കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറഞ്ഞിട്ടും സലിംകുമാറിനെ വിടാതെ ഭാഗ്യലക്ഷ്മി... കുശുമ്പോ.. ഉളുപ്പുണ്ടോ?? എന്ന് ചോദ്യം!!

  • By കിഷോർ
Google Oneindia Malayalam News

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ അറിയിച്ച് സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങൾ വൻ വിവാദമായിരുന്നു. എന്നാൽ സംഭവം കൈവിട്ടുപോയതോടെ പറഞ്ഞ കാര്യങ്ങളിൽ മാറ്റം വരുത്താനും മാപ്പ് പറയാനും സലിംകുമാർ തയ്യാറായി. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സത്യം പുറത്തു വരുമെന്ന് സലിംകുമാർ പറഞ്ഞതാണ് വിവാദമായത്.

ദേശീയ അവാർഡ് നേടിയ നടനായിട്ടും സലിം കുമാറിനെയും അദ്ദേഹത്തിന്റെ വാക്കുകളെയും എതിർത്ത് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലഷ്മിയും സലിം കുമാറിനെതിരെ പരസ്യമായി രംഗത്ത് വന്നു. സലിം കുമാറിന്റെ സ്ത്രീവിരുദ്ധ പരാമർശം സിനിമയിലെ സ്ത്രീ സംഘടനക്കാർ കേൾക്കുന്നില്ലേ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം.

മനസ്സാക്ഷിയുളള ഒരാളും മറക്കില്ല ഇത്

മനസ്സാക്ഷിയുളള ഒരാളും മറക്കില്ല ഇത്

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്.. ഏറ്റവും ദുഖം തോന്നിയത് നടൻ സലീം കുമാറിന്റെ പ്രസ്താവനയാണ്.. ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല.

കേട്ട് ആസ്വദിക്കാൻ വേണ്ടിയാണോ

കേട്ട് ആസ്വദിക്കാൻ വേണ്ടിയാണോ

ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്..? പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ? അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്? നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?

എവിടെ സ്ത്രീ സംഘടനക്കാർ?

എവിടെ സ്ത്രീ സംഘടനക്കാർ?

വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന. വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്.. എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷം.. ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകൾ.?

തോന്നിയതിന് മാത്രം പ്രതികരണം?

തോന്നിയതിന് മാത്രം പ്രതികരണം?

നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം? വുമൺ കളക്ടീവ് ആണോ വുമൺ സെലക്ടീവ് ആണോ... - എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. സ്ത്രീ സംഘടന പ്രതികരിക്കുമെന്ന് കരുതിയാണ് താൻ ഇത്ര നേരം മിണ്ടാതിരുന്നത് എന്ന് ഭാഗ്യലക്ഷ്മി കമന്റുകളിലും ആവർത്തിക്കുന്നുണ്ട്. സ്ത്രീസംഘടന പ്രതികരിക്കുമെന്ന് കരുതി.... ചേച്ചിക്ക് ദഹിച്ചില്ലല്ലെ... ഒരുമിച്ച് നിക്കു എന്നാലല്ലേ... ഒരു ഇതുണ്ടാകു... - എന്ന് ആളുകൾ ഭാഗ്യലക്ഷ്മിയോട് മറുപടി പറയുന്നു.

എന്താണ് ഭാഗ്യലക്ഷ്മിയുടെ പ്രശ്നം

എന്താണ് ഭാഗ്യലക്ഷ്മിയുടെ പ്രശ്നം

സംഘടന ഉണ്ടാക്കിയപ്പോൾ ചേച്ചിയെ കൂട്ടിയില്ല അതാ ഇത്ര കലിപ്പ്. ഇതിൽ ഇവർക്ക് ആത്മാർത്ഥത ഉണ്ടായിട്ടല്ല. മഞ്ജുവാര്യരുടെ നേതൃത്വത്തിൽ സിനിമയിലെ സ്ത്രീ കൂട്ടായ്മ ഉണ്ടാക്കിയപ്പോൾ ഇവരെ അതിന്റെ നാലകലത്തേക്ക് പ്രവേശിപ്പിക്കാത്തതിന്റെ കുശുമ്പാണ് ഭാഗ്യലക്ഷ്മിക്ക് എന്നും ആളുകൾ കളിയാക്കുന്നു.

