കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ എല്ലാം വളരെ വ്യക്തമാണ്; വിദ്വേഷ പ്രചാരണങ്ങളും തിരുത്തലുകളും അനാവശ്യമാണെന്ന് ഉണ്ണി മുകുന്ദന്‍

Google Oneindia Malayalam News

കൊച്ചി : ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മേപ്പടിയാന്‍ നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് മേപ്പടിയാന്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പുതിയ സിനിമക്കെതിരെ ഡീഗ്രേഡിങ് ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

1

സിനിമയിലെ ചെറിയ കാര്യങ്ങള്‍ പോലും വിവാദമാക്കാന്‍ ശ്രമിക്കുന്നു. സിനിമയില്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചിട്ടുണ്ട്. ഇത് വലിയ കാര്യമായി ചിലര്‍ എടുത്തുകാട്ടുന്നുവെന്ന് പറഞ്ഞ സംവിധായകന്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിക്കാനുണ്ടായ സാഹചര്യവും വിശദീകരിച്ചു. എന്നാല്‍ ഇപ്പോഴിതാ സിനിമക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗ് ശ്രമങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

2

മേപ്പടിയാന്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും ഒരു സാധാരണ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ദൈംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ, ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് സിനിമ എന്താണ് പറയുന്നത് എന്നിറിയാന്‍ എല്ലാവരും മേപ്പടിയാന്‍ കാണണമെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

3

സേവാഭാരതിയുടെ മഹത്തായ പ്രവൃത്തികളുെ പരാമര്‍ശിക്കുകയും ചെയ്യുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ പൊളിച്ചടുക്കുന്ന മറുപടിയാണ് ഉണ്ണി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. അതേസമയം, ഇത്തരം വിവാദങ്ങളോട് രൂക്ഷമായ ഭാഷയിലാണ് സംവിധായകന്‍ വിഷ്ണു മോഹന്‍ പ്രതികരിച്ചത്.

4

എന്തിനാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്ന് വിഷ്ണു മോഹന്‍ ചോദിച്ചു. ഇങ്ങനെയാണെങ്കില്‍ എങ്ങനെ സിനിമ ചെയ്യുമെന്നാണ് ആലോചിക്കുന്നത്. നിസാര കാര്യങ്ങള്‍ വലിയ ഇഷ്യു ആക്കുന്നു. സേവാ ഭാരതി എന്ന എന്‍ജിഒയുടെ ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമാക്കുന്നു. കൊറോണ കാലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അന്ന് ആംബുലന്‍സ് കിട്ടാന്‍ പ്രയാസമായിരുന്നു. ആംബുലന്‍സ് സേവാഭാരതി നല്‍കിയപ്പോള്‍ അത് ഉപയോഗിച്ചെന്നെയുള്ളുവെന്ന് വിഷ്ണു മോഹന്‍ വ്യക്തമാക്കി.

5

ഷൂട്ടിംഗിന് വേണ്ടി 13 ദിവസത്തോളമാണ് അംബുലന്‍സ് വേണ്ടി വന്നത്. ഓരോ ആംബുലന്‍സുകാരും 12000 രൂപയാണ് ദിവസ വാടകയായി ചോദിച്ചത്. എന്നാല്‍ സേവഭാരതി സൗജന്യമായാണ് ആംബുലന്‍സ് നല്‍കിയത്. അതുകൊണ്ടാണ് ആ ആംബുലന്‍സ് ഉപയോഗിച്ചത്. അവരുടെ ആംബുലന്‍സ് തന്നെയാണ്. ഞങ്ങള്‍ സ്റ്റിക്കര്‍ ഒട്ടിച്ചതല്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

6

ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് മേപ്പടിയാന്‍ നിര്‍മ്മിച്ചത്. അഞ്ജു കുര്യന്‍ നായികയായ സിനിമ പൂര്‍ണമായും ഫാമിലി ചിത്രമാണ്. ഈ മാസം 14നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ സിനിമയാണ് മേപ്പടിയാന്‍. കഴിഞ്ഞാഴ്ച ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങള്‍ അറിയാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

സിപിഎം നിലപാടുകള്‍ മൂലം കേരളത്തിന്റെ ഇടതുപക്ഷ മനസ് നഷ്ടപ്പെടുകയാണ്; കോടിയേരിക്കെതിരെ ഷിബു ബേബി ജോണ്‍സിപിഎം നിലപാടുകള്‍ മൂലം കേരളത്തിന്റെ ഇടതുപക്ഷ മനസ് നഷ്ടപ്പെടുകയാണ്; കോടിയേരിക്കെതിരെ ഷിബു ബേബി ജോണ്‍

Recommended Video

cmsvideo
ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ് കോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട് | Oneindia

English summary
Actor Unni Mukundan responds Goes Viral about fake propaganda against Meppadiyan Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X