'അവളുടെ രാവുകള്‍'... മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഇരുപ്പം വീട് ശശിധരൻ; രണ്ടാമത്തെ 'എ പടം'
അവളുടെ രാവുകള്‍ എന്ന് സിനിമ പേര് മലയാളികള്‍ ഒരിക്കലും മറക്കില്ല. കാരണം, അതുവരെ മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു അത്യപൂര്‍വ്വ പരീക്ഷണം ആയിരുന്നു അത്.
ഒരുപക്ഷേ ഐവി ശശി എന്ന സംവിധായകന്റെ സിനിമ ജീവിതത്തില്‍ ഇത്രയേറെ വ്യത്യസ്തമായ ഒരു സിനിമ വേറെ ഉണ്ടായിട്ടുണ്ടാവില്ല. ആ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് സീമ പിന്നീട് ശശിയുടെ ജീവിത സഖിയും ആയി മാറി.
മലയളത്തിലെ രണ്ടാമത്തെ അഡള്‍ട്ട്സ് ഓണ്‍ലി ചിത്രം ആയിരുന്നു 'അവളുടെ രാവുകള്‍'. എന്നാല്‍ പ്രഖ്യാപിത എ പടങ്ങളുടെ എരിവും പുളിയും ആയിരുന്നില്ല ആ സിനിമയുടെ കാതല്‍. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന വെളിപ്പെടുത്തലുകള്‍ ആയിരുന്നു അത്.

അവളുടെ രാവുകള്‍
1978 ല്‍ ആയിരുന്നു അവളുടെ രാവുകള്‍ പുറത്തിറങ്ങുന്നത്. ആലപ്പി അഷറഫിന്റേതായിരുന്നു രചന. മലയാള സിനിമയിലെ ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു ആ സിനിമ.

രാജിയുടെ ജീവിതം
രാജി എന്ന കൗമാരക്കാരിയായ ലൈംഗികത്തൊഴിലാളിയുടെ ജീവിതം ആയിരുന്നു 'അവളുടെ രാവുകള്‍'. ഒരുപക്ഷേ, ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടാവില്ല.

സീമയുടെ അരങ്ങേറ്റം
സീമയുടെ ആദ്യ സിനിമ ആയിരുന്നു 'അവളുടെ രാവുകള്‍'. പിന്നീട് മുപ്പതോളം സിനിമകളില്‍ ഐവി ശശി നായികയാക്കിയതും സീമയെ തന്നെ ആയിരുന്നു. ഒടുവില്‍ ജീവിത്തതിലെ നായികയായും സീമയെ തിരഞ്ഞെടുത്തു.

ആദ്യത്തെ 'എ പടം'
മലയാളത്തിലെ ആദ്യത്തെ എ പടം എന്ന റെക്കോര്‍ഡ് കല്യാണരാത്രിയില്‍ എന്ന ചിത്രമാണ്. എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഈ പ്രേം നസീര്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കാന് കാരണം അതിലെ ഭയപ്പെടുത്തുന്ന രംഗങ്ങള്‍ ആയിരുന്നു.

ലൈംഗികതയുടെ പേരില്‍
അമിത ലൈംഗികതയുടേയും ശരീര പ്രദര്‍ശനത്തിന്റേയും പേരില്‍ മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം എന്ന റെക്കോര്‍ഡ് അവളുടെ രാവുകള്‍ക്ക് മാത്രം സ്വന്തം. എന്നാല്‍ ശരീര പ്രദര്‍ശനമോ രതിദൃശ്യങ്ങളോ ആയിരുന്നില്ല ഈ സിനിമയുടെ ഹൈലൈറ്റ്.

പൊട്ടിപ്പോയെന്ന് കരുതി
എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമയെ അന്നത്തെ മലയാളി സമൂഹം എങ്ങനെ സ്വീകരിക്കും എന്നത് ഒരു വലിയ പ്രതിസന്ധി തന്നെ ആയിരുന്നു. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ വളരെ മോശം പ്രതികരണം ആയിരുന്നു തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.

വന്‍ ഹിറ്റ്
എന്നാല്‍ ദിവസങ്ങള്ക്ക്കം സാഹചര്യം മാറി. 'അവളുടെ രാവുക' തീയേറ്ററുകളില്‍ തരംഗമായി. ഏറെ നിരൂപക ശ്രദ്ധയും സിനിമ നേടി.

അസാമാന്യ ധൈര്യം
നായകന്, നായിക, വില്ലന്‍ എന്ന ഫോര്‍മാറ്റില്‍ മാത്രം ഹിറ്റ് ചിത്രങ്ങള്‍ പിറന്നിരുന്ന ഒരു കാലഘട്ടത്തില്‍ ആയിരുന്നു ഐവി ശശി അവളുടെ രാവുകള്‍ എടുക്കുന്നത്. നായികാ പ്രാധാന്യമുള്ള സിനിമ എന്നതിനപ്പുറം നായകനും വില്ലനും ഒന്നും അത്രയധികം പ്രാധാന്യം ഇല്ലാത്ത സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. അസാമാന്യ ധൈര്യ പ്രകടനം തന്നെ ആയിരുന്നു ഇക്കാര്യത്തില്‍ ഐവി ശശി പ്രകടിപ്പിച്ചത്.

നല്ലതും ചീത്തയും
നല്ലത് മാത്രമായി ഒന്നും ഇല്ല, ചീത്ത മാത്രമായും ഒന്നുമില്ല- ഈ സന്ദേശം തന്നെ ആയിരുന്നു അവളുടെ രാവുകള്‍. നന്മ-തിന്മകള് മനുഷ്യനില്‍ എങ്ങനെ അന്തര്‍ലീനമായിരിക്കുന്നു എന്നതിന്റെ ഒരു ചലച്ചിത്രാവിഷ്കാരം കൂടിയായിരുന്നു അവളുടെ രാവുകള്‍.

സോമനും സുകുമാരനും
സോമന്, സുകുമാരന്‍, ബഹദൂര്‍, ഉമ്മര്‍, ശങ്കരാടി, കുതിരവട്ടം പപ്പു, തോപ്പില്‍ ഭാസി, മീന, കവിയൂര്‍ പൊന്നമ്മ, സത്താര്‍, മല്ലിക സുകുമാരന്‍ തുടങ്ങി വന്‍ താരനിര തന്നെ ഉണ്ടായിരുന്നു അവളുടെ രാവുകളില്‍.

കമല്‍ ഹാസന്
കമല്‍ ഹാസന് ഗസ്റ്റ് റോളില്‍ എത്തി എന്ന പ്രത്യേകയും അവളുടെ രാവുകള്ക്കുണ്ട്. ഐവി ശശിയുംഅതിഥി വേഷത്തില്‍ അഭിനയിച്ചു.

സ്ത്രീപക്ഷ സിനിമ
മലയാളത്തിലെ എണ്ണം പറഞ്ഞ സ്ത്രീപക്ഷ സിനിമ എന്നാണ് അവളുടെ രാവുകള്‍ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും ഈ സിനിമ ചര്‍ച്ചയായി തുടരുന്നു എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ വിജയവും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications