്ത്യാനികളുടെ അതോറിയിറ്റിയാവണ്ട';നാദിർഷയെ പിന്തുണച്ച ടിനി ടോമിന് അധിക്ഷേപം

കൊച്ചി; ജയസൂര്യ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന പുതിയ ചിത്രം വലിയ വിവാദത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ക്രിസത്യൻ സംഘടനകളും പുരോഹിതരും ഉൾപ്പെടെയുള്ളവർ സംവിധായകനെതിരെ രംഗത്തെത്തിയത് . മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് അടക്കമുള്ള ചില രാഷ്ട്രീയ നേതാക്കളും സിനിമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വിവാദങ്ങൾക്കിടയിൽ നാദിർഷയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ടിനി ടോം. എന്നാൽ പിന്തുണ പോസ്റ്റിന് താഴെ നടനെതിരെ കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നടന്റെ പ്രതികരണവും കമന്റുകളും വായിക്കാം

1

ജീസസ് ഈസ് മൈ സൂപ്പർ സ്റ്റാർ എന്ന് തുടങ്ങുന്നതാണ് നടൻ ടിനി ടോമിന്റെ ഫേസ്ബുക്ക് കുറിപ്പ്. ക്രിസ്തു തന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത്. 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്.തനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല, ടിനി ടോം ഫേസ്ബുക്കിൽ പങ്കുവെച്ചു.

2

താനൊരു ക്രിസ്ത്യാനി ആയത് സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും അല്ല അതു നിയോഗമാണെന്നും കുറിപ്പിൽ നടൻ പറയുന്നു. എന്നുകരുതി അന്യമതസ്ഥരെ താൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നതെന്നും ടിനി ടോം നിലപാട് വ്യക്തമാക്കി.

3

'ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എ.സി.എസ് എസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണ്ണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,"ഒരു ജാതി ഒരു മതം ഒരു ദൈവം "'നടൻ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ പോസ്റ്റിന് കീഴെ നിരവധി പേർ നടനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയത്.

4

ക്രിസ്ത്യാനികളെ പറയുമ്പോൾ മാത്രം തല പൊക്കുന്ന മതെതരത്തവും ആവിഷ്കാര സ്വാതന്ത്രവും.. കൊള്ളാം ടിനി ടോം', എന്നായിരുന്നു ഒരാളുടെ കമന്റ്. 'നീയൊക്കെ അങ്ങനെയാ... രണ്ടു ചാൻസിനുവേണ്ടി നീ ഇതല്ല... ഇതിനപ്പുറം പറയും... എന്നുവെച്ചു നസ്രാണികളുടെ wholesale അതോറിറ്റി നീ ഇങ്ങോട്ടു കോണക്കേണ്ട.... ഇസ്ലാം പ്രവാചകൻ ന്റെ പേരിൽ ഒരു short filim ഉണ്ടാക്കാൻ ഈ പറയുന്ന നിനക്കോ, അല്ലെങ്കിൽ നിന്നെ കൊണ്ട് പറയിപ്പിച്ച ജിഹാദിക്കോ പറ്റുമോ... ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോൾ നീ എവിടായിരുന്നു... ഇപ്പോൾ വന്നേക്കുന്നു'എന്നായിരുന്നു മറ്റൊരു പ്രതികരണം.

5

'നാദിർഷ നല്ല ബുദ്ധിമാനായ സിനിമ കാരനാണ്. സിനിമ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്ന് അദ്ദേഹത്തിന് നല്ലതുപോലെ അറിയാം സൂപ്പർ താരങ്ങൾ ഇല്ലാത്ത സിനിമകളിൽ ഒരു വിവാദമുണ്ടാക്കി ആളെ കൂട്ടാൻ ഉള്ള ബുദ്ധി സിനിമാ വ്യവസായം ചെയ്യുന്ന ചില ആൾക്കാർക്ക് എങ്കിലും ഉണ്ട്. അതിൽ മറ്റുള്ളവർ വീണു പോകാറാണ് പതിവ് അത് ഇവിടെയും സംഭവിച്ചു എന്ന് മാത്രം. നാദിർഷ ബുദ്ധിമാൻ ആയിക്കോട്ടെ സിനിമ കാണുന്ന പ്രേക്ഷകർ മണ്ടന്മാരല്ല എന്ന് മനസ്സിലാക്കണമെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമൻറ്.

