'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ പൂർത്തിയായിരിക്കുകയാണ്. വിജയി ആരെന്നത് ഇനി ചാനൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുക മാത്രമാണ് ബാക്കിയുളളത്. ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് വിധേയയായിട്ടുളള മത്സരാർത്ഥിയാണ് സൂര്യ ജെ മേനോൻ.
മണിക്കുട്ടനോടുളള പ്രണയം പോലുളള സംഭവങ്ങൾ സൂര്യയ്ക്ക് നിരവധി വിമർശകരെ സൃഷ്ടിച്ചിരുന്നു. ഫിനാലെയ്ക്ക് തൊട്ട് മുൻപ് നടന്ന എവിക്ഷനിൽ ആണ് രമ്യ പണിക്കർക്കൊപ്പം സൂര്യയും പുറത്താകുന്നത്. ബിഗ് ബോസ് വീട്ടിനുളളിൽ നടന്ന ചില കാര്യങ്ങൾക്ക് വിശദീകരണം നൽകിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യ.
പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സൂര്യയുടെ വാക്കുകൾ: ബിഗ് ബോസിൽ ജയിലില്‍ പോകുമ്പോള്‍ സങ്കടവും ദേഷ്യവും പലപ്പോഴും തോന്നിയിരുന്നു. ഒരിക്കല്‍ കോയിന്‍ കളക്ട് ചെയ്യുന്ന ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്യുകയും മൂന്നാം സ്ഥാനവും ഉണ്ടായിരുന്നു. എന്നിട്ടും ജയിലില്‍ പോകേണ്ടി വന്നു. അത് വിഷമമായിരുന്നു. പെര്‍ഫോം ചെയ്തിട്ടും ചെയ്തില്ല എന്ന് പറഞ്ഞ് നോമിനേറ്റ് ചെയ്യുമ്പോഴും വിഷമമാകുമായിരുന്നു.

താനും മണിക്കുട്ടനും കൂടി ജയിലില്‍ പോകേണ്ട ഒരു അവസ്ഥ വന്നിരുന്നു. ആ സമയത്ത് തനിക്ക് വയ്യാതിരിക്കുകയായിരുന്നു. സായി പറഞ്ഞു സൂര്യയ്ക്ക് പകരം താന്‍ പൊയ്‌ക്കോളാം എന്ന്. അങ്ങനെ മണിക്കുട്ടനും സായിയും ജയിലില്‍ പോയി. തങ്ങള്‍ മറ്റൊന്നും ചിന്തിച്ചിട്ട് കൂടിയില്ല. എന്നാല്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് എത്ര മോശമായ ഭാഷയില്‍ ആണ് ആളുകള്‍ പറയുന്നതെന്ന് മനസ്സിലായത്.

'സൂര്യയുടെ മണിയറ സ്വപ്‌നം പൊളിച്ച് കയ്യില്‍ കൊടുത്ത് സായി' എന്നൊക്കെ പറയുമ്പോള്‍, തന്റെ അച്ഛനും അമ്മയും അടക്കം കാണുന്ന ഷോയാണ്. ട്രോളുമ്പോള്‍ കുറച്ച് മാനവും മര്യാദയോടും കൂടി ട്രോളിക്കൂടെ. ഇത്രയും ക്യാമറകള്‍ക്കിടയില്‍ നിന്ന് എന്ത് മണിയറ നടക്കാനാണ്. ജയില്‍ ആണെങ്കിലും ചുറ്റും ക്യാമറകളും വെളിയില്‍ ആളുകളും ഉണ്ട്.

ആ സമയത്ത് ജയിലിലെ സമയം കുറച്ചിരുന്നു. രാത്രി ഇരിക്കേണ്ട ആവശ്യമില്ലായിരുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു. ജയിലിന് പുറത്താണെങ്കിലും മണിക്കുട്ടനോടും ബാക്കി എല്ലാവരോടും സംസാരിക്കുന്നുണ്ട്. ജയിലിനകത്ത് ആണെങ്കിലും അതൊക്കെ തന്നെയാണ് നടക്കുക. അതിന് ഇത്രയും മോശമായ ഭാഷയിലൊക്കെ ട്രോള്‍ വന്നപ്പോള്‍ നല്ല സങ്കടമായി.

