Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തെ വിവരം അറിയാന്‍ അഖില്‍ മാരാറുടെ തന്ത്രം, വെളിപ്പെടുത്തി ഒമർ: അവസാനം വിഷ്ണു പണികൊടുക്കുമോ

ബിഗ് ബോസില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തനിക്ക് പറ്റാത്ത ഏർപ്പാടാണ് ഇതെന്ന് മനസ്സിലായിരുന്നുവെന്ന് സംവിധായകന്‍ ഒമർ ലുലു. ഇതോടെ എനിക്ക് പുറത്ത് പോവണമെന്നും ആരും വോട്ട് ചെയ്യരുതെന്നും ക്യാമറ നോക്കി പറഞ്ഞിരുന്നുവെന്നും ഒമർ ലുലു പറയുന്നു. ബിഗ് ബോസിലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ താരം കഴിഞ്ഞ ആഴ്ച പുറത്തായിരുന്നു. ഇതിന് പിന്നാലെ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് എന്താണെന്ന് എനിക്ക് അറിയണമായിരുന്നു. അത് അറിഞ്ഞു. അല്ലാതെ അവരുടെ ഗെയിമിലൊന്നും എനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. രണ്ടാം സീസണ്‍ മുതല്‍ എന്നെ വിളിക്കുന്നുണ്ട്. ശക്തമായ മത്സരാർത്ഥി എന്നതുകൊണ്ട് ഞാന്‍ മനസ്സിലാക്കുന്നത് ക്ഷമിക്കുന്നവും വിട്ടുവീഴ്ച ചെയ്യുന്നുവനുമാണ്. ഒരു ഗെയിമിന്റെ ഭാഗമാണെങ്കിലും ആരെയെങ്കിലും വേദനിപ്പിക്കാനും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.

Bigg Boss Malayalam

ഒരു പിആറും സെറ്റ് ചെയ്യാതെയാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. യഥാർത്ഥത്തില്‍ ബിഗ് ബോസിനെക്കുറിച്ച് അറിയാനാണ് പോയത്. പറ്റുന്നതായിരുന്നെങ്കില്‍ അവിടെ തുടരണമെന്നും ആഗ്രഹമുണ്ടായിരുന്നു. അവിടെയുള്ള എല്ലാവരും വിചാരിച്ചത് ഞാന്‍ എല്ലാം പഠിച്ച് വന്ന്, എല്ലാവരേയും ശരിയാക്കുമെന്നായിരുന്നു. അതുകൊണ്ട് തന്നെ ആദ്യത്തെ രണ്ട് ദിവസം ആരും എന്നോട് അത്ര അടുത്തിരുന്നില്ലെന്നും ഒമർ ലുലു പറയുന്നു.

അഖില്‍ മാരാറുമായിട്ടാണ് ആദ്യം കമ്പനിയായത്. പുറത്തെ കാര്യങ്ങളൊക്കെ അറിയാന്‍ വേണ്ടിയായിരുന്നു മാരാരുടെ വരവ്. ആദ്യത്തെ ദിവസം മുതല്‍ തന്നെ പൂളില്‍ ഇറങ്ങാമെന്ന് അവന്‍ പറയുന്നുണ്ടായിരുന്നു. ആദ്യം എനിക്ക് അത് മനസ്സിലായില്ല. പിന്നീടാണ് മൈക്ക് മാറ്റിയിട്ടാണല്ലോ പൂളില്‍ ഇറങ്ങുന്നതെന്ന് ഓടിയത്. അതോടൊപ്പം തന്നെ വൈല്‍ഡ് കാർഡ് എന്‍ട്രിയായി പോവുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മനസ്സിലായി. ഒരു കൂട്ടം സെറ്റായ ആളുകള്‍ക്കിടയിലേക്കാണ് നമ്മള്‍ ഇടിച്ച് കയറാന്‍ പോവുന്നത്.

