Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്കാരം ഇല്ലെന്ന് എല്ലാവരും അറിയട്ടെ; മോശം കമന്റിന് കിടിലൻ മറുപടി നൽകി സന്ധ്യ മനോജ്, കയ്യടിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 3യുടെ പ്രേക്ഷകർക്കിടയിലേക്ക് എത്തിയ താരമാണ് നർത്തകിയായ സന്ധ്യാ മനോജ്. ബിഗ് ബോസ് മലയാളത്തിന്റെ ഫ്ലോറിലൂടെയാണ് സന്ധ്യയ്ക്ക് ആരാധകരേറുന്നത്. എപ്പിസോഡുകൾ ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ സന്ധ്യ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും 70ാമത്തെ ദിവസമത്താണ് സന്ധ്യ ബിഗ് ബോസ് ഹൌസിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

1

ഏറ്റവും പ്രിയപ്പെട്ട 70 ദിനങ്ങളെന്നാണ് ബിഗ് ബോസിൽ നിന്ന് മടങ്ങിപ്പോകുമ്പോൾ സന്ധ്യ മനോജ് മോഹൻലാൽ പ്രതികരിച്ചിരുന്നു. " 70 ദിവസം എന്നു പറയുന്നത് വലിയൊരു കാലയളവാണ്. ജീവിതത്തിലെ ഏറ്റവും വിലപിടിത്ത 70 ദിവസങ്ങൾ ആയിത്തന്നെ ഞാനിത് കൊണ്ടുനടക്കും". ബിഗ് ബോസ് എത്തിയത് മുതൽ സന്ധ്യ മനോജ് ഉൾപ്പെടുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോഴും സന്തോഷത്തോടെയാണ് സന്ധ്യ നോക്കി നിന്നത്.

2

മത്സരാർത്ഥികളിൽ എല്ലാവരോടും സൌഹൃദം വച്ചുപുലർത്തിയിരുന്ന സന്ധ്യ വഴക്കിനോ മറ്റ് പ്രശ്നങ്ങൾക്കോ ഉള്ള അവസരം ഉണ്ടാക്കിയിരുന്നില്ല. ബിഗ് ബോസിനെ മത്സരമായി കണ്ട് സ്പോർട്സ്മാൻ സ്പിരിറ്റോടെ ഓരോ ഗെയിമിനെയും നേരിട്ടുവെന്നതും എടുത്തു പറയേണ്ടതാണ്. ബിഗ് ബോസിൽ നിന്ന് പുറത്തുപോയെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ് സന്ധ്യ അടക്കമുള്ള ബിഗ് ബോസ് താരങ്ങൾ. 95ാമത്തെ ദിവസം ഷൂട്ടിംഗ് നിർത്തിവെച്ചതോടെ അവശേഷിച്ച എട്ട് മത്സരാർത്ഥികളും വീടുകളിലേക്ക് മടങ്ങിയിരുന്നു.

3

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തനിക്ക് നൽകിയ പിന്തുണയിൽ നന്ദി പ്രകടിപ്പിച്ച് സന്ധ്യാ മനോജ് രംഗത്തത്തിയിരുന്നു. മറ്റ് താരങ്ങളെപ്പോലെ ജീവിതത്തിലെ സന്തോഷങ്ങളും ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കാറുണ്ട്. നേരത്തെ ഫിറോസ് ഖാനും സജ്ന ഫിറോസും ചേർന്ന് സന്ധ്യയെ പ്രാങ്ക് ചെയ്തിരുന്നു. ഫിറോസിന്റെ യൂട്യൂബ് ചാനൽ വഴി ബിഗ് ബോസിന്റ മൂന്ന് സീസണിലെയും മത്സരാർത്ഥികളെ ഫോണിൽ വിളിച്ച് പറ്റിക്കുന്നതാണ് പരിപാടി.

4


സന്ധ്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തനിക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ച മോശം മേസേജിന്റെ സ്ക്രീൻഷോട്ട് അടക്കം സോഷ്യൽ മീഡിയയിൽ സന്ധ്യ പങ്കുവെച്ചിരുന്നു. വൃത്തികേട് എഴുതിയാൽ പോസ്റ്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് താരം അന്ന് സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചിരുന്നത്. വീണ്ടും ഇത്തരത്തിലുള്ള സംഭവം ആവർത്തിച്ചിരിക്കുകയാണ്. തനിക്ക് മോശം സന്ദേശം അയച്ചിരിക്കുന്ന വ്യക്തിയുടെ മെസേജിന്റെ സ്ക്രീൻ ഷോട്ടുകളാണ് പങ്കുവെച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് സന്ധ്യ ഇത് ഷെയർ ചെയ്തിട്ടുള്ളത്.

5

സന്ധ്യ ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയ്ക്കുള്ള റിപ്ലൈയായിട്ടാണ് മോശം കമന്റ് വന്നിട്ടുള്ളത്. ബിഗ് ബോസ് മത്സരാർത്ഥിയും നടനുമായ റംസാനുമൊത്തുള്ള ബിഗ്ബോസ് ഹൌസിൽ വെച്ചുള്ള നിമിഷങ്ങളടങ്ങുന്ന വീഡിയോയെ വിമർശിച്ചുകൊണ്ടാണ് ഒരാൾ രംഗത്തെത്തിയിട്ടുള്ളത്. നേരത്തെയും ഇതേ വ്യക്തി തന്നെ സന്ധ്യ മനോജിനെതിരെ മോശം കമന്റുമായി എത്തിയിരുന്നു.
ശല്യപ്പെടുത്തരുത്, പോടി പുല്ലേ, എന്റെ പൊന്നു ചേച്ചി കണ്ട് കണ്ട് മതിയായി ഒന്ന് നിർത്തുമോ, തുടങ്ങിയ സന്ദേശങ്ങളായിരുന്നു ഇവർ സന്ധ്യയ്ക്ക് അയച്ചിരിക്കുന്നത്. ഇതോടെ തന്റെ പേജ് അൺഫോളോ ചെയ്ത് പോകാനാണ് സന്ധ്യ ഇവരോട് ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out
    6

    എന്നാൽ സന്ധ്യ പറയുന്നതൊന്നും കേൾക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് തനിക്കെതിരെ മോശം കമന്റ് വന്ന അക്കൗണ്ട് താരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് താൻ ആ വ്യക്തിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ട് റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരം സന്ധ്യ പങ്കുവെച്ചിരിക്കുന്നത്. സംസ്കാരം ഇല്ലയെന്ന് എല്ലാവരും അറിയട്ടെയെന്നും കുറിച്ചിട്ടുണ്ട്. സന്ധ്യ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് ചർച്ചയായിരുന്നു. പൂർണ്ണ പിന്തുണയറിയിച്ചുകൊണ്ടാണ് പ്രേക്ഷകരെത്തിയിട്ടുള്ളത്.

    ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+