Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നു

ബിഗ് ബോസ് ഹൌസിലെ പിറന്നാൾ ആഘോഷം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് സീസണ്‍ 4 ലെ വിജയിയായ ദില്‍ഷ പ്രസന്നന്‍. ഇ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. പിറന്നാൾ ദിനത്തിൽ മൂന്ന് കേക്ക് മുറിക്കാൻ കിട്ടി, അതും ലാലേട്ടന്റെ മുന്നിൽ വെച്ച്. അദ്ദേഹം എനിക്ക് ആശംസകൾ നേർന്ന് 'ഹാപ്പി ബർത്ത്ഡേ' പാടിയപ്പോൾ അതൊരു അത്ഭുതമായിരുന്നു.

കമല്‍ഹാസന് മുന്നിൽ പ്രകടനം നടത്താന്‍ സാധിച്ചതും പ്രത്യേക അനുഭവമായിരുന്നു. വിക്രമിലെ ഗാനം കൊറിയോഗ്രാഫ് ചെയ്ത് കമൽ സാറിന് മുന്നിൽ അവതരിപ്പിക്കാൻ ടീം എന്നോട് ആവശ്യപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ വളരെ അധികാരം സന്തോഷിച്ചു. ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ലെന്നും ദില്‍ഷ പ്രസന്നന്‍ പറയുന്നു.

ഒരു സ്ത്രീ ബിഗ് ബോസ് ട്രോഫി ഉയർത്തുന്നത് കാണാൻ

ഒരു സ്ത്രീ ബിഗ് ബോസ് ട്രോഫി ഉയർത്തുന്നത് കാണാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു, പക്ഷേ എനിക്ക് അത് നേടാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 100 ദിവസം അവിടെ നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു, അത് തീർച്ചയായും ഒരു വലിയ കാര്യമാണ്. ഷോയിലെ മത്സരങ്ങളിലെല്ലാം വളരെ ആത്മാർത്ഥതയോടെയാണ് മത്സരിച്ചതെന്നും താരം പറയുന്നു.

സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

വലിയ രീതിയുള്ള സൈബർ അക്രമമാണ് സീസണ്‍ അവസാനം

വലിയ രീതിയുള്ള സൈബർ അക്രമമാണ് സീസണ്‍ അവസാനം മുതല്‍ നേരിടാന്‍ തുടങ്ങിയത്. ഒരു പരിധിവരെ, എനിക്ക് സഹിക്കാൻ കഴിയും, പക്ഷേ അവർ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ലക്ഷ്യം വച്ചപ്പോൾ ഇത് അസഹനീയമാണ്, അവർ എന്താണ് ചെയ്തത്? സൈബർ ഇടത്തിൽ ഒരു സഹജീവിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിൽ ഒരാൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ പിന്തുണച്ചവർ പോലും അതിനെ നേരിട്ടു എന്നറിയുന്നത് ഹൃദയഭേദകമായ കാര്യമാണ്.

കൂടാതെ, പല യൂട്യൂബ് ചാനലുകളും എന്റെ പേരിൽ പ്രചരിപ്പിക്കുന്ന

കൂടാതെ, പല യൂട്യൂബ് ചാനലുകളും എന്റെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളും അത്ഭുതപ്പെടുത്തുന്നതാണ്. വാർത്തകൾ പരിശോധിക്കാനുള്ള അടിസ്ഥാന മര്യാദയെങ്കിലും അവർ സ്വീകരിക്കേണ്ടതല്ലേ? ആളുകൾക്ക് എങ്ങനെ ഇത്തരം വ്യാജ വോയിസ് ക്ലിപ്പുകളും ഇല്ലാ കഥകളും വെച്ച് വാർത്തകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. രണ്ടുപേരെ കബളിപ്പിച്ച് സമ്മാനത്തുക കൈക്കലാക്കിയെന്ന ആരോപണം എന്നെയാകെ തളർത്തി. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകൾക്ക് ഇവയെക്കുറിച്ച് വിശദീകരണങ്ങളൊന്നും ആവശ്യമില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ദില്‍ഷ പറയുന്നു.

ഞാന്‍ വളരെ ലളതമായ ജീവിതം നയിച്ച പെണ്‍കുട്ടിയായിരുന്നു

ഞാന്‍ വളരെ ലളതമായ ജീവിതം നയിച്ച പെണ്‍കുട്ടിയായിരുന്നു ഞാന്‍. ജീവിതത്തിലെ പല മോശം ഘട്ടങ്ങളും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അതിന് ഞാന്‍ എന്റെ കുടുംബത്തിന് നന്ദി പറയുന്നു. പക്ഷെ അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ ഒരു പരിചയവും ഇല്ലാതിരുന്ന അജ്ഞാതരുടെ കൂടെയുള്ള ജീവിതം ബുദ്ധിമുട്ടിക്കുന്നതായിരുന്നു. എന്നിരുന്നാലും വീട്ടില്‍ നിന്നും ഞാന്‍ ശീലിച്ച കാര്യങ്ങളും മൂല്യങ്ങളിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന കാര്യം ഞാന്‍ ഉറപ്പിച്ചിരുന്നു.

ഒടുവില്‍ എനിക്കത് വിജയകരമായി പൂർത്തീകരിക്കാന്‍

ഒടുവില്‍ എനിക്കത് വിജയകരമായി പൂർത്തീകരിക്കാന്‍ സാധിച്ചു. ഇതൊരു ഗെയിം ഷോ ആണെങ്കിലും, ഓരോ ജോലിയും ഒരാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു, അതിനാൽ ഞാൻ ഞാന്‍ തന്നെയായി തുടരാന്‍ ആഗ്രഹിച്ചു. ശാന്തത നഷ്ടപ്പെട്ട് ഉറക്കെ നിലവിളിച്ച ആളുകൾ നിറഞ്ഞ ഒരു വീട്ടിൽ, പിടിച്ച് നില്‍ക്കാന്‍ എനിക്ക് സാധിച്ചു. അതില്‍ എന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്.

 കുടുംബത്തിന്റെ പ്രാധാന്യം യുവതലമുറയെ ഓർമ്മിപ്പിക്കുക

കുടുംബത്തിന്റെ പ്രാധാന്യം യുവതലമുറയെ ഓർമ്മിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഞാൻ ഒരു മാതൃകയായി നിൽക്കാനും അവരെ പഠിപ്പിക്കാനും ആഗ്രഹിച്ചു, നിങ്ങൾ എത്ര വളർന്നാലും നിങ്ങളുടെ സ്വന്തം ജീവിതം കണ്ടെത്തിയാലും, നിങ്ങളുടെ കുടുംബത്തെ ചേർത്ത് നിർത്താന്‍ മറക്കരുത്. എന്റെ പ്രവർത്തിയിലുടനീളം അത് സന്തോഷത്തോടെ അറിയിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഷോയിൽ എന്നെ കണ്ടതിന് ശേഷം തങ്ങളുടെ കുടുംബവുമായി കൂടുതൽ അടുപ്പത്തിലായെന്ന് പറഞ്ഞ് പലരും എന്നെ ബന്ധപ്പെട്ടുവെന്നും ദില്‍ഷ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+