കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്‍ പോയി; ആ അച്ഛന്റെ മകളായി പിറന്നതില്‍ അഭിമാനിക്കുന്നു; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ആശ ശരത്ത്

Google Oneindia Malayalam News

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ആശ ശരത്ത്. മിനി സ്‌ക്രീനില്‍ തിളങ്ങിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. അഭിനയത്തെ കൂടാതെ മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോഴിതാ ആശ ശരത്ത് അച്ഛന്റെ വിയോഗത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പ് വൈറലാകുകയാണ്.

ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും; വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി എംജി ശ്രീകുമാര്‍ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും; വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി എംജി ശ്രീകുമാര്‍

ആ അച്ഛന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്ന് താരം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അച്ഛനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം സഹിതം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണമെന്ന് താരം പോസ്റ്റില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

1

അച്ഛന്‍ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛന്‍. ജീവിക്കാന്‍ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛന്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചഭൂതങ്ങള്‍ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. നരകാഗ്നിക്ക് തുല്യം മനസ്സ് വെന്തുരുകിയപ്പോള്‍, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോള്‍ അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുന്‍പോട്ടു നയിക്കാനായിരുന്നു അച്ഛന്‍ ജീവിക്കാന്‍ കൊതിച്ചത്.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

ഞാന്‍ കണ്ട ഏറ്റവും സാര്‍ത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിച്ച് , അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച് , ഒരു തിന്മക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയര്‍ത്തിപ്പിടിച്ചു സ്വന്തം കര്‍മ്മധര്‍മ്മങ്ങള്‍ നൂറു ശതമാനവും ചെയ്തു തീര്‍ത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു.

3

ഹൃദയം പിളര്‍ക്കുന്ന വേദനയിലും ഞാന്‍ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതില്‍. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം . അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കു ആ ദേവപാദങ്ങളില്‍. ബാക്കിയായ രംഗങ്ങള്‍ ആടിത്തീര്‍ത്തു, കടമകള്‍ ചെയ്തു തീര്‍ത്തു, ദൈവഹിതമനുസരിച്ചു സമയമാകുമ്പോള്‍ ഞാനുമെത്താം. അതുവരെ അച്ഛന്‍ പകര്‍ന്നു തന്ന വെളിച്ചത്തില്‍ ഞാന്‍ മുന്നോട്ടു പോട്ടെ. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാന്‍ നന്ദി പറയട്ടെ. നൂറായിരം ഉമ്മകള്‍- ആശ ശരത്ത് കുറിച്ചു.

4

അതേസമയം, പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയതോടെ താരത്തെ ആശ്വിസിപ്പിച്ച് ആരാധകരും രംഗത്തെത്തി. ചേച്ചീ.. ആദ്യമായാണ് ഇങ്ങിനെയൊരു പോസ്റ്റ് കാണുന്നത്. ഒരു അച്ഛന്റെ ആത്മാവിന് സന്തോഷിക്കാന്‍ ഇതിലേറെ വാക്കുകള്‍ വേണ്ട.ആ ആത്മാവ് സംതൃപ്തിയോടെ ചേച്ചിയെ അനുഗ്രഹിക്കുന്നുണ്ട്. അതേ അച്ഛന്റെ മകള്‍ ആയും ഇടയില്‍ നഷ്ടപെട്ട ജേഷ്ഠന്റെ അനിയത്തിയായും ഇനിയൊരു ജന്മത്തില്‍ കൊതി തീരെ ജീവിക്കാന്‍ ചേച്ചിക്ക് അനുഗ്രഹമുണ്ടാവട്ടെ. വേദനയില്‍ ചേച്ചിയുടെ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനയോടെ പങ്കു ചേരുന്നു- സുധ എന്നയാള്‍ കമന്റായി കുറിച്ചു.

5

ഇങ്ങനെ ഒരു സിറ്റുവേഷനില്‍ ഇത്തരം ഒരു കുറിപ്പ് എഴുതാന്‍ ഈ മകള്‍ക്കു കഴിഞ്ഞാല്‍ അതില്‍ നിന്നും മനസിലാക്കാം,, ആ അച്ഛന്‍ ഈ മകള്‍ക്ക് പകര്‍ന്നുകൊടുത്ത വെളിച്ചത്തിന്റ പകിട്ട്. അച്ഛന്‍ ഒരിക്കലും ഈ മകളെ വിട്ട് പിരിയുന്നില്ല അച്ഛന്‍ തെളിയിച്ചു തന്ന തിരിയുമായി ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ ആ അച്ഛന് മരണം ഇല്ല എന്നും ഒരു കേടാവിളക്കായി ജീവതത്തില്‍ ഉടനീളം അനുഗ്രഹിക്കാന്‍ അച്ഛന്‍ കൂടെ ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു- ആരാധകര്‍ കമന്റ് ചെയ്തു.

Recommended Video

cmsvideo
Mohanlal's Drishyam To Get An Indonesian Remake, Confirms Antony Perumbavoor

English summary
Actress Asha Sharath's heart touching post on social media about her father's demise goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X