കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും പ്രതീക്ഷിക്കുന്നില്ല... ദിലീപ് പ്രേമികളുടെ മുഖംമൂടി വലിച്ചൂരി സജിത

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയ്ക്ക് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ആദ്യം മുതലേ കൂടെ നില്‍ക്കുന്നവരില്‍ ഒരാള്‍ ആണ് സജിത മഠത്തില്‍. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സോഷ്യല്‍ മീഡിയയിലെ മുഖവും സജിത തന്നെ.

ഓണക്കാലമായപ്പള്‍ ജയിലില്‍ എത്തി ദിലീപിനെ കാണാന്‍ തിരക്ക് കൂട്ടിയ സിനിമയിലെ ആണ്‍ലോകത്തിനെതിരെ അതി ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോള്‍ സജിത മഠത്തില്‍. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ പ്രകാശ് രാജ് എടുത്തതുപോലെയുള്ള ആര്‍ജ്ജവമൊന്നും കേരളത്തിലെ ആണ്‍ലോകത്ത് നിന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് സജിത പറയുന്നത്.

എന്നാല്‍ ഒന്ന് മാത്രം ഉറപ്പിച്ച് പറയാം. അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നത്. സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ചിലത് പറയാതിരിക്കാനാവില്ല

ചിലത് പറയാതിരിക്കാനാവില്ല

ചിലത് പറയാതിരിക്കാനാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് സജിത തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഞാൻ അവൾക്ക് ഒപ്പമാണ് എന്നതിന്റെ അർത്ഥം ഞാൻ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്.

കുറ്റാരോപിതര്‍ മുന്നിലുണ്ട്

കുറ്റാരോപിതര്‍ മുന്നിലുണ്ട്

ചിലർ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തിൽ പെടാതെ കാക്കാൻ നമുക്ക് ഒരു ഗവൺമെന്റും അവൾക്ക് ഒപ്പം നിൽക്കുന്നവരും ജാഗ്രത പുലർത്തുന്നുമുണ്ട്.

ആണ്‍ലോകം കരുതുന്നതുപോലെ

ആണ്‍ലോകം കരുതുന്നതുപോലെ

സിനിമയുടെ ഭൂരിപക്ഷ ആൺലോകം കരുതുന്നതു പോലെ കുറ്റ ആരോപിതർ നിഷ്കളങ്കരായിരിക്കാം, അല്ലെങ്കിൽ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങൾ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെ എന്നു നിങ്ങൾക്ക് പ്രാർത്ഥിക്കാം.അതാണു സത്യമെന്ന് വിശ്വസിക്കാം.

സത്യമായുള്ളത് ഒന്ന് മാത്രം

സത്യമായുള്ളത് ഒന്ന് മാത്രം

എനിക്ക് കൺമുമ്പിൽ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവൾ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാൻ ആവില്ല.

നന്മയുള്ള ഹൃദയം

നന്മയുള്ള ഹൃദയം

അസുഖകരമായ ഓർമ്മകളെ നെഞ്ചിൽ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാൻ അവൾ നടത്തുന്ന കൈകാലിട്ടടിക്കൽ കാണാൻ നിങ്ങൾക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാൽ മാത്രം മതി.

എളുപ്പമല്ല അത്

എളുപ്പമല്ല അത്

എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാൻ എന്നു മനസ്സിലാക്കാൻ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാൽ മാത്രം മതി.
അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആൺ സിനിമാ ലോകം ചെയ്യുന്നത്.

പ്രകാശ് രാജിന്‍റെ ആര്‍ജ്ജവം

പ്രകാശ് രാജിന്‍റെ ആര്‍ജ്ജവം

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആർജ്ജവമൊന്നും ഞാൻ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവൾക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.

സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് സജിത മഠത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

എത്ര പേര്‍ രംഗത്ത് വന്നു

എത്ര പേര്‍ രംഗത്ത് വന്നു

നടി ആക്രമിക്കപ്പെട്ട സമയത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൂപ്പര്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന് ശേഷം ഒളിഞ്ഞും തെളിഞ്ഞും ദിലീപിന് പിന്തുണയര്‍പ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ സാഹചര്യത്തില്‍ സജിത മഠത്തിലിന്‍റെ വിമര്‍ശനത്തിന്റെ ആഴം കൂടുന്നു.

നീതിയ്ക്ക് വേണ്ടി, നിലപാട്?

നീതിയ്ക്ക് വേണ്ടി, നിലപാട്?

ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി താര സംഘടനയായ അമ്മ എന്ത് ചെയ്തു എന്ന ചോദ്യവും ബാക്കിയാണ്. രണ്ട് പേരും അമ്മയുടെ മക്കളാണ് എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ദിലീപിനെ ജയിലില്‍ പോയി കണ്ട് കണ്ണീര്‍ വാര്‍ക്കുന്നത് കാണുന്പോള്‍ സജിതയെ പോലുള്ളവര്‍ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമു

English summary
Attack against Actress: Sajitha Madathil Criticises the Male Cinema World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X