Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവേശത്തിൽ പ്രതിഫലം വിളിച്ച് പറഞ്ഞ് മണിക്കുട്ടൻ; താരത്തിന് ഒന്നും രണ്ടും ലക്ഷമല്ല, ഞെട്ടി സഹമത്സരാർത്ഥികൾ

പ്രേക്ഷകരെ ഒരോ ദിവസവും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് സീസണ്‍ 3 മുന്നേറുകയാണ്. ഇനി ദിവസങ്ങള്‍ മാത്രമാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്കുള്ളത്. ഫൈനലില്‍ ഏതൊക്കെ മത്സരാര്‍ത്ഥികള്‍ എന്നും എന്ന ചര്‍ച്ചകള്‍ ബിഗ് ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്.

വാശിയേറിയ പോരാട്ടമാണ് ഓരോ ദിവസവും ഹൗസില്‍ നടക്കുന്നത്. ശക്തരായ മത്സരാര്‍ത്ഥികളെ ഹൗസില്‍ മാനസികമായി തളര്‍ത്താനുള്ള എല്ലാ നീക്കവും നടത്തുന്നുണ്ട്. ഇതിനിടെ മണിക്കുട്ടന്‍ ബിഗ് ബോസില്‍ ലഭിക്കുന്ന തന്റെ പ്രതിഫലത്തെ കുറിച്ച് വിളിച്ച് പറഞ്ഞിരിക്കുകയാണ്.

കിടിലം ഫിറോസിന്റെ നീക്കം

കിടിലം ഫിറോസിന്റെ നീക്കം

മണിക്കുട്ടനെ മാനസികമായി തളര്‍ത്താനുള്ള നീക്കം കിടിലം ഫിറോസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ ഹൗസില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നാലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നാണ് മണിക്കുട്ടന്‍ അറിയിച്ചത്. ഇതിനിടെയാണ് തന്‍രെ പ്രതിഫലം എത്രയാണെന്ന് മണിക്കുട്ടന്‍ വിളിച്ചുപറഞ്ഞത്.

 പ്രതിഫലം ലക്ഷ്യം വച്ച് എത്തുന്നവര്‍

പ്രതിഫലം ലക്ഷ്യം വച്ച് എത്തുന്നവര്‍

ബിഗ് ബോസ് ഹൗസില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ പ്രധാനമായി തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ലക്ഷ്യമാക്കിയാണ് എത്താറുള്ളത്. ഇക്കാര്യം പലരും തുറന്നു പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ സീസണിലെ പല മത്സരാര്‍ത്ഥികളും അക്കാര്യം തുറന്നു പറഞ്ഞിരുന്നു.

 മണിക്കുട്ടന്റെ സ്വപ്‌നങ്ങള്‍

മണിക്കുട്ടന്റെ സ്വപ്‌നങ്ങള്‍

സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് മണിക്കുട്ടന്റെ ഏറ്റവും വലിയ സ്വപ്നം. ഇക്കാര്യം മാതാപിതാക്കള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പ്രതിഫലം എത്രയാണെന്ന് വ്യക്തത വന്നിട്ടില്ലെങ്കിലും മണിക്കുട്ടന്‍ തനിക്ക് ലഭിക്കുന്നതിന്റെ കണക്ക് വ്യക്തമാക്കുകയായിരുന്നു.

50 ലക്ഷത്തിന്റെ കണക്ക്

50 ലക്ഷത്തിന്റെ കണക്ക്

എല്ലാ മത്സരാര്‍ത്ഥികളുടെയും പ്രതിഫലത്തിന്റെ കണക്കില്‍ വ്യക്ത വന്നില്ലെങ്കിലും ഒരു അമ്പത് ലക്ഷത്തിന്റെ കണക്കാണ് മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതോടെ മണിക്കുട്ടന് 50 ലക്ഷമാണ് ബിഗ് ബോസില്‍ പ്രതിഫലം ലഭിക്കുന്നതെന്ന സൂചനയും പുറത്തുവന്നു. ഇക്കാര്യം ആരാധകര്‍ക്കിടെയിലും ചര്‍ച്ചയായിട്ടുണ്ട്.

