പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും തോന്നി: വിവാഹ മോചനത്തെ അതൊന്നും ബാധിച്ചിരുന്നില്ല: അര്‍ച്ചന കവി
ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്ത് എത്തിയ അര്‍ച്ചന കവി ആദ്യം ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട താരങ്ങളില്‍ ഒരാളായി മാറിയിരുന്നു. തുടര്‍ന്ന് ആഷിഖ് അബുവിന്റെ സാല്‍ട്ട് ആന്‍ഡ് പെപ്പര്‍ , ദിലീപ് നായകനായ നാടോടി മന്നന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ആരവന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവടെടുത്തു വെച്ചു. എന്നാല്‍ 2016 ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത് ഈ കാലയളവിനുള്ളില്‍ തന്റെ ജീവിത്തതില്‍ ഉണ്ടായ പ്രയാസങ്ങളെ കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞുകൊണ്ടാണ്.
മാനസികാരോഗ്യ ബോധവൽക്കരണവുമായി സമൂഹമാധ്യമങ്ങളിൽ സജീവമായ താരം അഭിനയ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലുമാണ്. ഇപ്പോഴിതാ വിഷാദ രോഗം, സിനിമ, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രേക്ഷകരോട് പങ്കുവെക്കുകയാണ് താരം. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

വിഷാദ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുജനങ്ങള്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അത്തരത്തില്‍ ചര്‍ച്ചയാവാന്‍ വേണ്ടി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞതെന്നാണ് അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ച്ചന കവി വ്യക്തമാക്കുന്നത്. ഇത്തരം മാനസികാസ്വാസ്ഥ്യങ്ങൾ പുറത്തറിയിക്കാൻ പാടില്ലെന്നൊരു അബദ്ധധാരണ ആളുകൾക്കുണ്ട്. ഈ ഒരു അവസ്ഥ വന്നാല്‍ സൈക്കോളജിസ്റ്റിനെ കാണാൻ പോകുന്നതും കൗൺസലിങ്ങിനു പോകുന്നതുമൊക്കെ എന്തോ നാണക്കേടുപോലെയാണ് നമുക്ക് ഇടയിലുള്ള പലരും കാണുന്നതെന്നും അര്‍ച്ചന കവി പറയുന്നു.
മോഹന്‍ലാലിനെ ചേര്‍ത്ത് പിടിച്ച് സഞ്ജയ് ദത്ത്: താരരാജക്കന്‍മാരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

നമ്മുടെ ശരീരത്തിന് രോഗം വന്നാല്‍ നമ്മള്‍ ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്ത് പോവില്ലെ. അതു പോലെ തന്നെ മനസ്സും അതേ പരിഗണന അര്‍ഹിക്കുന്നുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനമായ പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ എന്ന രോഗാവസ്ഥയായിരുന്നു എനിക്ക്. തികച്ചും അപ്രതീക്ഷിതവും നിയന്ത്രിക്കാന്‍ സാധിക്കാത്തതുമായി മൂഡ് മാറ്റങ്ങളാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.

മാസത്തിന്റെ പകുതിയോളം ദിവസമൊക്കെ ഞാന്‍ ഇത്തരത്തില്‍ കഷ്ടപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാവാത്ത അവസ്ഥയായിരുന്നു. കളിയും ചിരിയുമൊക്കെയായി സന്തോഷത്തോടെ നടക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്നായിരിക്കും വല്ലാതെ വിഷാദവും സങ്കടവും ദേഷ്യവുമൊക്കെയായി ആകെ തകര്‍ന്ന് പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തുക.

പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിയിട്ടുണ്ട്. ഈ മാനസിക പ്രശ്നം തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായി. അതില്‍ മൂന്ന് വര്‍ഷത്തോളം ചികിത്സ നടത്തിയോടെ തന്റെ മനസ്സിന്റെ മേലുള്ള നിയന്ത്രണം തിരികെ പിടിക്കാന്‍ എനിക്ക് സാധിച്ചു. ഇപ്പോള്‍ അതുകൊണ്ടാണ് എനിക്ക് നിങ്ങളോട് ഇങ്ങനെ സംസാരിക്കാന്‍ പോലും സാധിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഈ ബുദ്ധമുട്ടികള്‍ തനിക്ക് ഉണ്ടായപ്പോള്‍ ജാഡയെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചത് എന്റെ മനോരോഗത്തെ ആയിരുന്നു. ...

