Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിൻ വെച്ചത് ആ 2 ഓപ്ഷൻ;യഥാർത്ഥ കാരണം പറഞ്ഞ് വീണ്ടും ദിൽഷയുടെ വീഡിയോ..'സൂരജ് പറഞ്ഞത് മോശമായിപ്പോയി'

കൊച്ചി; ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സാർത്ഥികളായിരുന്നു ദിൽഷ പ്രസന്നനും റോബിൻ രാധാകൃഷ്ണനും ബ്ലസ്ലിയും.എന്നാൽ ഷോ കഴിഞ്ഞ് പുറത്ത് വന്നതിന് പിന്നാലെ ഈ സൗഹൃദത്തിന് വിളളൽ വീണിരിക്കുകയാണ്. ഇരുവരുമായുള്ള സൗഹൃദം താൻ അവസാനിപ്പിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ദിൽഷ പറഞ്ഞത്.റോബിനുമായുള്ള വിവാഹം ഉണ്ടാകില്ലെന്നും ദിൽഷ വ്യക്തമാക്കിയിരുന്നു.

ചുംബിക്കാനൊരുങ്ങി പ്രണയാർദ്രമായി നിൽക്കുന്ന അമൃതയും ഗോപി സുന്ദറും ..സദാചാരക്കാരുടെ വായടിപ്പിച്ച് വീണ്ടും ചിത്രങ്ങൾ..വൈറൽ

ഇപ്പോഴിതാ പുതിയ വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ദിൽഷ. താൻ മുൻ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും തെറ്റിധരിക്കപ്പെട്ടതിനാലാണ് ഈ പുതിയ വീഡിയോ എന്ന് ദിൽഷ പറയുന്നു. എന്തുകൊണ്ട് റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ചെന്നും വീഡിയോയിൽ ദിൽഷ പറയുന്നുണ്ട്. ദിൽഷ പറഞ്ഞത് വായിക്കാം

1


'ഞാൻ കഴിഞ്ഞ ദിവസം ഇട്ട വീഡിയോ എന്നെ ഇഷ്ടപ്പെടുന്ന ചിലരെ വേദനിപ്പിച്ചതായി ചിലർ. അതിൽ ഒരു വ്യക്തതയ്ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഈ വീഡിയോ.
ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം കുറെ മെന്റൽ പ്രെഷറും കാര്യങ്ങളും അനുഭവിച്ചിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി ആണ് അന്ന് അങ്ങനെ ഒരു വീഡിയോ ഇട്ടത്.ആദ്യം പറയാനുള്ളത് സൗഹൃദത്തെ കുറിച്ചാണ്.പലരും എന്നോട് ചോദിച്ചു ഇത്രയും നല്ലൊരു സൗഹൃദം എന്തിനാണ് പാതിവഴിയിൽ വെച്ച് അവസാനിപ്പിച്ചതെന്ന്. നിങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത് പോലെ തന്നെ ഈ സഹൃദം തുടർന്ന് കൊണ്ടുപോകാൻ തന്നെയായിരുന്നു എന്റേയും ആഗ്രഹം'.

2


'പക്ഷേ എന്റെ മുൻപിൽ വച്ച രണ്ടു ഓപ്ഷൻസ് എന്താണെന്ന് വച്ചാൽ ഒന്ന് വിവാഹവും മറ്റേത് 'നത്തിംഗ്' എന്നതായിരുന്നു. ഫ്രണ്ട്ഷിപ് എന്ന് പറയുന്ന ഒരു ഓപ്ഷൻ എനിക്ക് തന്നിട്ടില്ലായിരുന്നു.വിവാഹം എന്ന് പറയുന്നത് എന്റെ ഈ സാഹചര്യത്തിൽ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന സംഭവം അല്ല. അതുകൊണ്ട് 'നത്തിംഗ്' എന്ന ഓപ്ഷൻ എനിക്ക് തെരഞ്ഞെടുക്കേണ്ടി വന്നു. ഇനി എനിക്ക് ഇതിനെക്കുറിച്ചു കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല'.

3


'ഇനി പറയാനുള്ളത് 50 ലക്ഷത്തിൻറെ സംഭവം ആണ്. അത് ഞാൻ പറയാൻ ഉദ്ദേിച്ചത് ഞാൻ പറഞ്ഞ് വന്നപ്പോൾ അത് പലരിലും എത്തിയത് വേറെ രീതിയിൽ ആയിപ്പോയി. അതിലും ഞാൻ എന്തുകൊണ്ട് ആ 50 ലക്ഷത്തിന്റെ കാര്യം പറഞ്ഞത് എന്തെന്ന് വെച്ചാൽ ഞാൻ ആ ബിഗ് ബോസ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം എനിക്ക് വന്ന മെസ്സേജുകൾ, എനിക്ക് വന്ന കോളുകൾ ഏറ്റവും കൂടുതൽ ആളുകൾ പ്രതിപാദിച്ചത് ഈ 50 ലക്ഷത്തെ കുറിച്ചാണ്. എന്നോട് പലരും പറഞ്ഞത് നിനക്ക് നാണമില്ലേ ആ 50 ലക്ഷം കൈയിൽ വെച്ചിരിക്കാൻ എന്നാണ്. രണ്ടു പേരെ പറ്റിച്ചു ഉണ്ടാക്കിയതല്ലേ നിന്റെ 50 ലക്ഷം, എന്താ പറയുക അങ്ങനത്തെ വായിക്കാൻ പോലും ആഗ്രഹിക്കാത്ത രീതിയിലുള്ള മെസ്സേജുകളാണ് ആളുകൾ എനിക്ക് അയച്ചുകൊണ്ടിരുന്നത്'.

