Get Updates
Get notified of breaking news, exclusive insights, and must-see stories!

'നോബി മാർക്കോസേ, ഈ സംഭവത്തോടെ വെറുപ്പാണ് ഇപ്പോ നിങ്ങളോട്', ബിഗ് ബോസ് ആരാധികയുടെ കുറിപ്പ്

ബിഗ് ബോസിലെ നാട്ടൂക്കൂട്ടം ടാസ്‌കില്‍ സായിക്ക് നേരെ റംസാന്‍ ചെരിപ്പ് എറിഞ്ഞത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മണിക്കുട്ടനും കിടിലം ഫിറോസും തമ്മിലുളള കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.

കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍

ചെരിപ്പ് എറിഞ്ഞ റംസാനെ ന്യായീകരിച്ച നോബി മാര്‍ക്കോസിനെതിരെ ബിഗ് ബോസ് ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് ഹൗസില്‍ പൊതു ആക്ടീവ് അല്ലാതിരുന്ന നോബി ഇത്തരത്തില്‍ പെരുമാറിയതോടെ നോബിയോട് വെറുപ്പാണെന്നാണ് ബിഗ് ബോസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആരാധകരില്‍ ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്.

ഇത്രയ്ക്കും ദുഷിച്ച കാര്യങ്ങൾ

ഇത്രയ്ക്കും ദുഷിച്ച കാര്യങ്ങൾ

കുറിപ്പ് വായിക്കാം: ' ചെരുപ്പ് എടുത്തെറിഞ്ഞതല്ല വിയർപ്പ് കാരണം ഊരി ഇട്ടതാണ്. അതിനു ചെരുപ്പ് കൊണ്ടില്ലല്ലോ?? എന്തൊക്കെ ന്യായീകരണങ്ങൾ ആണ്. നോബി മാർക്കോസേ നിങ്ങൾ ഇത്രനാളും മിണ്ടാതിരുന്നപ്പൊ എന്താണ് ഇങ്ങേരു ഒന്നും മിണ്ടാത്തത് എന്നുള്ള പരാതി ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ വായ തുറന്നാൽ വായിൽനിന്നും വരുന്നത് ഇത്രയ്ക്കും ദുഷിച്ച കാര്യങ്ങൾ ആണെങ്കിൽ ദയവുചെയ്ത് നിങ്ങൾ ഇനി മിണ്ടരുത്.

അത്ര ക്ഷമ കാണിക്കില്ലാരുന്നു

അത്ര ക്ഷമ കാണിക്കില്ലാരുന്നു

ഒറ്റ ദിവസം കൊണ്ട് ഇത്രയും നാളും നിങ്ങൾ ഒളിച്ചു വെച്ചിരുന്ന നിങ്ങളുടെ വേറെ ഒരു മുഖമാണ് പുറത്തുവന്നത്. അത് എല്ലാവരും കാണുകയും ചെയ്തു. ചെരുപ്പ് എറിഞ്ഞപ്പോൾ ആ ദേഷ്യത്തിൽ റംസാന്റെ അടുത്തേക്ക് വന്ന് മണിക്കുട്ടൻ ഒന്നും ചെയ്യാതെ റംസാന്റെ സംസാരം കേട്ട് മിണ്ടാതെ നോക്കി നിക്കുകയാണ് ചെയ്തത്. ആ സ്ഥാനത്തു വേറെ വല്ലോരും ആയിരുന്നേൽ അത്ര ക്ഷമ കാണിക്കില്ലാരുന്നു.

കൂടുതൽ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്

കൂടുതൽ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്

എന്നിട്ടും നിങ്ങളും ഫിറോസും അപ്പോ കാണിച്ചുകൂട്ടിയ പ്രവർത്തി എന്തായിരുന്നു. റംസാനോട് അങ്ങനെ ചെയ്തത് ശരി ആയില്ല എന്ന് പറഞ്ഞു മനസിലാക്കുന്നതിനു പകരം മണിക്കുട്ടനെ കൂടുതൽ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്. മണിക്കുട്ടൻ പറഞ്ഞത് പോലെ മനുഷ്യത്വമല്ല അപ്പോഴും ഗെയിം പ്ലാൻ ആരുന്നു നിങ്ങളുടെയൊക്കെ മനസ്സിൽ. ചെരിപ്പ് എറിഞ്ഞ വിഷമത്തെക്കാൾ അതാണ് പുള്ളിയെ വിഷമിപ്പിച്ചതും.

ഒരേപോലെ തെറ്റുകാരാണ്

ഒരേപോലെ തെറ്റുകാരാണ്

ചെരുപ്പ് ദേഹത്തു കൊണ്ടാലും ആരും ചാവാൻ പോകുന്നില്ല ശരി തന്നെയാണ്. പക്ഷേ ഒരാളുടെ നേർക്ക് ചെരിപ്പു വലിച്ചെറിയുക എന്ന് പറയുന്നത് അവരെ മോശമായി അപമാനിക്കുന്നതിനു തുല്യമാണ്... നിങ്ങളോട് ഒരാൾ അങ്ങനെ ചെയ്താലേ അതിന്റെ വിഷമം നിങ്ങൾക്ക് മനസ്സിലാവുള്ളു...അത് കൊണ്ട് തന്നെ ചെരുപ്പ് എറിഞ്ഞ റംസാനും അതിനെ ന്യായീകരിച്ച നിങ്ങളും ഒരേപോലെ തെറ്റുകാരാണ്... നിങ്ങളെ ടീമിന്റെ നേർക്ക് ഇതുപോലെ മണിക്കുട്ടനോ സായിയോ ആയിരുന്നു ഇങ്ങനെ ചെയ്തതെങ്കിലും അപ്പോൾ നിങ്ങൾ ഇങ്ങനെ ആവുമോ പെരുമാറിയിട്ടുണ്ടാവുക.

വെറുപ്പാണ് ഇപ്പോ നിങ്ങളോട്

വെറുപ്പാണ് ഇപ്പോ നിങ്ങളോട്

കാലു വിയർത്തപ്പോൾ ഊരി കളഞ്ഞതാണെന്ന വൃത്തികെട്ട വാക്ക് നിങ്ങൾ പറയുമാരുന്നോ അപ്പോൾ?? അതുകൊണ്ട് നോബി മാർക്കോസേ നിങ്ങള് ആ വീട്ടിലിരുന്ന് ബിഗ്ബോസ് കാണുന്ന പ്രേക്ഷകനെ പോലെ ഏതെങ്കിലും മൂലയിൽ സർവ്വേകല്ല് വെച്ച പോലേ മിണ്ടാതിരിക്കുന്നത് തന്നെയാണ് നിങ്ങൾക്ക് നല്ലത്.. അതെ നിങ്ങൾക്ക് പറ്റു.. പ്രതേകിച്ചു ഒരു ഇഷ്ടവും ഇല്ലായിരുന്നെങ്കിലും നിങ്ങളോട് ഇത് വരെ ദേഷ്യം തോന്നിയിട്ടില്ലാരുന്നു.. പക്ഷെ ഈ സംഭവത്തോടെ വെറുപ്പാണ് ഇപ്പോ നിങ്ങളോട്. Shame on you nobi.. firos.. and ramsan.

മാലാഖയെ പോലെ തിളങ്ങി തേജസ്വി മാഡിവാഡയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+