ചില സമയത്ത് ലൊക്കേഷനിലെ എന്റെ പെരുമാറ്റങ്ങളില്‍ അസ്വാഭാവികത തോന്നിയിട്ടുണ്ടാകും. എന്നേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്ക് ആയിരിക്കുമല്ലോ ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്നത്. ഷൂട്ടിങ് സമയത്ത് കഥാപാത്രമായി മാറാന്‍ പോലും വളരെ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ഓവർ ആക്ട് ചെയ്തിട്ടുണ്ട്. മറ്റാരോടും മിണ്ടാതെ മാറിയിരുന്നിട്ടുണ്ട്. അതാണ് ജാഡയായി തെറ്റിദ്ധരിക്കാന്‍ കാരണം.

വിഷാദ രോഗം ഉള്ളയാള്‍ എല്ലായ്പ്പോഴും കരച്ചിലും സംങ്കടവുമൊക്കെയായി വാതില്‍ അടക്ക് മുറിക്ക് അകത്ത് ഇരിക്കണമെന്നാണ് നമ്മുടെ സമൂഹത്തിന്റെ ഒരു ധാരണ. എന്നാല്‍ അത് തെറ്റായ ഒരു കാര്യമാണ്. ചിലര്‍ പ്രയാസങ്ങള്‍ അടക്കിപ്പിടിച്ച് പുറത്ത് വേറെ ഒരാളായി പെരുമാറും. ഉള്ളിലെ വിഷമങ്ങള്‍ മറ്റുള്ളവര്‍ കണ്ടുപിടിക്കാതിരിക്കാന്‍ അവര്‍ എപ്പോഴും ആക്ടീവായി ബഹളം വെച്ച് നടന്നുകൊണ്ടിരിക്കും. എന്നാല്‍ ഈ കാപട്യവും പൊള്ളത്തരവും നാം തന്നെ വലിച്ച് കീറി ചികിത്സ തേടണം.
ചികിത്സ തേടാന്‍ നാം തയ്യാറായില്ലെങ്കില്‍ ഒരു പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയേക്കാം. ചിലർ ആത്മഹത്യ ചെയ്തു കഴിയുമ്പോൾ സമൂഹം സഹതാപത്തോടെ പറയും എത്ര സന്തോഷത്തോടെ നടന്നിരുന്ന കുട്ടിയാണെന്ന്. എന്നാല്‍ ആരാണ് നമ്മുടെ സന്തോഷത്തിന് മാര്‍ക്ക് ഇടുന്നത്. ആ സന്തോഷം യഥാര്‍ത്ഥ്യമല്ലങ്കിലോയെന്നും അര്‍ച്ചന കവി ചോദിക്കുന്നു.

തന്റെ ഈ രോഗാവസ്ഥയ്ക്കും വിവാഹ ജീവിതത്തില്‍ നിന്ന് വേര്‍പിരിഞ്ഞതയുമായി ബന്ധമൊന്നും ഇല്ല. ഞങ്ങൾക്കു രണ്ടുപേർക്കുംകൂടി ഒരുമിച്ച് ഒരു ലോകം ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന തിരിച്ചറിവിൽനിന്നെടുത്ത തീരുമാനമാണ് അത്. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒരു രോഗത്തിന്റെ പേരില്‍ പരസ്പരം സ്നേഹിക്കുന്ന രണ്ടുപേർ പിരിയില്ലല്ലോ.

അതേസമയം രോഗാവസ്ഥയെ കുറിച്ച് മറ്റുള്ളവരോട് തുറന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും അര്‍ച്ചന കവി പറയുന്നു. ചിലര്‍ നെഗറ്റീവ് ചിന്തകളുമായി കടന്നുവെന്നുവെന്ന കാര്യവും ശരിയാണ്. പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്. സാധാരണ പെണ്ണുങ്ങൾക്കൊന്നുമില്ലല്ലോ എന്നായിരുന്നു ചിലരുടെ കുത്തുവാക്കുകള്‍. എന്നാല്‍ സാധാരണ എല്ലാ സ്ത്രീകള്‍ക്കും ഇത്തരം പ്രശ്നങ്ങളുണ്ട്. അത് പുറത്ത് അറിയുകയോ അറിയിക്കപ്പെടാതെയെ പോവുകയാണ്. കുടുംബത്തിന്റെ ഭാരമൊക്കെ ചുമലിലേറ്റി മുന്നോട്ട് പോവുന്ന എത്ര സ്ത്രീകള്‍ക്ക് ഇതേ കുറിച്ച് തുറന്ന് പറയാന്‍ സാധിക്കും. പലരും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ഒരു സെലിബ്രറ്റിയായ ഞാന്‍ അത് തുറന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആളുകള്‍ അറിഞ്ഞെന്ന് മാത്രമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications