Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസിന്റെ ചോദ്യം..ഇച്ചിരി നേരം മിണ്ടാതെ, ആശയക്കുഴപ്പത്തിൽ അഖിൽ;ഒടുവില്‍ പുതിയ ക്യാപ്റ്റനും

കൊച്ചി : വിഭിന്നമായ തലത്തിലൂടെ ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം പിടിക്കുകയാണ്. ഓരോ ദിവസവും വൈവിധ്യമാർന്ന എപ്പിസോഡുകളാണ് ബിഗ് ബോസിലൂടെ ഓരോ പ്രേക്ഷകനും കാണുന്നത്. ഷോ ആരംഭിച്ച് എട്ട് ആഴ്ചകൾ പിന്നിടുന്നു.

എന്നാൽ, ഓരോ ദിവസവും വ്യത്യസ്തമായ അനുഭവമാണ് മത്സരാർത്ഥികളിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ബിഗ് ബോസ് നൽകുന്ന അത്ഭുതകരമായ ടാസ്ക്കുകൾ ഓരോ ഏറെ മത്സരാർത്ഥികളും കൗതുകത്തോടെ നേരിടുകയാണ്.

ഇന്നലെ അടുത്ത ആഴ്ചയിലേക്കുള്ള ബിഗ് ബോസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ഒമ്പതാം വാരത്തിൽ ബ്ലെസിയാണ് ബിഗ് ബോസ് വീടിനെ നയിക്കുന്നത്.

1

ഇത്തവണ ക്യാപ്റ്റനെ നിയോഗിക്കാൻ ബിഗ് ബോസ് പതിവിൽ നിന്നും വ്യത്യസ്തമായ രീതിയാണ് നിർദ്ദേശിച്ചത്. സാധാരണ വീക്കിലി ടാസ്ക്കിനൊപ്പം ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ മറ്റു പ്രകടനങ്ങൾ കൂടി പരിഗണിച്ചാണ് ക്യാപ്റ്റൻസി ടാസ്കിലേക്ക് മൂന്ന് പേരെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് നിർദ്ദേശം നൽകുന്നത്. പക്ഷേ ഇത്തവണ ഈ രീതി ബിഗ് ബോസ് സ്വീകരിച്ചിരുന്നില്ല.

2

പകരം നോമിനേഷനില്‍ ക്യാപ്റ്റന്‍സി ടാസ്ക്കിലെ മികച്ച പ്രകടനം മാത്രമാണ് പരിഗണിച്ചത്. മത്സരാർത്ഥികളായ ബ്ലെസി, റിയാസ് ഡോ. റോബിൻ തുടങ്ങിയവരാണ് കൂടുതൽ വോട്ടുകൾ നേടിയത്. ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കാനുള്ള അർഹത ഇവർക്ക് ലഭിച്ചു. ഇതിന് പിന്നാലെ ഈ ലിസ്റ്റില്‍ മറ്റൊരു ട്വിസ്റ്റ് കൊണ്ടു വരാനാണ് ബിഗ് ബോസ് ശ്രമിച്ചത്.

3

മത്സരാർത്ഥിയായ അഖിലിന് മുന്നിൽ ബിഗ് ബോസ് മറ്റൊരു അധികാരം ഇതിന് മുൻപ് നല്‍കിയിരുന്നു. ബിഗ് ബോസിലെ സ്ഥാനങ്ങള്‍ സ്വയം നിര്‍ണയിക്കാനുള്ള ടാസ്ക്കില്‍ ഒന്നാമൻ ആയതിനാലാണ് അഖിലിനെ തേടി ഈ അധികാരം എത്തിയത്. ക്യാപ്റ്റൻസി നോമിനേഷൻ കഴിയുന്ന സമയത്ത് എപ്പോഴെങ്കിലും 3 പേരിൽ ഒരാളെ മാറ്റി ആ സ്ഥാനം നേടാനുള്ള അവസരം ആയിരുന്നു ബിഗ് ബോസ് നൽകിയത്... ഇതിന് പിന്നാലെ അഖിലനോട് ബിഗ് ബോസ് ചോദിച്ച ചോദ്യം അഖിലിനെ കുഴപ്പിക്കുന്നതായിരുന്നു. നൽകിയ ഈ അവസരം ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ എന്നാണ് ബിഗ് ബോസ് ചോദിച്ചത്.

സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

4

ആശയക്കുഴപ്പത്തിലായ അഖിൽ ഇച്ചിരി നേരം ആലോചിച്ചു. ശേഷം, ബിഗ് ബോസിനോട് അഭിപ്രായം പറഞ്ഞത് അവസരം ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നാണ്. ശേഷം, ക്യാപ്റ്റൻസി ടാസ്ക്ക് ബിഗ് ബോസിൽ ആരംഭിച്ചിരുന്നു. മൂന്നു പേർ ആയിരുന്നു ക്യാപ്റ്റൻ ആകാൻ മത്സരിക്കുന്നത്. എന്നാൽ, മുഴുവന്‍ മത്സരാര്‍ഥികളെയും പങ്കെടുപ്പിക്കുന്ന ഒരു ടാസ്ക് ആയിരുന്നു ബിഗ് ബോസ് ഷോയിൽ ഇന്നലെ പ്രേക്ഷകർ കണ്ടത്.

5

ടാസ്ക്ക് ഇങ്ങനെ ; -

'9-ാം ആഴ്ചയിലെ ക്യാപ്റ്റൻ സ്ഥാനത്ത് മത്സരിക്കുന്ന ഓരോ മത്സരാര്‍ഥികളെയും മൂന്ന് മത്സരാര്‍ഥികള്‍ പിന്തുണയ്ക്കണം. ഇതിനായി, ഓരോ നിറങ്ങളിലെ സ്റ്റിക്കി നോട്ടുകള്‍ ഓരോ മത്സരാര്‍ഥികള്‍ക്കും നല്‍കി. മത്സരാര്‍ഥികള്‍ക്ക് സമീപം, ഒരു വലിയ ബോര്‍ഡ് വെയ്ച്ചു. ഇതിനു പുറമേ, മൂന്ന് മേശകളും ഉണ്ടായിരുന്നു. ഓരോ മത്സരാര്‍ഥിയെയും പിന്തുണയ്ക്കുന്നവര്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന മത്സരാര്‍ഥിയുടെ പേര് സ്റ്റിക്കി നോട്ടില്‍ എഴുതണം. ഇതിന് ശേഷം, ബോര്‍ഡില്‍ ഒട്ടിക്കാനായി അവരുടെ കൈയില്‍ കൊണ്ട് കൊടുക്കണം.

6

രണ്ടാമത്തെ ബസര്‍ കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ആരുടെ നിറത്തിലുള്ള നോട്ടുകള്‍ ആണോ ആ മത്സരാർത്ഥിയാകും വിജയിക്കുന്നത്.' അതേസമയം, ബിഗ് ബോസിന്റെ ഈ ടാസ്ക്കിൽ മഞ്ഞ നിറം ആയിരുന്നു ബ്ലെസ്‍ലിക്ക് കിട്ടിയത്. എന്നാൽ, ഡോ. റോബിന് ഓറഞ്ചും റിയാസിന് പിങ്കും ലഭിച്ചു. ടാസ്ക്കിന്റെ ജഡ്‍ജ് ആയിരുന്ന സുചിത്ര അവസാനം വിധി പറയാൻ ബുദ്ധിമുട്ടുന്നത് പ്രേക്ഷകർ കണ്ടു.

7

മത്സരത്തിൽ തന്റെ നിറമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന വാദത്താൽ പ്രേക്ഷക ശ്രദ്ധ നേടിയത്, മത്സരാർത്ഥിയായ റിയാസ് ആയിരുന്നു. പിന്നീട്, ഇന്നലെ, നടന്ന മത്സരം വലിയ തര്‍ക്കത്തിൽ എത്താൻ തുടങ്ങി. തുടർന്ന്, നോട്ടുകള്‍ എണ്ണിനോക്കാമോയെന്ന് സുചിത്ര ബി​ഗ് ബോസിനോട് ചോദിച്ചു. എന്നാൽ, വേണ്ടെന്നും വിധി കര്‍ത്താവിന് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന നിറം ഏതെന്ന് പറഞ്ഞാല്‍ മതിയെന്ന് ബി​ഗ് ബോസ് വ്യക്തമാക്കി. ഈ നിർദ്ദേശത്തിൽ ബ്ലെസിയെ വിജയിയായി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+