നമ്മുടെ എത്തിക്സ് കളഞ്ഞ് കുളിച്ചിട്ടുള്ള ഒരു ഇടിച്ച് കയറ്റം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നെ ഇടക്ക് ദേഷ്യം വരും. അതിന്റെ ഭാഗമായിട്ടായിരുന്നു ബാത്ത്റൂമൊക്കെ ചവിട്ടിപ്പൊളിച്ചത്. എത്രയായാലും ഗെയിമിനൊക്കെ ഒരു എത്തിക്സ് വേണമല്ലോ. ചവിട്ടിപ്പൊളിച്ചതിന് പുറത്താക്കുന്നതില്‍ പുറത്താക്കട്ടെയെന്നാണ് മൈന്‍ഡിലായിരുന്നു. എന്നാല്‍ ഞാന്‍ മൂത്രമൊഴിക്കുന്ന സമയത്താണ് ഡോർ പൊളിച്ചതെന്ന് അഞ്ചൂസ് ആരോപിച്ചപ്പോള്‍ എനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നുവെന്നും ഒമർ ലുലു വ്യക്തമാക്കുന്നു.

Bigg Boss Malayalam

ഫൈനലില്‍ എത്തുമ്പോള്‍ വിഷ്ണു മാരാറെ തള്ളിപ്പറയും, തള്ളിപ്പറഞ്ഞില്ലെങ്കില്‍ ബിഗ് ബോസ് തള്ളിപ്പറയിപ്പിക്കും. അതാണ് ബിഗ് ബോസ്. അപ്പോള്‍ അവർക്ക് റേറ്റിങ് കൂടി. മാരാർക്ക് കപ്പ് കൊടുക്കുന്നോ അതോ നിങ്ങള്‍ക്ക് കപ്പ് വേണോ എന്ന് ചോദിച്ചാല്‍ വിഷ്ണു എന്തായിരിക്കും പറയുക. എനിക്ക് വേണം എന്ന് പറയുമെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും ഫൈനലില്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

അതേസമയം, വിഷ്ണു ജോഷിയുടെ നിലവിലെ മാരാർ ബന്ധം തന്ത്രമാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. വിഷ്ണു ജോഷി. പെർഫെക്ട് ബിബി മെറ്റീരിയൽ. ഗെയിം ചേഞ്ചറും ബെസ്റ്റ് പ്രോവൊക്കറുമാണ്. പിന്നെ എന്ത് കൊണ്ട് മാരാരുടെ തണലിൽ വിഷ്ണു നിൽക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതിനെല്ലാം വിഷ്ണുവിന് വ്യക്തമായ ഗെയിം പ്ലാൻ ഉണ്ടെന്നുമാണ് ആരാധകർ വ്യക്തമാക്കുന്നത്.

മാരാരെ വിഷ്ണു ആദ്യ ആഴ്ചയിൽ തന്നെ അളന്നു. ബിഗ് ബോസ്സിന്റെ ചരിത്രം നോക്കിയാൽ ഷോയേക്കാൾ വളർന്ന ടോക്സിക്ക് മത്സരാർഥികളെ അധികം വാഴിക്കില്ല എന്ന് വിഷ്ണുവിന് അറിയാം. ഭൂരിപക്ഷ മലയാളികളുടെ മനോഭാവം വച്ച് നോക്കിയാൽ മാരാർ പെട്ടെന്ന് സ്വീകാര്യത നേടും എന്ന് അവൻ മനസ്സിലാക്കി. പക്ഷേ കയ്യിലിരുപ്പ് നല്ലതല്ലാത്തത് കൊണ്ട് 70-80 ദിവസങ്ങൾക്കിടയിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി ബിഗ്‌ബോസ് മാരാരെ പുറത്തു കളയും.

സ്ത്രീകളെയും ആദിവാസികളെയും അപമാനിക്കുന്ന, സഹമത്സരാർഥികളോട് ലൈംഗികചേഷ്ടകൾ കാട്ടുന്ന ഒരാൾ വിജയിക്കാൻ ഷോ അണിയറക്കാർ അനുവദിക്കില്ല. അപ്പോ പുറത്താകുന്ന മാരാരുടെ ജനസമ്മതി സ്വാഭാവികമായും മാരാരുടെ പ്രിയപ്പെട്ടയാൾക്ക് ലഭിക്കും. മാരാരുടെ തമ്പി ആയി നിന്ന് ഗെയിം കളിച്ചു മാരാർ ആർമിയുടെ വോട്ട് തട്ടിയെടുക്കാം എന്ന സിംപിൾ ലോജിക്ക്. ഈ തന്ത്രം വിജയിക്കുമോ? വിഷ്ണു ഈ സീസൺ ടൈറ്റിൽ നേടുമോ? അതോ ബിഗ്‌ബോസ്സ് അണിയറക്കാർ ഗെയിം മാറ്റി കളിക്കുമോയെന്ന് കണ്ടറിയാമെന്നും ആരാധകർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+