4


'ആ മെസേജുകൾ വായിച്ചപ്പോൾ എന്റെ സെൽഫ്‌ റെസ്പെക്ടിനെ ചോദ്യം ചെയ്യുന്ന പോലെ തോന്നി.നിരവധി മോശമായ മെസേജുകളാണ് വന്നത്. എനിക്ക് അർഹത ഇല്ലാത്ത ഒരു സാധനം എന്നിൽ അടിച്ചേൽപ്പിച്ചത് പോലെ എന്നൊക്കെയാണ് തോന്നിയത്. തനിക്കെതിരെ മോശം പറഞ്ഞവർക്കുള്ള മറുപടിയായിട്ടാണ് ഞാൻ പറഞ്ഞത് ആ 50 ലക്ഷം ഞാൻ തരാം, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ എനിക്ക് അയക്കു എന്ന്'.

5


'പക്ഷേ ഞാൻ അത് പറഞ്ഞു വന്നപ്പോൾ ഒരു പക്ഷേ ഞാൻ ഉദ്ദേശിച്ചത് പോലെ ആയിരിക്കില്ല പുറത്ത് വന്നത്. എല്ലാവരേയും അടച്ചാക്ഷേപിക്കുന്ന രീതിക്ക് പറഞ്ഞതല്ല. ഒരു രൂപയ്ക്ക് പോലും മൂല്യം കൊടുക്കുന്ന വ്യക്തിയാണ് ഞാൻ.വളരെ മോശം കമന്റുകൾ ഉണ്ടാകുമ്പോൾ ആളുകൾ പ്രതികരിച്ച് പോകുന്ന തരത്തിലേ താനും പ്രതികരിച്ചിരുന്നുള്ളൂ. എന്നെ ആരൊക്കെ പിന്തുണയ്ക്കുന്നു, സ്നേഹിക്കുന്നു എന്നൊക്കെ എനിക്ക് അറിയാം. എന്നെ സ്നേഹിക്കുന്ന ആരെയെങ്കിലും ഞാൻ പറഞ്ഞ കാര്യം വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമിക്കണം'.

6


'പിന്നെ സൂരജിന്റെ കാര്യം. സൂരജും ഞാനും നല്ല സുഹൃത്തുക്കളാണ്. എനിക്ക് ഒരുപാട് സുഹൃത്തുക്കളും ഒന്നുമില്ല, വളരെ കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ. അതിൽ ഒരാളാണ് സൂരജ്. 8-9 വർഷം ആയിട്ടുള്ള സൗഹൃദമാണ്. ഇപ്പോൾ സൂരജിന്റെ ഒരു വോയിസ് ക്ലിപ്പ് പുറത്തുവന്നു.അതിന്റെ പേരിലാണ് വലിയൊരു പ്രശ്നം നടന്ന് കൊണ്ടിരിക്കുന്നത്''.

7


'ഒന്നാമത്തെ കാര്യം അതൊരു പ്രൈവറ്റ് ചാറ്റാണ്. അത് ലീക്കായതിനോട് ഞാൻ യോജിക്കുന്നില്ല. എന്നാലും അവൻ അതിൽ ഉപയോഗിച്ച വാക്ക് മോശമായി പോയി എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഞാൻ അത് അവനോട് പറയുകയും ചെയ്തു. ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യേണ്ടി വന്നത് എന്നതിനേക്കുറിച്ചു അവൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. അവന് അവന്റേതായ ശരികളുണ്ട് , അവൻ ആ രീതിയിൽ പോവാൻ ആഗ്രഹിക്കുന്ന ആളാണ്'.

8


'ബിഗ് ബോസ് ഹൗസിൽ ഞാൻ വിജയിക്കാൻ വേണ്ടി ആരൊക്കെ എനിക്കൊപ്പം നിന്നും ങ്ഏതൊക്കെ ആർമികൾ എന്നെ സഹായിച്ചു അങ്ങനെയുള്ള ഒരു കാര്യങ്ങളും ഞാൻ മറന്നിട്ടില്ല. അങ്ങനെ ഒരു കാര്യങ്ങളും ഞാൻ മറക്കാനും പോകുന്നില്ല. ഞാൻ എല്ലാവരേയും പിന്തുണച്ച് മാത്രമേ സംസാരിച്ചുള്ളൂ'.

9


'ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുമ്പോൾ ചിലരുടെ പിന്തുണ ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത്തരമൊരു പിന്തുണ ലഭിക്കാതിരുന്നതിലുള്ള വിഷമം മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ആരേയും അടച്ചാപേക്ഷിക്കുന്ന രീതിയിൽ പറഞ്ഞിട്ടില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+