6

അതേസമയം അനാവശ്യമാണ് ഇപ്പോഴത്തെ വിവാദങ്ങൾ എന്നായിരുന്നു ഒരാൾ പ്രതികരിച്ചത്, അത് ഇങ്ങനെ-' ഈശോ എന്ന പേര് സിനിമയ്ക്കു ഇട്ടതിനെക്കാളും ചീത്തപ്പേരാണ് ഇപ്പൊ ആ വിശുദ്ധ നാമത്തിന് ഉണ്ടായത്. സത്യക്രിസ്ത്യാനികൾ എന്ന് മാത്രം പറഞ്ഞു നടക്കുന്ന അല്ലെങ്കിൽ മതം ഒരു ലഹരിയായി കൊണ്ടു നടക്കുന്ന കുറച്ചുപേരാണ് ഇതിനു പിന്നിൽ. അവരാണ് ശരിക്കും ആ ദിവ്യനാമം കളങ്കപ്പെടുത്തിയത് കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു സിനമയല്ലേ അല്ലാതെ യാഥാർഥ്യം ഒന്നും അല്ലല്ലോ, എത്രപേരുടെ കഷ്ടപ്പാടാണ്. ആദ്യം ഈ സിനിമയൊന്നു ഇറങ്ങട്ടെ എന്നിട്ട് പോരെ ഈ കൊലവിളി. ഒരു ക്രിസ്ത്യാനിയാണ് ഈ സിനിമയുടെ സംവിധായകനെങ്കിൽ ഈ നമ്മടെ സഹോദരങ്ങൾ വാ തുറക്കില്ലാരുന്നു'.

7

അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകൻ നാദിർഷ ആവർത്തിച്ചു. മതം നോക്കിയല്ല സിനിമ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. സിനിമയുടേത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്.സിനിമയിലൂടെ ആരുടേയും വിശ്വാത്തെ വ്രണപ്പെടുത്താന‍ ഉദ്ദേശിക്കുന്നില്ലെന്നും നാദിർഷ പറഞ്ഞു.

8

താനല്ല സിനിമയ്ക്ക് പേരിട്ടതെന്നും നാദിർഷ വ്യക്തമാക്കി.നിര്‍മാതാക്കളായ ബിനു സെബാസ്റ്റിയന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവരൊന്നിച്ചാണ് പേരിട്ടത്. ഫെഫ്ക പറഞ്ഞാൽ പേര് മാറ്റാമെന്നും നാദിഷർ വ്യക്തമാക്കിയിരുന്നു.

9

അതേസമയം വിവാദങ്ങളിൽ നടൻ ജയസൂര്യയും പ്രതികരിച്ചു. സിനിമ ഇറങ്ങും മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ വരുന്നത് സങ്കടകരമായ കാര്യമാണെന്നാണ് ജയസൂര്യ പ്രതികരിച്ചത്. ഈ സിനിമ വന്നിട്ട് എന്തെങ്കിലും തരത്തിൽ ആരെ എങ്കിലും വേദനിപ്പിക്കുന്ന ഘടകങ്ങൾ അതിൽ ഉണ്ടെങ്കിൽ അവർ പറയുന്ന എന്തിനും ഞങ്ങൾ കൂടെ നിൽക്കും. അല്ലാതെ അതിനു മുൻപ് പറയുന്നതോട് യോജിപ്പില്ലെന്നും ജയസൂര്യ പറഞ്ഞു.

10

താൻ ഇതിന് മുൻപ് പുണ്യാളൻ അഗർബത്തീസ് എന്ന സിനിമ ചെയ്തിരുന്നു. അന്ന് യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല.ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല സിനിമ ചെയ്യുന്നത്. താൻ 20 വർഷമായി സിനിമയിൽ കഴിയുന്ന ആളാണ്. ആരേയും വേദനിപ്പിക്കുന്നതല്ല ഈശോയന്ന തന്റെ പുതിയ ചിത്രം. ഇനി സിനിമ പുറത്തിറങഅങിയ ശേഷം ആരെയെങ്കിലും വേദനപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിപ്പിക്കാം. അതിന് ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ടാകും. കലാകാരൻമാരെ സംബന്ധിച്ച് അവരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അവരെ വേദനിപ്പിക്കുന്ന തരത്തിൽ സിനിമാക്കാർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ജയസൂര്യ പറഞ്ഞുു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+