"നിനക്കെന്താ ഒന്ന് താഴ്ന്നുകൊടുത്താൽ?" "നീയാരെന്നാണ് നിന്റെ വിചാരം?" കുറിപ്പുമായി കിടിലം ഫിറോസ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് കിടിലം ഫിറോസ്. ഷോയിലെ ഏറ്റവും കരുത്തരായ മത്സരാർത്ഥികളിൽ ഒരാൾ. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ആർജെ എന്ന നിലയിലും സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലും കിടിലം ഫിറോസ് പ്രശസ്തനാണ്.
ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ കിടിലം ഫിറോസിന്റെ പോസ്റ്റുകൾ കൂടുതൽ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ഫിറോസിന്റെ ഏറ്റവും പുതിയ പോസ്റ്റും നിർണായകമായ ഒരു പ്രശ്നത്തെ മുൻനിർത്തിക്കൊണ്ടുളളതാണ്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

കിടിലം ഫിറോസിന്റെ കുറിപ്പ് വായിക്കാം: ' കണ്ടീഷനിങ് ആണ് പ്രശ്നം!!കേട്ടിട്ടുണ്ടോ അങ്ങിനെ? ഉണ്ടെങ്കിലും ഇല്ലെങ്കിലും നാമെല്ലാവരും അതിലൂടെ പരുവപ്പെട്ടവരാണ്!! നമുക്ക് ചുറ്റുമുള്ള എൺപത് ശതമാനം പ്രശ്നങ്ങളും ആ ഒരൊറ്റക്കാരണം കൊണ്ടാണ് ഉണ്ടാകുന്നതും! എന്താണ് കണ്ടീഷനിംഗ് ??? സമൂഹം അവർക്കനുസരിച്ചു നമ്മളെ മെരുക്കിയെടുക്കുന്ന ഒന്നാണ് അത് . തീരെ കുഞ്ഞായിരിക്കുമ്പോളാണ് അത് തുടങ്ങുക !!

"നീയൊരു പെൺകുട്ടിയാണ് !അടക്കവും ഒതുക്കവും വേണം !!" "നീയൊരു ആൺകുട്ടിയല്ലേ ?ആൺകുട്ടികൾ കരയാൻ പാടില്ല !" "നിനക്കെന്താണ് മറ്റുള്ള കുട്ടികളെപ്പോലെ പെരുമാറിയാൽ ?" "നീയെന്തിനാ ഇങ്ങനെ നടക്കുന്നത് ?സാധാരണക്കാരെ പോലെ ആകു " "നിനക്ക് ഞങ്ങളൊക്കെ സംസാരിക്കുന്നതുപോലെ സംസാരിച്ചൂടെ "? "ഭർത്താവിനെ ഈശ്വരതുല്യം കാണണം !" "ഭാര്യ കർമത്തിൽ ദാസിയാണ് !!" "പുരുഷൻ കഴിച്ചതിന്റെ ബാക്കി കഴിക്കുന്നതിൽ അഭിമാനിക്കണം "

"നിനക്കെന്താ ഒന്ന് താഴ്ന്നുകൊടുത്താൽ ??" "നീയാരെന്നാണ് നിന്റെ വിചാരം ?" "നിന്റെ നിറം കറുപ്പാണ് !കല്യാണം ബുദ്ധിമുട്ടാകും !!" "ഇതെന്തൊരു വണ്ണമാണ് .കുറച്ചില്ലെങ്കിൽ പുറത്തിറങ്ങി എങ്ങിനെ നടക്കും ??" "ഇത്രേം ഒന്നും ഒരുങ്ങേണ്ട കാര്യമില്ല !" "നീയെന്തിനാ അവനോട് /അവളോട് മിണ്ടുന്നത് ?നമുക്ക് പറ്റിയതല്ല " "ഒന്ന് പതിയെ സംസാരിക്ക് " "ഓവർ സ്മാർട്ട് ആകല്ലേ .." "ഉമ്മറത്ത് ആൾക്കാരുണ്ട് .അങ്ങോട്ട് പോകണ്ട " "നെഞ്ച് വിരിക്കാതെ നടക്കൂ " "നീയെന്തിനാണ് ഇങ്ങനെ ദിവാസ്വപ്നം കണ്ടു നടക്കുന്നത് ??"

ഞാൻ പറഞ്ഞില്ലേ ,ഇതിലേതെങ്കിലും ഒന്നിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ട് !!ഒരുപക്ഷേ ഇതിനേക്കാൾ വലിയ കണ്ടീഷനിങ്ങിനു നമ്മൾ വിധേയരായിട്ടുണ്ട്!!!അടിച്ചമർത്തലാണത് !!! ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മേലുള്ള കടന്നുകയറ്റം !മറ്റുള്ളവരുടെ നിയമങ്ങൾ അവർക്കായി പാലിക്കപ്പെടേണ്ട ദുരവസ്ഥ എന്ത് കഷ്ടമാണ് !!!! വേറെയും ചിലതുണ്ട് . -നിറമുള്ള വസ്ത്രങ്ങൾ എല്ലായിടത്തും പാടില്ല !!(അതെന്താ ?) -നന്നായി ഒരുങ്ങേണ്ടത് കല്യാണത്തിന് പോകുമ്പോ മതി !(മറ്റെങ്ങും പോകുന്നത് നമ്മളല്ലേ ?)

-രാഷ്ട്രീയക്കാർ/പൊതുപ്രവർത്തകർ /സാംസ്‌കാരിക നായകർ ഒക്കെ ലളിതമായി വസ്ത്രധാരണം ചെയ്യുന്നതാണ് നല്ലത്! (അല്ലെങ്കിൽ അവരുടെ പ്രവർത്തികൾക്ക് മാറ്റം ഉണ്ടാകുമോ ?) -ആരോഗ്യപ്രവർത്തകർ ദേഷ്യപ്പെടാൻ പാടില്ല !(അവരെ നമുക്ക് തല്ലാം. പക്ഷേ അവർക്ക് ദേഷ്യപ്പെടാൻ പാടില്ല !!!!വിചിത്രം ) -വിനയത്തോടെ പെരുമാറണം എല്ലാവരോടും (മനുഷ്യനാണ് ! അപ്പപ്പോ ഉള്ള മാനസിക നില അനുസരിച്ചു പെരുമാറാൻ ശ്രമിക്കൽ അല്ലേ പറ്റുള്ളൂ ?) ആ കാറ്റഗറി കണ്ടീഷനിങ് എണ്ണമില്ലാതെ നീണ്ടുപോകും !!

മാന്യതയ്ക്ക് നിരക്കാത്തതും മനസാക്ഷിക്ക് ശരികേട് എന്നു തോന്നുന്നതും ആയ കാര്യങ്ങൾ ഒഴികെ മറ്റൊരു കണ്ടീഷനിങ്ങിനും നമ്മൾ വിധേയരാകരുത് !!നമ്മുടെ കുഞ്ഞുങ്ങളെ വിധേയരാക്കുകയും ചെയ്യരുത് !! മനുഷ്യരാണ്. മീണ്ടും ,ചിരിക്കും ,സ്മാർട്ട് ആകും ,ഗ്ലൂമി ആകും ,മൂഡ് സ്വിങ് വരും ,നിറം ചിലപ്പോൾ കുറഞ്ഞാകും ജനിക്കുക ,വണ്ണം കൂടുകയോ കുറയുകയോ ചെയ്യും ,സൗഹൃദങ്ങളോട് അടുക്കും , പ്രണയമുണ്ടാകും ,ചിലപ്പോളൊക്കെ പിരിഞ്ഞുപോകും.

ആത്മവിശ്വാസത്തോടെ തലയുയർത്തി നടക്കും, മടിപിടിച്ചിരിക്കും ,ഉച്ചത്തിൽ സംസാരിക്കും... അതിനിപ്പൊ എന്താണ് ?????? നിങ്ങളെ ആരും നന്നാക്കാൻ വേണ്ടി പറയുന്നതല്ല കണ്ടീഷനിങ് ! അവരുടെ സൗകര്യത്തിനു പറയുന്നതാണ് !നമ്മളറിയാതെ നമ്മുടെ മൂക്കിലേക്ക് മൂക്കുകയറിടലാണത് !! വഴങ്ങിക്കൊടുക്കരുത് !ഇവരാരുമല്ല നിങ്ങളുടെ ജീവിതം ജീവിക്കുന്നത് !! നിങ്ങളാണ് നിങ്ങൾ മാത്രം . പരക്കട്ടെ പ്രകാശം












Click it and Unblock the Notifications