മണിക്കുട്ടന്‍ പറഞ്ഞത്

മണിക്കുട്ടന്‍ പറഞ്ഞത്

നിങ്ങള്‍ നന്നായി ഗെയിം കളിച്ചാല്‍ മതി, നിങ്ങള്‍ നന്നായി ടാസ്‌ക് കംപ്ലീറ്റ് ചെയ്താല്‍ മതി. വീക്ക് ആയിട്ടുള്ളവര്‍ തനിയെ പുറത്തായിക്കൊള്ളും. പക്ഷെ ഒരു വ്യക്തി ഇവിടെ നിന്നും പുറത്തു പോയാലും, ജീവിക്കാന്‍ പോലും അനുവദിക്കില്ല. അവന് പിന്നീട് മുന്‍പോട്ട് ജീവിതം പോലും ഇല്ല എന്ന രീതിയിലേക്ക് ആക്കാന്‍ ആയി ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

ലോണ്‍ എടുക്കേണ്ടി വന്നാലും

ലോണ്‍ എടുക്കേണ്ടി വന്നാലും

50 ലക്ഷം ലോണ്‍ എടുത്തു ബിഗ് ബോസിന് അടിക്കേണ്ടി വന്നാലും വേറെ ഒരാളുടെ ജീവിതം നശിപ്പിക്കും എന്ന് പറയുന്ന ആളെ ഇനിയും എതിര്‍ത്തിരിക്കും. അര്‍ഹതയുള്ളവര്‍ ബിഗ് ബോസ് ആയിക്കൊള്ളൂ' എന്നുമാണ് മണിക്കുട്ടന്‍ പറഞ്ഞത്. ഇതോടെയാണ് മണിക്കുട്ടന്റെ പ്രതിഫലം 50 ലക്ഷമാണെന്ന് വെളിപ്പെട്ടത്.

ഫിറോസ് പറഞ്ഞ കാര്യങ്ങള്‍

ഫിറോസ് പറഞ്ഞ കാര്യങ്ങള്‍

കിടിലം ഫിറോസ് അടക്കമുള്ളവര്‍ സ്ത്രീകള്‍ക്കെതിരെ പറഞ്ഞ കാര്യങ്ങളും നാട്ടുക്കൂട്ടം ടാസ്‌കിനിടയിലും അല്ലാതെയുമായി നടന്ന കാര്യങ്ങളുമൊക്കെയാണ് ഇതിന് പിന്നില്‍. ഭക്ഷണം കഴിക്കുന്നതിനിടെ സഹമത്സരാര്‍ഥികളുമായി സംസാരിക്കുന്നതിനിടെയാണ് മണിക്കുട്ടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചര്‍ച്ചയാക്കി ആരാധകര്‍

ചര്‍ച്ചയാക്കി ആരാധകര്‍

ഇതോടെയാണ് പ്രതിഫലം 50 ലക്ഷമാണെന്ന ചര്‍ച്ചകള്‍ ബിഗ് ബോസ് ഗ്രൂപ്പുകളിലും ആരംഭിച്ചു. ഇത്രയും വലിയ തുക മണിക്കുട്ടന് മാത്രമായിരിക്കും ലഭിക്കുകയെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ടൈറ്റില്‍ വിന്നറായി മണിക്കുട്ടന്‍ വരുമെന്നാണ് ഭൂരിപക്ഷം ആരാധകരും പറയുന്നത്.

വിജയ സാധ്യത മണിക്കുട്ടന്

വിജയ സാധ്യത മണിക്കുട്ടന്

ഇന്ന് ബിഗ് ബോസ് 70 ദിവസത്തോളം പിന്നിടുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത പ്രഖ്യാപിക്കുന്നത് മണിക്കുട്ടനാണ്. എന്നാല്‍ ഇതോടൊപ്പം മറ്റ് മത്സരാര്‍ത്ഥികളും ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇനി കാര്യങ്ങള്‍ മാറി മറിയുമോ എന്നുള്ളത് കണ്ടറിയണം.

മുന്നില്‍ മണിക്കുട്ടന്‍

മുന്നില്‍ മണിക്കുട്ടന്‍

അതേസമയം, ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാര്യത്തിലും മത്സര ബുദ്ധിയുടെയും കാര്യത്തില്‍ മണിക്കുട്ടന്‍ തന്നെയാണ് മുന്നില്‍. ഈ സാഹചര്യത്തില്‍ മണിക്കുട്ടന്‍ വിജയിക്കുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+