ജയിലില്‍ ആയിരിക്കുമ്പോള്‍ മറ്റുളളവര്‍ വന്ന് സഹതാപം അറിയിക്കും. 'ഓഹോ എന്നെ നോമിനേറ്റ് ചെയ്തിട്ട് ഇപ്പോള്‍ സഹതാപം അറിയിക്കാന്‍ വന്നിരിക്കുകയാണോ' എന്ന് ഉള്ളില്‍ പറയും. എന്നാല്‍ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ കുഴപ്പമില്ല. കഞ്ഞിയൊക്കെയാണ് ജയിലിലെ ഭക്ഷണം. ചിലപ്പോള്‍ ചമ്മന്തിയും അച്ചാറും.

ഡിജെ ആയിരുന്നപ്പോള്‍ ആഢംബര ജീവിതം ആയിരുന്നില്ല. അത് കരിയര്‍ ആയിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാളായിരുന്നു. ക്യാമറയ്ക്ക് മുന്നിലും റിയല്‍ ലൈഫിലും രണ്ട് വ്യക്തികളാണ്. റിയല്‍ ലൈഫില്‍ എന്താണോ അങ്ങനെ തന്നെയാണ് താന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നത്. താന്‍ ജീവിതത്തില്‍ പൊതുവേ സൈലന്റ് ആയിട്ടുളള വ്യക്തിയാണ്.

സമൂഹത്തെയോ ആളുകളെയോ പേടിച്ചല്ല ജീവിക്കുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ ഷോയില്‍ വെച്ച് മണിക്കുട്ടനോടുളള ഇഷ്ടം പറയില്ലായിരുന്നു. താനുമായി ഇഷ്ടത്തിലായിരുന്ന ഒരാള്‍ വന്‍ സ്ത്രീധനം ചോദിച്ച് വിവാഹം ആലോചിച്ച് വന്നിരുന്നു. അത് ഷോയില്‍ പറഞ്ഞിട്ടുളള കാര്യമാണ്. അമ്മ ചോദിച്ചു, 'ഇത്രയും സ്ത്രീധനം എങ്ങനെ എങ്കിലും ഉണ്ടാക്കി തരാം, പക്ഷേ വാങ്ങുന്ന വ്യക്തിക്ക് അതിനുളള യോഗ്യത ഉണ്ടോ' ?

അപ്പോഴാണ് താനത് ചിന്തിച്ചത്. പണം കൊടുത്തിട്ടല്ല ഒരു ബന്ധം വാങ്ങേണ്ടത്. അമ്മയോട് പറഞ്ഞു തനിക്കാ ബന്ധം വേണ്ടെന്ന്. തന്റെ പ്രണയമല്ലേ, അത് താന്‍ കളഞ്ഞോളാം. പണത്തെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയെ വേണ്ട. എന്റെ വീട്ടുകാരെയൊന്നും നോക്കണ്ട. പക്ഷേ അവരെ അംഗീകരിക്കണം. എന്തായാലും സ്ത്രീധനം കൊടുത്തിട്ടുളള വിവാഹം വേണ്ടെന്ന് തീരുമാനിച്ചു.

ഇക്കാര്യം അയാളോട് പറഞ്ഞപ്പോള്‍, നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും എന്നായിരുന്നു മറുപടി എന്നും സൂര്യ പറഞ്ഞു. സ്ത്രീധനം നല്ല രീതിയില്‍ വാങ്ങി അയാള്‍ വേറെ വിവാഹം കഴിച്ചു. ബിഗ് ബോസ് എലിമിനേഷന്‍ കഴിഞ്ഞ് ഫോണ്‍ കിട്ടിയപ്പോള്‍ അമ്മ പറഞ്ഞത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ കുറച്ച് കഴിഞ്ഞ് തുറന്നാല്‍ മതി എന്നായിരുന്നു. തന്നെക്കുറിച്ച് കുറേ തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് അമ്മ പറഞ്ഞു. അത്രയും ഹേറ്റേഴ്‌സ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സൂര്യ പറഞ്ഞു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications