Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിബി താരങ്ങളുടെ ചെന്നൈയിലെ ചിത്രങ്ങളിൽ ഈ ഫൈനലിസ്റ്റില്ല, ഫാൻസിനെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്

ചെന്നൈ: ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ഫിനാലെയ്ക്ക് അരങ്ങുണര്‍ന്ന് കഴിഞ്ഞു. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷോയുടെ ഫൈനലിനായുളള ഷൂട്ടിംഗും മറ്റ് ഒരുക്കങ്ങളും ചെന്നൈയില്‍ നടന്ന് കൊണ്ടിരിക്കുന്നു.

ഫൈനലില്‍ എത്തിയ 8 മത്സരാര്‍ത്ഥികളും പുറത്തായവരും സെലിബ്രിറ്റികളുമടക്കം ചെന്നൈയിലുണ്ട്. ലൊക്കേഷനില്‍ നിന്നും താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്ത് വരുന്നുണ്ട്. അതിലെല്ലാം ഒരാള്‍ മിസ്സിംഗ് ആണ്.

1

ബിഗ് ബോസ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോഴാണ് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഷൂട്ടിംഗ് നിര്‍ത്തി വെയ്‌ക്കേണ്ടി വന്നത്. അതിന് ശേഷം വിജയിയെ കണ്ടെത്താനുളള ഓണ്‍ലൈന്‍ വോട്ടിംഗ് പൂര്‍ത്തിയായിട്ടും ഫിനാലെ എപ്പോള്‍ എന്ന ചോദ്യത്തിനുളള ഉത്തരം അനിശ്ചിതമായി നീണ്ട് പോയിരുന്നു. ഒടുവില്‍ ഫിനാലെ ഉടനെ തന്നെ ഉണ്ടാവും എന്ന് വ്യക്തമായിരിക്കുകയാണ്.

2

ബിഗ് ബോസ് ഫിനാലെയില്‍ ഇടം നേടിയ മത്സരാര്‍ത്ഥികള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഒപ്പം നേരത്തെ ഷോയില്‍ നിന്നും പുറത്ത് പോയ പൊളി ഫിറോസ്, സൂര്യ ജെ മേനോന്‍, രമ്യ പണിക്കര്‍, സജ്‌ന, അഡോണി അടക്കമുളളവരും ചെന്നൈയില്‍ എത്തിയിട്ടുണ്ട്. മാത്രമല്ല സുരാജ് വെഞ്ഞാറമ്മൂട്, ധര്‍മ്മജന്‍ അടക്കമുളള സിനിമാ താരങ്ങളും ഫിനാലെ ഷൂട്ടിന് എത്തിയിട്ടുണ്ട്.

3

ഡിംപല്‍ ഭാലും കിടിലം ഫിറോസും അടക്കമുളളവര്‍ ചെന്നൈയിലേക്കുളള യാത്രയുടേയും ലൊക്കേഷനില്‍ എത്തിയതിന് ശേഷമുളളതുമായ ചിത്രങ്ങളും വീഡിയോകളും അടക്കം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോകളിലും വീഡിയോകളിലും ഫൈനലിസ്റ്റായ സായ് വിഷ്ണുവിനെ മാത്രം കാണുന്നില്ല എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

4

ഇതോടെ സായ് വിഷ്ണു എവിടെ എന്നുളള അന്വേഷണങ്ങളായി. ഫിനാലെയില്‍ സായ് വിഷ്ണു ഉണ്ടാകില്ലേ എന്നുളള ആശങ്കയും ആരാധകര്‍ പങ്കുവെച്ച് തുടങ്ങി. സായ് വിഷ്ണു ചെന്നൈയില്‍ എത്തിയെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് മറ്റ് മത്സരാര്‍ത്ഥികളെ പോലെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളോ ഫിനാലെയുടെ മറ്റ് വിശേഷങ്ങളോ പങ്കുവെയ്ക്കാത്തത് എന്നുളള ചോദ്യങ്ങളും ഉയര്‍ന്നു.

5

ഒടുവില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തില്‍ സായി വിഷ്ണുവിന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അടക്കമുളളവരെത്തുന്ന പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ഈ സിനിമയ്ക്ക് വേണ്ടിയുളള ലുക്കിലാണ് സായ് വിഷ്ണു ഇപ്പോഴുളളത് എന്നാണ് സൂചന

6

അതുകൊണ്ടാണ് സായ് തന്റെ ചിത്രങ്ങളോ വീഡിയോയൊ ഒന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാത്തത് എന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്. ബറോസിലെ ഈ ലുക്കില്‍ പ്രേക്ഷകര്‍ക്ക് ആദ്യമായി സായ് വിഷ്ണുവിനെ കാണാന്‍ സാധിക്കുക ബിഗ് ബോസിന്റെ ഫിനാലെ വേദിയില്‍ വെച്ചായിരിക്കും എന്ന് വേണം കരുതാന്‍. ബറോസില്‍ സായ് ഉളള കാര്യം മോഹന്‍ലാല്‍ തന്നെ ഫിനാലെ വേദിയില്‍ അറിയിച്ചേക്കും.

Recommended Video

cmsvideo
    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | Oneindia Malayalam
    7

    ജിജോ പുന്നൂസിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ബറോസില്‍ ഒരു വേഷം ലഭിക്കുന്നത് സായ് വിഷ്ണുവിന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറിയേക്കും. ബിഗ് ബോസ് ഷോയില്‍ വളരെ അധികം ആരാധകരുളള ഒരു മത്സരാര്‍ത്ഥിയായ സായ് ഇത്തവണ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആള്‍ കൂടിയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+