പണ്ടത്തെ കേസെന്തായി

പണ്ടത്തെ കേസെന്തായി

സലിം കുമാറിന്റെ അഭിപ്രായം വളരെ മോശമായി പോയി എന്നത് തന്നെയാണ് എന്റെയും അഭിപ്രായം. ഉറ്റ സുഹൃത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. അതല്ല പണ്ടൊരു പെൺകുട്ടിയേം കൊണ്ട് ഒരു പത്ര സമ്മേളനം നടത്തിയിരുന്നു. അതെന്തായി? - ഇങ്ങനെ ഒരു ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. വടക്കാഞ്ചേരി കോടതിയിലൊന്ന് പോയി ചോദിക്കണേ ചേട്ടാ - എന്നാണ് ഭാഗ്യലക്ഷ്മി ഇതിന് നൽകുന്ന മറുപടി.

എന്തിനാണീ ഇരട്ടത്താപ്പ്

എന്തിനാണീ ഇരട്ടത്താപ്പ്

മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ ഭാഗ്യലക്ഷ്മി കണ്ടിരുന്നു ജയന്തന്റെ വിഷയത്തിൽ ശക്തമായി ഇടപെടുകയും ചെയ്തു ഇതിൽ ഇടപെട്ടു എന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു എന്തിനി ഇരട്ടതപ്പ് നിങ്ങൾക്കിതിന്റെ ആവശ്യമുണ്ടോ എന്ന് ഒരാളുടെ ചോദ്യം. ഞാൻ മുഖ്യമന്ത്രിയെ കണ്ടോ? ഞാനറിഞ്ഞിട്ടുപോലുമില്ല...ശ്രമിച്ചു നടന്നില്ല സുഹൃത്തേ - എന്ന് ഭാഗ്യലക്ഷ്മി മറുപടി നൽകുന്നു.

എല്ലാവർക്കും ജോലിയുണ്ടല്ലോ

എല്ലാവർക്കും ജോലിയുണ്ടല്ലോ

ചേച്ചിയുടെ ഒരുകാര്യം നോക്കണേ എന്താ പ്രതികരിക്കാൻ വൈകിയത് എന്ന് ചോദിച്ചപ്പോൾ എനിക്കൊരു ജോലിയില്ലേ എന്ന്. അതുപോലെ തന്നെയല്ലേ സ്ത്രീ സംഘടനയിൽ ഉള്ളവരും അവരും ജോലിയൊക്കെ കഴിഞ്ഞു പ്രതികരിക്കുമായിരിക്കും. നിങ്ങളെക്കാളും തിരക്കുള്ളവരായിരിക്കും ചിലപ്പോൾ അവർ. ആദ്യം ഞാൻ ഞാൻ എന്ന ഭാവം എടുത്തു കളയൂ - ഭാഗ്യലക്ഷ്മിക്ക് ഫ്രീയായി ഒരു ഉപദേശം.

നിർഭാഗ്യകരം തന്നെ

നിർഭാഗ്യകരം തന്നെ

മാഡത്തിനോട് എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെയാണ് അഭിപ്രായം എഴുതിയത്... മാഡം സ്ത്രീകളുടെ വിഷയത്തിൽ ഇടപെട്ട് പ്രതികരിക്കുന്ന ഒരാൾ ഇത്രയും ദിവസം ആയിട്ടും പ്രതികരിച്ചില്ല... ഇന്ന് മാത്രം എത്ര പേർ നടൻ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നു. പക്ഷേ കൊടും ക്രൂരതക്ക് ഇരയായ ആ സഹോദരിയെ പിന്തുണച്ച് ഒരാൾ പോലും രംഗത്ത് വന്നില്ല.... നിർഭാഗ്യകരം എന്ന് മാത്രമേ പറയാനുള്ളു.

English summary
Artist Bhagya Lakshmi lashes out against Salim Kumar statement in a Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X